IPL 2021: മിന്നും ഫോമില്‍ കളിച്ചു, പക്ഷെ ടൂര്‍ണമെന്റ് റദ്ദാക്കി, ഈ അഞ്ച് പേര്‍ക്ക് വലിയ തിരിച്ചടി
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആദ്യ പകുതി പൂര്‍ത്തിയായി രണ്ടാം പകുതിയിലേക്ക് മത്സരം കടക്കവെയാണ് കൊറോണ വ്യാപനം ശക്തമായത്. ഇതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തവണ മിന്നും ഫോമിലായിരുന്ന പല താരങ്ങളെയും സംബന്ധിച്ച് ഏറെ സങ്കടകരവും വലിയ തിരിച്ചടിയുമാണ് ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിച്ചതായുള്ള തീരുമാനം. അത്തരത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയത് ഏറ്റവും ബാധിക്കുന്ന ഫോമിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആവേഷ് ഖാന്‍
ഐപിഎല്ലിന്റെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേഷ് ഖാന്‍ ഇത്തവണ കാഴ്ചവെച്ചത്. ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ മികവ് കാട്ടിയ താരം എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റും ഇതിനോടകം പോക്കറ്റിലാക്കിയിട്ടുണ്ട്. 12.85 സ്‌ട്രൈക്കറേറ്റിലും 7.70 എന്ന മികച്ച ഇക്കോണമിയിലുമാണ് ആവേഷിന്റെ പ്രകടനം. ഇന്ത്യന്‍ ടീമില്‍ ഇടം സ്വപ്‌നംകണ്ട താരത്തിന് ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള തീരുമാനം വലിയ തിരിച്ചടിയാണ്.

ക്രിസ് മോറിസ്
16.25 കോടി എന്ന സ്വപ്‌ന, റെക്കോഡ് പ്രതിഫലത്തില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയ ക്രിസ് മോറിസിനും ടൂര്‍ണമെന്റ് റദ്ദാക്കിയത് നഷ്ടം. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ മോറിസ് ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു. അടുത്ത സീസണിലും മികച്ച പ്രതിഫലം നേടാന്‍ മോറിസിനെ ഈ സീസണിലെ പ്രകടനം തുണയ്ക്കുമായിരുന്നു. എന്നാല്‍ സീസണ്‍ റദ്ദായതോടെ അടുത്ത സീസണില്‍ എന്താവും മോറിസിന്റെ അവസ്ഥയെന്ന് കണ്ടറിയണം.

രവീന്ദ്ര ജഡേജ
സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയ്ക്കും വലിയ നിരാശയുണ്ടാക്കുന്ന തീരുമാനമാണ് പാതി വഴിയില്‍ ടൂര്‍ണമെന്റ് റദ്ദാക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല, ഫീല്‍ഡിങ്ങിലും ജഡേജ കളം നിറഞ്ഞ സീസണായിരുന്നു ഇത്. ആര്‍സിബിക്കെതിരേ ഒരോവറില്‍ 37 റണ്‍സടക്കം 28 പന്തില്‍ 62 റണ്‍സാണ് ജഡേജ നേടിയത്. ഇതേ മത്സരത്തില്‍ മൂന്ന് വിക്കറ്റും അദ്ദേഹം പിഴുതു. സിഎസ്‌കെയുടെ ഭാവി നായകനായാണ് ആരാധകര്‍ ജഡേജയെ വിലയിരുത്തുന്നത്.

എബി ഡിവില്ലിയേഴ്‌സ്
ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കയ്ക്കായി ടി20 ലോകകപ്പ് കളിക്കാനുള്ള പ്രതീക്ഷയിലായിരുന്നു ഡിവില്ലിയേഴ്‌സ്. എന്നാല്‍ ടൂര്‍ണമെന്റ് റദ്ദായത് അദ്ദേഹത്തിന് തിരിച്ചടിയായി. 48,76,75 എന്നിങ്ങനെയെല്ലാം മികച്ച സ്‌കോറുകള്‍ നേടാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിരുന്നു.

ശിഖര്‍ ധവാന്‍
ഇത്തവണ മിന്നും ഫോമിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. 134.27 സ്‌ട്രൈക്കറേറ്റില്‍ തല്ലിത്തകര്‍ത്ത് 380 റണ്‍സുമായി ഓറഞ്ച് ക്യാപ് ധവാന്റെ തലയിലായിരുന്നു. അവസാന സീസണില്‍ ചെറിയ വ്യത്യാസത്തില്‍ നഷ്ടമായ ഓറഞ്ച് ക്യാപ് ഇത്തവണ തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ധവാന്‍. ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള ധവാന്റെ തിരിച്ചുവരവിനും ഇത് കടുത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications