Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'കൊടുത്ത പൈസക്ക് മുതലായില്ല', ഈ അഞ്ച് താരങ്ങള്‍ വന്‍ ഫ്‌ളോപ്പ്, ടീമുകള്‍ക്ക് നഷ്ടം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സീസണ്‍ റദ്ദാക്കിയില്ലെന്നും സമയവും സന്ദര്‍ഭവും അനുകൂലമായി എത്തുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് തുടര്‍ന്ന് നടത്തുമെന്നും ബിസിസി ഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും പെട്ടെന്ന് നടക്കാന്‍ സാധ്യതയില്ല. ഈ സീസണില്‍ പല ടീമുകളും വമ്പന്‍ പ്രതിഫലം മുടക്കി ടീമിലെത്തിച്ചിരുന്നെങ്കിലും അവരില്‍ പലരും തീര്‍ത്തും നിരാശപ്പെടുത്തി. ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കടുത്ത സാമ്പത്തിക നഷ്ടമായി മാറിയ ഈ സീസണിലെ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജൈ റിച്ചാര്‍ഡ്‌സന്‍

ജൈ റിച്ചാര്‍ഡ്‌സന്‍

ഓസ്‌ട്രേലിയക്കാരയ പേസറെ ബിബിഎല്ലിലെ മികച്ച പ്രകടനം കണ്ടാണ് പഞ്ചാബ് കിങ്‌സ് 14 കോടിക്ക് ടീമിലെത്തിച്ചത്. അവസാന സീസണിലെ ടീമിന്റെ ബൗളിങ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷയില്‍ പഞ്ചാബ് വന്‍ തുക നല്‍കിയ താരത്തിന് പക്ഷെ ടീമിനോട് നീതിപുലര്‍ത്താനായില്ല. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ ഇക്കോണമി 10ന് മുകളിലായിരുന്നു.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

ഇത്തവണ ആര്‍സിബി തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. ഇത്തവണ ടീമിലെത്തിച്ച ഒട്ടുമിക്ക താരങ്ങളും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനെ 15 കോടിക്ക് വാങ്ങിയത് ആര്‍സിബിക്ക് നഷ്ട കച്ചവടമായി മാറി. ഏഴ് മത്സരത്തില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയെങ്കിലും 9.20 എന്ന ഉയര്‍ന്ന ഇക്കോണമിയായിരുന്നു താരത്തിന്റേത്.

ശിവം ദുബെ

ശിവം ദുബെ

ആര്‍സിബി ഒഴിവാക്കിയ ശിവം ദുബെയെ 4.40 കോടിക്കണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്നാണ് താരത്തിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടീമിനെ സംബന്ധിച്ച് വലിയ നഷ്ട കച്ചവടമായിരുന്നു ഇത്. ആറ് മത്സരത്തില്‍ നിന്ന് 145 റണ്‍സ് മാത്രമാണ് താരം നേടിയത്. ബൗളിങ്ങിലും ശിവം ദുബെ നിരാശപ്പെടുത്തി.

റില്ലി മെറീഡിത്ത്

റില്ലി മെറീഡിത്ത്

പഞ്ചാബ് കിങ്‌സിന് പറ്റിയ മറ്റൊരു അബദ്ധമാണ് റില്ലി മെറീഡിത്ത്. 140ന് മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി പന്തെറിയുന്ന റില്ലി മെറീഡിത്ത് പഞ്ചാബിലെത്തിയപ്പോള്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി. എട്ട് കോടിക്ക് ടീമിലെത്തിയ താരം അഞ്ച് മത്സരത്തില്‍ നിന്ന് 9.94 ഇക്കോണമിയില്‍ നാല് വിക്കറ്റ് മാത്രമാണ് നേടിയത്. മെഗാ ലേലത്തിന് മുമ്പ് താരത്തെ ഒഴിവാക്കുമെന്നുറപ്പാണ്.

ടോം കറാന്‍

ടോം കറാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസര്‍ ടോം കറാന്‍ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. 5.25 കോടിക്ക് ഡല്‍ഹി സ്വന്തമാക്കിയ താരം രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് ഒരു വിക്കറ്റ്. ഇക്കോണമി 9.78ഉും. ഇതോടെ ടീമിന്റെ പ്ലേയിങ് 11ല്‍ നിന്ന് താരം പുറത്തായി. വരുന്ന സീസണില്‍ അണ്‍സോള്‍ഡ് പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് ടോം കറാന്‍.

Story first published: Thursday, May 6, 2021, 13:18 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+