ഐപിഎല്‍ 2020ലെ 'ദുരന്തങ്ങള്‍' എന്നാല്‍ 2021ല്‍ കഥ മാറും- ഇവരാണ് ആ അഞ്ചു താരങ്ങള്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ബിസിസി ഐ ആരംഭിച്ച് കഴിഞ്ഞു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 11നാണ് ഐപിഎല്‍ താരലേലം നടക്കുക. ഇത്തവണ മെഗാ താരലേലം ഉണ്ടാകില്ല. അവസാന സീസണിലേതു പോലെയാവില്ല ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടക്കുക. 2020ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ പല പ്രമുഖ താരങ്ങളും വളരെ നിരാശപ്പെടുത്തിയിരുന്നു. അത്തരത്തില്‍ 2020ല്‍ നിരാശപ്പെടുത്തുകയും 2021ലെ ഐപിഎല്ലില്‍ ഹീറോ ആവാന്‍ സാധ്യതയുള്ളതുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍ റോയല്‍സ്)
രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്റ്റീവ് സ്മിത്തിന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 95 ഐപിഎല്ലില്‍ നിന്നായി 2333 റണ്‍സ് നേടിയിട്ടുള്ള സ്മിത്തിന്റെ സ്‌ട്രൈക്കറേറ്റ് 129.25 ആണ്. ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. യുഎഇ ഐപിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 25.91 ശരാശരിയില്‍ 311 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് അദ്ദേഹം നടത്തുമെന്നാണ് സമീപകാല പ്രകടനം വ്യക്തമാക്കുന്നത്.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്)
ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അവസാന സീസണില്‍ തിളങ്ങാന്‍ റിഷഭിന് സാധിച്ചിരുന്നില്ല. 68 ഐപിഎല്ലില്‍ നിന്നായി 151.9 സ്‌ട്രൈക്കറേറ്റ് ഉള്ള താരമാണ് പന്ത്. എന്നാല്‍ അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 343 റണ്‍സ് മാത്രമാണ് റിഷഭിന് നേടാനയത്. തടി കൂടിയതിനാല്‍ പരിക്കും അദ്ദേഹത്തെ വേട്ടയാടി. ഫൈനലില്‍ പന്ത് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം ശക്തമായ തിരിച്ചുവരവ് അദ്ദേഹം നടത്തുമെന്നാണ് പ്രതീക്ഷ.

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
അവസാന സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. 14 മത്സരത്തില്‍ നിന്ന് 169 റണ്‍സ് മാത്രം നേടിയ കാര്‍ത്തികിന് പാതി വഴിയില്‍ നായകസ്ഥാനവും ഒഴിയേണ്ടി വന്നു. അടുത്ത സീസണില്‍ കാര്‍ത്തികിനെ കൊല്‍ക്കത്ത ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. എങ്കിലും വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരമാണ് കാര്‍ത്തിക്. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് കാര്‍ത്തിക്.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്)
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ അവസാന സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. 82 മത്സരത്തില്‍ നിന്ന് 154.67 സ്‌ട്രൈക്കറേറ്റില്‍ 1505 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. 13 മത്സരത്തില്‍ നിന്ന് 108 റണ്‍സാണ് മാക്‌സി അവസാന സീസണില്‍ നേടിയത്. എന്നാല്‍ നിലവില്‍ മികച്ച ഫോമിലാണ് താരമുള്ളത്. അതിനാല്‍ത്തന്നെ അടുത്ത ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയേക്കും.

എം എസ് ധോണി (സിഎസ്‌കെ)
സിഎസ്‌കെ നായകന്‍ എം എസ് ധോണിയുടെ അവസാന സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 14 മത്സരത്തില്‍ നിന്ന് വെറും 200 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ അടുത്ത സീസണില്‍ ധോണി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഐപിഎല്ലിന്റെ അവസാന സീസണിന് ശേഷം ധോണി മറ്റൊരു മത്സരവും അദ്ദേഹം കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications