Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡല്‍ഹി നിലനിര്‍ത്തുക ആരെയൊക്കെ? അഞ്ച് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ റണ്ണറപ്പുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയോട് പരാജയപ്പെട്ടത്. മികച്ച താരനിരയുണ്ടായിരുന്നെങ്കിലും അവസാന സമയത്ത് സൂപ്പര്‍ താരങ്ങളുടെ ഫോം ഔട്ടാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. വരുന്ന സീസണില്‍ ഡല്‍ഹി കപ്പടിക്കുമെന്ന് ഇതിനോടകം പരിശീലകന്‍ റിക്കി പോണ്ടിങ് പറഞ്ഞിട്ടുണ്ട്.

താരലേലം

അടുത്ത സീസണില്‍ മെഗാ താരലേലം നടന്നാല്‍ ഡല്‍ഹിക്ക് അത് അനുകൂലമാവും. നിലവിലെ ടീമിലെ പോരായ്മകള്‍ മാറ്റാനുള്ള അവസരം ടീമിന് ലഭിക്കും. ഇപ്പോഴിതാ വരുന്ന സീസണില്‍ ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാവുമെന്ന് ആകാശ് ചോപ്ര പറഞ്ഞിരിക്കുകയാണ്. 'അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ അവസരം ലഭിച്ചാല്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയുമാണ് ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യത. ദേശീയ ടീമിനുവേണ്ടി കളിക്കാത്ത താരങ്ങളെ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിക്കാന്‍ സാധ്യതയില്ല.

ധവാന്‍

ഓപ്പണര്‍ ശിഖര്‍ ധവാന്‍, നായകന്‍ ശ്രേയസ് അയ്യര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരെയാവും ഡല്‍ഹി നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍'-ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണറെന്ന നിലയില്‍ ശിഖര്‍ ധവാന്‍ നടത്തിയത്. സ്ഥിരത കണ്ടെത്താന്‍ ധവാന് സാധിച്ചില്ലെങ്കിലും തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ മിന്നും പ്രകടനമാണ് അദ്ദേഹം നടത്തിയത്. 17 മത്സരങ്ങളില്‍ നിന്ന് 618 റണ്‍സുമായി സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ധവാന്‍. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും നേടി. 67 ഫോറും 12 സിക്‌സും ധവാന്‍ അടിച്ചെടുത്തു.

ശ്രേയസ് അയ്യര്‍

നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ മികവ് കാട്ടി. ചരിത്രത്തിലാദ്യമായി ഡല്‍ഹിയെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിന് സാധിച്ചു. ബാറ്റുകൊണ്ടും ശ്രേയസ് തിളങ്ങി. 17 മത്സരത്തില്‍ നിന്ന് 519 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതിനാല്‍ത്തന്നെ പുതിയൊരു നായകനെ ഡല്‍ഹി തേടിയേക്കില്ല. ഈ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി ഡല്‍ഹി നിലനിര്‍ത്തിയേക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡാണ് റിഷഭിനുള്ളത്. അവസാന സീസണില്‍ പരിക്ക് അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.

ഡല്‍ഹി

ഡല്‍ഹി നിലനിര്‍ത്താന്‍ സാധ്യതയുള്ള വിദേശ താരങ്ങള്‍ മാര്‍ക്കസ് സ്റ്റോയിനിസും കഗിസോ റബാദയുമാണെന്നാണ് ആകാശ് പറയുന്നത്. ഇത്തവണ 30 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ് നേടാന്‍ റബാദക്ക് സാധിച്ചു. പേസ് ബൗളിങ്ങില്‍ റബാദയുടെ മികവ് ഡല്‍ഹിയുടെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായിരുന്നു. സ്റ്റോയിനിസ് മികച്ച ഓള്‍റൗണ്ടറാണ്. ബാറ്റ്‌സ്മാനായി ടോപ് ഓഡറിലേക്കും മധ്യനിരയിലേക്കും സ്‌റ്റോയിനിസിനെ പരിഗണിക്കാം. ഡെത്ത് ഓവറില്‍ പന്തുകൊണ്ടും മികവ് കാട്ടാന്‍ സ്റ്റോയിനിസിനാവും. ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ച ആന്റിച്ച് നോക്കിയോയെ ഒഴിവാക്കിയാലും ലേലത്തില്‍ തിരിച്ചെത്തിക്കാന്‍ ഡല്‍ഹി ശ്രമിക്കുമെന്നും ആകാശ് പറഞ്ഞു.

Story first published: Sunday, November 22, 2020, 16:27 [IST]
Other articles published on Nov 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+