Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപ്റ്റനായി റിഷഭ് പന്ത് എത്തുന്നു, കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകളിതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഈ മാസം 9ന് ആരംഭിക്കുകയാണ്. അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഇത്തവണ നയിക്കുന്നത് റിഷഭ് പന്താണ്. പരിക്കേറ്റ ശ്രേയസ് അയ്യറിന് പകരക്കാരനായാണ് റിഷഭ് പന്തിനെ ക്യാപ്റ്റനായി നിയമിച്ചത്. ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന റിഷഭില്‍ വലിയ പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റിനുള്ളത്. ഇത്തവണ ക്യാപ്റ്റനായി ഇറങ്ങുന്ന റിഷഭ് പന്തിനെ കാത്തിരിക്കുന്ന അഞ്ച് റെക്കോഡുകളിതാ.


ഐപിഎല്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം

ഐപിഎല്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം

ഇത്തവണ കിരീടം നേടിയാല്‍ ഐപിഎല്ലില്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ റിഷഭിന് സാധിക്കും. 23വയസുകാരനായ റിഷഭ് പന്ത് ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ്. നിലവില്‍ ഐപിഎല്‍ കിരീടം നേടുന്ന പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റെക്കോഡിനുടമ മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയാണ്. 26 വയസും 26 ദിവസവും പ്രായം ഉള്ളപ്പോഴാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

ഡല്‍ഹിയെ കിരീടത്തിലെത്തിക്കുന്ന ആദ്യ നായകന്‍

ഡല്‍ഹിയെ കിരീടത്തിലെത്തിക്കുന്ന ആദ്യ നായകന്‍

കഴിഞ്ഞ 13 സീസണില്‍ നിന്ന് ഒരു തവണ പോലും കിരീടം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇത്തവണ കിരീടം നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യമായി കിരീടം നേടിക്കൊടുക്കുന്ന ക്യാപ്റ്റനായി റിഷഭ് മാറും. അവസാന സീസണില്‍ ശ്രേയസ് അയ്യറിന് ടീമിനെ ഫൈനലിലെത്തിക്കാന്‍ സാധിച്ചെങ്കിലും ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കീപ്പര്‍-ക്യാപ്റ്റന്‍

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കീപ്പര്‍-ക്യാപ്റ്റന്‍

ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കീപ്പര്‍-ക്യാപ്റ്റനെന്ന റെക്കോഡ് നേടാനുള്ള അവസരം റിഷഭിനുണ്ട്. ഇത്തവണ നാല് കീപ്പര്‍മാരാണ് ടീമിനെ നയിക്കുന്നത്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 14 മത്സരത്തില്‍ നിന്ന് 670 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ ഓറഞ്ച് ക്യാപ്പിനുടമയായിരുന്നു രാഹുല്‍. പഞ്ചാബിന്റെ നായകനും വിക്കറ്റ് കീപ്പറും രാഹുലാണ്.

ക്യാപ്റ്റനാവുന്ന ആദ്യ സീസണില്‍ കൂടുതല്‍ റണ്‍സ്

ക്യാപ്റ്റനാവുന്ന ആദ്യ സീസണില്‍ കൂടുതല്‍ റണ്‍സ്

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനുള്ള അവസരം റിഷഭ് പന്തിന് മുന്നിലുണ്ട്. ഈ റെക്കോഡില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസനാണ് തലപ്പത്ത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ 17 മത്സരത്തില്‍ നിന്ന് 735 റണ്‍സുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ വില്യംസണ് സാധിച്ചിരുന്നു. ഈ റെക്കോഡ് റിഷഭ് തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം.

ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ സീസണില്‍ കൂടുതല്‍ ജയം

ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ സീസണില്‍ കൂടുതല്‍ ജയം

ക്യാപ്റ്റനാവുന്ന ആദ്യ സീസണില്‍ കൂടുതല്‍ ജയം നേടുന്ന താരമാവാനുള്ള അവസരവും റിഷഭിന് മുന്നിലുണ്ട്. ഷെയ്ന്‍ വോണിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ നയിച്ച ഷെയ്ന്‍ വോണ്‍ 13 മത്സരത്തിലാണ് ടീമിനെ വിജയിപ്പിച്ചത്. 2008ന് ശേഷം ഇതുവരെ കിരീടം നേടാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല.

Story first published: Friday, April 2, 2021, 10:46 [IST]
Other articles published on Apr 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+