IPL 2021: ഒരിക്കലും തകര്‍ക്കാന്‍ സാധ്യത ഇല്ലാത്ത അഞ്ച് റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി ഹോം ഗ്രൗണ്ടിന്റെ ആധിപത്യം നല്‍കാതെ നടത്തപ്പെടുന്ന ഐപിഎല്ലില്‍ ഇത്തവണയും ഫേവറേറ്റുകള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് കിരീടം ഇതിനോടകം അലമാരയിലെത്തിച്ച മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യംവെക്കുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റില്‍ തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു സീസണില്‍ കോലിയുടെ നാല് സെഞ്ച്വറി
2016 സീസണ്‍ വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു. ആര്‍സിബി കിരീടം നേടിയില്ലെങ്കിലും കോലിയുടെ ബാറ്റിങ് ചൂട് എതിരാളികളെല്ലാം അറിഞ്ഞു. നാല് സെഞ്ച്വറിയാണ് അദ്ദേഹം ആ സീസണില്‍ നേടിയത്. ഒരു സീസണില്‍ നാല് സെഞ്ച്വറിയെന്ന റെക്കോഡ് തിരുത്താന്‍ തീരെ എളുപ്പമാവില്ല. ആക്രമണശൈലിയില്‍ തല്ലിത്തകര്‍ത്ത് കളിക്കുമ്പോള്‍ വിക്കറ്റ് കാത്ത് മൂന്നക്കം കാണുക എന്നത് വലിയ പ്രയാസമാണ്. 16 ഇന്നിങ്‌സില്‍ നിന്ന് 973 റണ്‍സാണ് കോലി 2016ല്‍ നേടിയത്. 81.08 ശരാശരിയും 152.03 സ്‌ട്രൈക്കറേറ്റുമാണ് കോലിക്കുണ്ടായിരുന്നത്.

ക്രിസ് ഗെയ്‌ലിന്റെ 175* റണ്‍സ്
ഐപിഎല്ലിലെ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് തകര്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. 2013ല്‍ ആര്‍സിബിക്കുവേണ്ടി കളിച്ച ഗെയ്ല്‍ പൂനെ വാരിയേഴ്‌സിനെതിരേ പുറത്താവാതെ നേടിയത് 175 റണ്‍സാണ്. 13 ഫോറും 17 സിക്‌സുമാണ് ഗെയ്ല്‍ അന്ന് പറത്തിയത്. ആ സീസണില്‍ 16 മത്സരത്തില്‍ നിന്ന് 708 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്.

ഒരോവറില്‍ 37 റണ്‍സ്
ഒരു ഓവറിലെ ആറ് പന്ത് സിക്‌സര്‍ പറത്തിയാലും 36 റണ്‍സ് മാത്രമാണ് നേടാനാവുക. എന്നാല്‍ ക്രിസ് ഗെയ്ല്‍ ഒരോവറല്‍ 37 റണ്‍സ് നേടിയിട്ടുണ്ട്. കൊച്ചി ടസ്‌കേഴ്‌സ് പേസര്‍ പ്രശാന്ത് പരമേശ്വരനെതിരേ മൂന്ന് ഫോറും നാല് സിക്‌സുമാണ് ഗെയ്ല്‍ പറത്തിയത്. ഇതില്‍ ഒന്ന് നോബോള്‍ ആയിരുന്നു. അങ്ങനെയാണ് 37 റണ്‍സ് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് ഇത്തരമൊരു റെക്കോഡ്. മത്സരത്തില്‍ 16 പന്തില്‍ 44 റണ്‍സുമായി ഗെയ്ല്‍ പുറത്തായി. 12 മത്സരത്തില്‍ നിന്ന് 608 റണ്‍സാണ് ഗെയ്ല്‍ ആ സീസണില്‍ അടിച്ചെടുത്തത്.

229 റണ്‍സ് കൂട്ടുകെട്ട്
വിരാട് കോലിയും- എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് നിരവധി റെക്കോഡുകള്‍ ഐപിഎല്ലില്‍ കുറിച്ചിട്ടുണ്ട്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എബിഡി 52 പന്തില്‍ 129 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ കോലി 109 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച രണ്ടാമത്തെ കൂട്ടുകെട്ടായ 205ഉും എബിഡി-കോലി കൂട്ടുകെട്ടിന്റെ പേരിലാണ്.

അല്‍സാരി ജോസഫിന്റെ മികച്ച ബൗളിങ്
ഐപിഎല്ലിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡിനുടമ അല്‍സാരി ജോസഫാണ്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി 2019 സീസണിലാണ് ജോസഫിന്റെ മാജിക്കല്‍ സ്‌പെല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 12 റണ്‍സ് വഴങ്ങി 6 വിക്കറ്റാണ് ജോസഫ് പിഴുതത്. ആറ് വിക്കറ്റ് പ്രകടനം ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാമെങ്കിലും ഇത്രയും ചെറിയ റണ്‍സ് വിട്ടുനല്‍കി ഇത്തരമൊരു പ്രകടനം നടത്തുക വളരെ പ്രയാസം തന്നെയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications