Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റന്‍മാരായി നാല് വിക്കറ്റ് കീപ്പര്‍മാര്‍, ചരിത്രത്തിലാദ്യം, നാലും ഇന്ത്യക്കാര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ബാക്കി. 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ തടയുകയാണ് മറ്റ് ഏഴ് ടീമുകളുടെ പ്രധാന പണി. ഈ സീസണിലെ മറ്റൊരു കൗതുകരമായ കാര്യം എട്ട് ടീമുകളില്‍ നാല് ടീമിനെയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ് എന്നതാണ്. ഇവര്‍ നാലുപേരും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇത്തവണ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരാവുന്ന നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി (സിഎസ്‌കെ)

എംഎസ് ധോണി (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് ഇത്തവണയും എംഎസ് ധോണിയാണ്. സിഎസ്‌കെയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടം സമ്മാനിച്ച ധോണി ടീമിന്റെ വിക്കറ്റ് കീപ്പറുമാണ്. 200 ഐപിഎല്‍ മത്സരങ്ങളില്‍ 188 മത്സരങ്ങളില്‍ ടീമിനെ നയിക്കാന്‍ സാധിച്ച ധോണി 110 മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ചിട്ടുണ്ട്. 58.82 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. അവസാന സീസണില്‍ സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

കെ എല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്)

കെ എല്‍ രാഹുല്‍ (പഞ്ചാബ് കിങ്‌സ്)

അവസാന സീസണിലാണ് കെഎല്‍ രാഹുലിനെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനാക്കുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറായ രാഹുലിന് ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ത്തന്നെ ഓറഞ്ച് ക്യാപ് നേടാനായെങ്കിലും ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല. 12 മത്സരത്തില്‍ 5 ജയവും 7 തോല്‍വിയുമാണ് പഞ്ചാബ് വഴങ്ങിയത്. ഇത്തവണയും രാഹുലിനെ ക്യാപ്റ്റനാക്കിയാണ് പഞ്ചാബ് തന്ത്രം മെനയുന്നത്. അവസാന സീസണില്‍ പോരായ്മകള്‍ പരിഹരിച്ച് മികച്ച ടീം ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്.

റിഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്)

റിഷഭ് പന്ത് (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഇത്തവണ ആദ്യമായി ഐപിഎല്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പറായ റിഷഭ് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നയിക്കുന്നത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് സീസണ്‍ നഷ്ടമായതോടെയാണ് പകരം 23കാരനായ റിഷഭിനെ ക്യാപ്റ്റനാക്കിയത്. ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനാണ് റിഷഭ് പന്ത്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിനെ എങ്ങനെ റിഷഭ് നയിക്കുമെന്ന് കണ്ടറിയാം.

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുന്നത് മലയാളി താരം സഞ്ജു സാംസണാണ്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായ സഞ്ജുവിനെ ഇൗ സീസണിലാണ് രാജസ്ഥാന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനെ അവസാന സീസണില്‍ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനെ പുതിയ നായകനാക്കിയത്. നേരത്തെ കേരളത്തെ ആഭ്യന്തര മത്സരങ്ങളില്‍ നയിച്ച പരിചയസമ്പത്ത് മാത്രമാണ് സഞ്ജുവിനുള്ളത്.

Story first published: Wednesday, April 7, 2021, 11:42 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+