വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ ഐപിഎല്ലിലെ കൂള്‍ പ്ലെയേഴ്‌സ്, പക്ഷേ ഇടഞ്ഞാല്‍ ആംഗ്രി ബേബീസ്, പിടിവിട്ട ദേഷ്യം

By Vaisakhan MK

മുംബൈ: ക്രിക്കറ്റ് എപ്പോഴും ഇമോഷണല്‍ ഗെയിം കൂടെയാണ്. എന്നാല്‍ കൂള്‍ പ്ലെയേഴ്‌സ് ധാരാളം ഐപിഎല്ലില്‍ ഉണ്ട്. കളിക്കളത്തിനുള്ളിലും പുറത്തും അത്തരം സൂപ്പര്‍ കൂള്‍ താരങ്ങള്‍ ധാരാളമുണ്ട്. ആദ്യം വരുന്ന പേര് തന്നെ മഹേന്ദ്ര സിംഗ് ധോണിയുടെ പേരായിരിക്കും. എന്നാല്‍ ഇവര്‍ ചൂടാവുമോ? അങ്ങനെ സംഭവിക്കുമെന്ന് ഐപിഎല്ലിലെ തന്നെ ചില സംഭവങ്ങള്‍ തെളിയിക്കുന്നു. ദേഷ്യപ്പെട്ടാല്‍ പക്ഷേ അത് മാറാനും ചിലപ്പോള്‍ സമയമെടുക്കും. ഐപിഎല്ലിലെ അത്തരം അഞ്ച് സംഭവങ്ങള്‍ ഇവിടെ ഒരിക്കല്‍ കൂടി പൊടിതട്ടിയെടുക്കുകയാണ്.

മങ്കാദിങ്ങില്‍ ചൂടായ ബട്‌ലര്‍

മങ്കാദിങ്ങില്‍ ചൂടായ ബട്‌ലര്‍

ക്രിക്കറ്റ് കളത്തിലെ കൂളായിട്ടുള്ള താരമാണ് ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. കളിക്കളത്തില്‍ വെടിക്കെട്ട് ഉണ്ടെങ്കില്‍ അത്രത്തോളം സൗമ്യനാണ് ബട്‌ലര്‍. എന്നാല്‍ കളിക്കളത്തില്‍ എന്തൊക്കെ കാര്യമുണ്ടായാലും ബട്‌ലര്‍ പ്രകോപിതനാവാറില്ല. പക്ഷേ അങ്ങനൊന്ന് സംഭവിച്ചിട്ടുണ്ട്. 2019ലെ ഐപിഎല്ലിലായിരുന്നു സംഭവം. മങ്കാദിങ്ങിലൂടെ അശ്വിന്‍ ബട്‌ലറെ പുറത്താക്കി. ഇത് താരത്തെ ചൊടിപ്പിച്ചു. അശ്വിന്‍ ബട്‌ലറെ പുറത്താക്കാന്‍ ഉപയോഗിച്ച തന്ത്രമാണ് വലിയ വിവാദമായത്. വലിയ വാക്കുതര്‍ക്കമാണ് പിന്നീട് നടന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദമായി ഇത് മാറുകയും ചെയ്തു.

ക്യാപ്റ്റന്‍ കൂളും ചൂടാവും

ക്യാപ്റ്റന്‍ കൂളും ചൂടാവും

മഹേന്ദ്ര സിംഗ് ധോണി ചൂടാവുമോ എന്നാണ് ചോദ്യമെങ്കില്‍, അതും സംഭവിക്കാമെന്നാണ് ഉത്തരം. 2019 ഐപിഎല്ലില്‍ തന്നെയാണ് ഇതും നടന്നത്. രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് 18 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. ആദ്യ മൂന്ന് പന്തുകള്‍ കഴിഞ്ഞപ്പോള്‍ അത് എട്ട് റണ്‍സായി. ഇതിനിടയില്‍ സ്‌റ്റോക്‌സ് എറിഞ്ഞ ഫുള്‍ ടോസ് നോ ബോളാണെന്ന് അമ്പയര്‍ ഗാന്ധെ പറഞ്ഞു. എന്നാല്‍ സ്‌ക്വയര്‍ ലെഗ് അമ്പയര്‍ ഇത് തിരുത്തി. ഇതോടെ ധോണി ഗ്രൗണ്ടിലേക്ക് എത്തി അമ്പയര്‍മാരുമായി തര്‍ക്കമായി. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ അത് നോബോളല്ലെന്ന് തന്നെ അമ്പയര്‍ പറഞ്ഞു. മത്സരത്തില്‍ സിഎസ്‌കെ ജയിക്കുകയും ഒടുവില്‍ ധോണി മാപ്പുപറയുകയും ചെയ്തിരുന്നു.

വില്യംസണും പിടിവിട്ടു

വില്യംസണും പിടിവിട്ടു

കെയ്ന്‍ വില്യംസണ്‍ വായില്‍ കൈയ്യിട്ടാല്‍ പോലും കടിക്കാത്ത താരമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വില്യംസണും ഒരിക്കല്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. 2020 ഐപിഎല്ലിലാണ് സംഭവം. ഹൈദരാബാദിന്റെ ആദ്യ ബാറ്റിംഗില്‍ നല്ല രീതിയില്‍ കെയ്ന്‍ വില്യംസണും പ്രിയം ഗാര്‍ഗും ബാറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിയൂഷ് ചൗളയുടെ കെയ്ന്‍ വില്യംസണ്‍ റണ്ണിനായി ഓടവേ ഗാര്‍ഗ് വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും ഓടി പകുതിയിലെത്തിയ വില്യംസണ്‍ റണ്ണൗട്ടായി. ഇതാണ് വില്യംസണെ ചൊടിപ്പിച്ചത്. താരം പ്രിയം ഗാര്‍ഗിനോട് ചൂടാവുകയും ചെയ്തു. എന്നാല്‍ വില്യംസണ്‍ റണ്‍സിനായി ശ്രമിച്ചത് തെറ്റായിരുന്നു. അവിടെ സിംഗിളിനുള്ള സാധ്യതയില്ലായിരുന്നു.

വന്‍മതിലും പൊട്ടിത്തെറിച്ചു

വന്‍മതിലും പൊട്ടിത്തെറിച്ചു

രാഹുല്‍ ദ്രാവിഡ് ചൂടാവുകയോ ഇന്ദിരാനഗര്‍ കി ഗുണ്ട കണ്ടവരെല്ലാം ചോദിച്ചത് അതായിരുന്നു. എന്നാല്‍ കളത്തിലും ഇക്കാര്യം നടന്നിട്ടുണ്ട്. 2013ലെ രണ്ടാം ക്വാളിഫയറിലായിരുന്നു സംഭവം. മൂന്നാം ഓവറിലായിരുന്നു സംഭവം. മിഡ് ഓഫിലേക്ക് ബൗണ്ടറി കടത്തിയത് മിച്ചല്‍ ജോണ്‍സനെ പ്രകോപിപ്പിച്ചു. രാഹുല്‍ ദ്രാവിഡിനോട് താരം എന്തൊക്കെയോ പറഞ്ഞ് പ്രകോപിപ്പിക്കുകയും ചെയ്തു. അടുത്ത പന്തിലും ബൗണ്ടറിയടിച്ച ദ്രാവിഡ് നിനക്ക് ഇപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു ചോദിച്ചത്. മത്സരത്തില്‍ ദ്രാവിഡ് 43 റണ്‍സ് എടുത്തെങ്കിലും മുംബൈ നാല് വിക്കറ്റിന് ജയിച്ചു.

കലിയിളകി കാലിസ്

കലിയിളകി കാലിസ്

ഐപിഎല്ലിന്റെ ആറാം സീസണിലാണ് ജാക്ക് കാലിസ് ചൂടാവുന്നതിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കെകെആര്‍-പൂനെ മത്സരത്തിനിടെയായിരുന്നു സംഭവം. ആരോണ്‍ ഫിഞ്ചിനെതിരെ പന്തെറിയുമ്പോള്‍ റണ്ണൗട്ട് അപ്പീല്‍ അമ്പയര്‍ നിരസിച്ചതാണ് കാലിസിനെ ചൊടിപ്പിച്ചത്. മത്സരത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തിന് ഫിഞ്ച് ഔട്ടല്ലെന്ന് തേര്‍ഡ് അമ്പയര്‍ വിധിച്ചു. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ സുധീര്‍ അസ്‌നാനിയുമായിട്ട് കാലിസ് തര്‍ക്കമാണ്. ഞാന്‍ ചതിയനാണെന്നാണോ നിങ്ങള്‍ കരുതുന്നതെന്നായിരുന്നു കാലിസിന്റെ ചോദ്യം. അതേസമയം കാലിസിന്റെ അപ്പീലും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വലിയ വിവാദമായിരുന്നു.

Story first published: Thursday, April 15, 2021, 23:20 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X