Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി, കെകെആറിന് രക്ഷയില്ല, മത്സരത്തിലെ റെക്കോഡുകളറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് റിഷഭ് പന്തും ശിഷ്യന്മാരും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 154 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ 21 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജയം. ഏഴ് മത്സരത്തില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ഡല്‍ഹി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏഴ് മത്സരത്തില്‍ അഞ്ച് തോല്‍വിയും രണ്ട് ജയവുമുള്ള കെകെആര്‍ അഞ്ചാം സ്ഥാനത്താണ്. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാനും പൃത്ഥ്വി ഷായും

ഡല്‍ഹിക്കായി ഒന്നാം വിക്കറ്റില്‍ 132 റണ്‍സാണ് ശിഖര്‍ ധവാനും (46) പൃത്ഥ്വി ഷായും (82) ചേര്‍ന്നെടുത്തത്. ഡല്‍ഹിയുടെ ഉയര്‍ന്ന അഞ്ചാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഈ സീസണിലെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും. 2013ല്‍ വീരേന്ദര്‍ സെവാഗും മഹേല ജയവര്‍ധനയും ചേര്‍ന്നെടുത്ത 151 റണ്‍സാണ് ഡല്‍ഹിയുടെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്.

കൂടാതെ കെകെആറിനെതിരേ ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്. 2017ല്‍ ഹൈദരാബാദിനായി ധവാനും വാര്‍ണറും ചേര്‍ന്ന് 137 റണ്‍സെടുത്തതാണ് കെകെആറിനെതിരായ മികച്ച ഓപ്പണിങ് കൂട്ടുകെട്ട്.

 ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ്

ഇത് രണ്ടാം തവണയാണ് 4,5 നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ കെകെആറിനായി പൂജ്യത്തിന് പുറത്താവുന്നത്. ഇതിന് മുമ്പ് 2012ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ തന്നെയാണ് കെകെആറിന് ഇത്തരമൊരു തിരിച്ചടി നേരിട്ടത്. മനോജ് തിവാരിയും യൂസുഫ് പഠാനുമാണ് അന്ന് പൂജ്യത്തിന് പുറത്തായത്.

ഇത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സുനില്‍ നരെയ്ന്‍ പൂജ്യത്തിന് പുറത്താവുന്നത്. അവസാന അഞ്ച് ഇന്നിങ്‌സിലെ മൂന്നാം ഡെക്കും. അവസാന ഏഴ് ഇന്നിങ്‌സില്‍ നിന്ന് 3.28 ശരാശരിയില്‍ 23 റണ്‍സാണ് നരെയ്‌ന് നേടാനായത്. കൂടാതെ 2012ലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ഇതാദ്യമായാണ് നരെയ്ന്‍ ഗോള്‍ഡന്‍ ഡെക്കാവുന്നത്.

ആന്‍ഡ്രേ റസല്‍

ടി20 ഫോര്‍മാറ്റില്‍ ബോളുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി ആന്‍ഡ്രേ റസല്‍. 27 പന്തില്‍ 45* റണ്‍സാണ് റസല്‍ ഡല്‍ഹിക്കെതിരേ നേടിയത്.

പൃത്ഥ്വി

ഡല്‍ഹിക്കായി പൃത്ഥ്വിയുടെ അര്‍ധ സെഞ്ച്വറി പ്രകടനം 200 സ്‌ട്രൈക്കറേറ്റിലായിരുന്നു. ഇതിന് മുമ്പ് 2016ല്‍ ക്വിന്റന്‍ ഡീകോക്ക് മാത്രമാണ് 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ ഡല്‍ഹിക്കായി 50ന് മുകളില്‍ സ്‌കോര്‍ നേടിയ ഓപ്പണര്‍.

പൃത്ഥ്വി

18 പന്തിലാണ് പൃത്ഥ്വി തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐപിഎല്ലിലെ ഡല്‍ഹി താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. റിഷഭ് പന്തും 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ റെക്കോഡില്‍ തലപ്പത്ത് ക്രിസ് മോറിസാണ്. 2016ല്‍ ഗുജറാത്തിനെതിരേ 17 പന്തിലാണ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്.

പൃത്ഥ്വി

ഐപിഎല്ലില്‍ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തുന്ന രണ്ടാമത്തെ താരവും ആദ്യ ഓവറില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരവുമാണ് പൃത്ഥ്വി ഷാ. 2012ല്‍ അജിന്‍ക്യ രഹാനെ ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയിരുന്നു.

Story first published: Friday, April 30, 2021, 10:59 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+