For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: താരലേലത്തില്‍ 'അണ്‍ സോള്‍ഡ്' ആകാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇത്തവണ ഏപ്രിലില്‍ ഐപിഎല്‍ നടക്കുമെന്നാണ് വിവരം. അതിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. ഇനി താരലേലത്തിനായുള്ള കാത്തിരിപ്പാണ്. ഇത്തവണത്തെ താരലേലത്തില്‍ വിറ്റുപോകാന്‍ സാധ്യതയില്ലാത്ത അഞ്ച് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍

നതാന്‍ കോള്‍ട്ടര്‍ നെയ്ല്‍

അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ താരലേലത്തില്‍ ഓസീസ് പേസറെ വാങ്ങാന്‍ ആളുണ്ടാകുമോയെന്ന കാര്യം സംശയമാണ്. 33 മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് കോള്‍ട്ടര്‍ നെയ്ല്‍ ഐപിഎല്ലില്‍ വീഴ്ത്തിയത്. പരിക്കിനെത്തുടര്‍ന്ന് നിരവധി സീസണുകള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പരിചയസമ്പന്നനായ പേസറാണെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത താരത്തെ ആരെങ്കിലും വാങ്ങുമോയെന്ന് കാത്തിരുന്ന് കാണാം.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍


കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ താരമാണ് ഷെല്‍ഡോണ്‍ കോട്രല്‍. അവസാന സീസണില്‍ വെസ്റ്റ് ഇന്‍ഡീസ് പേസറെ 8.5 കോടി രൂപയ്ക്കാണ് പഞ്ചാബ് വാങ്ങിയത്. ആറ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് നേടിയത്. ഇക്കോണമി 9ന് അടുത്താണ്. രാഹുല്‍ തെവാത്തിയ ഒരോവറില്‍ 30 റണ്‍സ് അടിച്ചതോടെയാണ് കോട്രലിന്റെ മൂല്യം ഇടിഞ്ഞത്. ഇത്തവണ താരം അണ്‍സോള്‍ഡാവാന്‍ സാധ്യതയുണ്ട്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

അവസാന സീസണിലെ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ഏറെ വിമര്‍ശനം നേരിട്ട താരമാണ് കേദാര്‍ ജാദവ്. 7.8 കോടി രൂപയ്ക്ക് സിഎസ്‌കെ വാങ്ങിയ താരത്തെ ടീം ഒഴിവാക്കിയിട്ടുണ്ട്. സമീപകാലത്തായി മോശം ഫോമിലുള്ള താരം ഇത്തവണ അണ്‍ സോള്‍ഡാവാന്‍ സാധ്യത കൂടുതലാണ്. 2019ല്‍ 162 റണ്‍സ് നേടിയ താരം അവസാന സീസണില്‍ വെറും 62 റണ്‍സാണ് ആകെ നേടിയത്. അതിനാല്‍ത്തന്നെ ജാദവിന് ഇത്തവണ പുറത്തിരിക്കേണ്ടി വന്നേക്കും.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ആര്‍സിബി ഒഴിവാക്കി. സമീപകാലത്തൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാത്ത അലിയെ ഇത്തവണത്തെ ലേലത്തില്‍ ആരും വാങ്ങാന്‍ സാധ്യതയില്ല. 2020 സീസണില്‍ ആര്‍സിബി കൂടുതലും താരത്തെ ബെഞ്ചിലാണിരുത്തിയത്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണെങ്കിലും മോയിനെ ഇത്തവണ ആരും വാങ്ങാനിടയില്ല.

ജിമ്മി നിഷാം

ജിമ്മി നിഷാം

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ കിവീസ് ഓള്‍റൗണ്ടറാണ് ജിമ്മി നിഷാം. അവസാന സീസണില്‍ അഞ്ച് മത്സരം കളിച്ച താരം നേടിയത് 19 റണ്‍സും രണ്ട് വിക്കറ്റും മാത്രമാണ്. അതിനാല്‍ത്തന്നെ ഇത്തവണ ലേലത്തില്‍ നിഷാമിനെ വാങ്ങാന്‍ ആളുണ്ടായേക്കില്ല. ദേശീയ ടീമിനുവേണ്ടി തിളങ്ങുന്നുണ്ടെങ്കിലും ടി20 ലീഗുകളില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്.

Story first published: Sunday, January 24, 2021, 13:15 [IST]
Other articles published on Jan 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+