Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വെടിക്കെട്ടിന് അപ്പുറത്തുള്ള തകര്‍ത്തടിക്കല്‍, 4 മത്സരങ്ങളില്‍ പിറന്നത് 67 സിക്‌സറുകള്‍

മുംബൈ: ഐപിഎല്ലിന്റെ ആദ്യ നാല് മത്സരങ്ങള്‍ കഴിഞ്ഞതോടെ വെടിക്കെട്ടിന്റെ മേളമാണ് പ്രകടമാകുന്നത്. ആദ്യ നാല് മത്സരങ്ങള്‍ കൊണ്ട് തന്നെ ഇത്തവണ സിക്‌സറുകളുടെ പെരുമഴയാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാകുകയാണ്. പതിവില്‍ കവിഞ്ഞ് സിക്‌സറുകളാണ് ഇത്തവണ തുടക്കത്തില്‍ തന്നെ പിറന്നിരിക്കുന്നത്. 67 സിക്‌സറുകളാണ് ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് ടീമുകള്‍ അടിച്ചെടുത്തത്. സാധാരണ ഒരു ടി20 ടൂര്‍ണമെന്റിലും നടക്കാത്ത കാര്യം കൂടിയാണിത്. ഇത്തവണ മൊത്തം സിക്‌സറുകള്‍ ഇരുന്നൂറിന് മുകളില്‍ പോകാന്‍ വരെ സാധ്യതയുണ്ട്.

1

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണാണ് ഏറ്റവുമധികം സിക്‌സറുകള്‍ ആദ്യ മത്സരത്തില്‍ തന്നെ അടിച്ചത്. ഏഴ് സിക്‌സറുകള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇത്തവണ അടിച്ചെടുത്ത മത്സരത്തില്‍ സഞ്ജു അടിച്ച് കൂട്ടി. പഞ്ചാബിന്റെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അഞ്ച് സിക്‌സറുകളാണ് ആദ്യ മത്സരത്തില്‍ തന്നെ പറത്തിയത്. 2008ല്‍ ഐപിഎല്‍ തുടങ്ങിയ ശേഷം ആദ്യ നാല് മത്സരങ്ങളില്‍ ഇത്രയും അധികം സിക്‌സറുകള്‍ ഉണ്ടാവുന്നതും ഇത് ആദ്യമായിട്ടാണ്. അതുകൊണ്ടാണ് ഇത്തവണ മൊത്തത്തില്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാവാന്‍ സാധ്യത പ്രതീക്ഷിക്കുന്നത്.

67 സിക്‌സറുകള്‍ 24 എണ്ണം ഒരൊറ്റ മത്സരത്തില്‍ നിന്ന് പിറന്നതാണ്. ഇന്നലെ നടന്ന രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തിലാണ് ഇത്രയും സിക്‌സറുകള്‍ പിറന്നത്. സഞ്ജുവിനെയും രാഹുലിനെയും കൂടാതെ പഞ്ചാബ് താരം ദീപക് ഹൂഡ ആറ് സിക്‌സറുകളാണ് പറത്തിയത്. ഇവര്‍ മൂന്നും ചേര്‍ന്ന് 18 സിക്‌സറുകല്‍ മൊത്തത്തില്‍ അടിച്ചെടുത്തു. നിലവില്‍ സഞ്ജുവാണ് ഏറ്റവുമധികം സിക്‌സറടിച്ച താരം. ഹൂഡ രണ്ടാമതും രാഹുല്‍ മൂന്നാമതുമാണ്. എക്കാലത്തെയും സിക്‌സറുകളുടെ റെക്കോര്‍ഡ് ക്രിസ് ഗെയിലിനാണ്. രാജസ്ഥാനെതിരെ രണ്ട് സിക്‌സറുകള്‍ ഗെയ്‌ലും അടിച്ചിരുന്നു. മൊത്തം 350 സിക്‌സറുകളാണ് ഗെയ്ല്‍ ഐപിഎല്ലില്‍ ഇതുവരെ അടിച്ചത്.

ഗെയ്‌ലിന്റെ റെക്കോര്‍ഡ് കുറച്ച് കാലത്തേക്ക് കൂടി സുരക്ഷിതമാണ്. എബി ഡിവില്യേഴ്‌സ് 237 സിക്‌സറുകളുമായി രണ്ടാം സ്ഥാനത്താണ്. എംഎസ് ധോണി 216 സിക്‌സോടെ മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ 214 സിക്‌സുമായി നാലാം സ്ഥാനത്തും വിരാട് കോലി 201 സിക്‌സറുമായി അഞ്ചാം സ്ഥാനത്തുമാണ്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറടിച്ചതും ഗെയ്‌ലാണ്. 2013ല്‍ പൂനെയ്‌ക്കെതിരെ 17 സിക്‌സാണ് ഗെയ്ല്‍ അടിച്ചത്. ഈ സീസണിലെ ആദ്യ മത്സരമായ മുംബൈ-ആര്‍സിബി പോരാട്ടത്തില്‍ പത്ത് സിക്‌സറുകളാണ് പിറന്നത്. സിഎസ്‌കെ-ഡല്‍ഹി പോരില്‍ 15, ഹൈദരാബാദ്-കെകെആര്‍ പോരില്‍ പതിനെട്ടെണ്ണവും പിറന്നു.

Story first published: Tuesday, April 13, 2021, 20:54 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+