വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അന്നു കളിയാക്കി, ഇന്നു വാഴ്ത്തുന്നു!- തിരിച്ചുവരവിന് പിന്നില്‍ ഒരാളെന്നു പൃഥ്വി ഷാ

ഡിസിക്കായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവുമധികം പരിഹാസങ്ങളും വിമര്‍ശനങ്ങളുമേറ്റുവാങ്ങി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമായിരുന്നു പൃഥ്വി ഷാ. ബാറ്റിങിനിടെ ഫുട്ട് വര്‍ക്കില്ലെന്നും സമീപനം ശരിയല്ലെന്നുമെല്ലാം പലരും വിമര്‍ശിച്ച പൃഥ്വി ഇപ്പോള്‍ പഴയ ആളല്ല. നാലു മാസത്തിനിടെ അദ്ദേഹം അടിമുടി മാറിക്കഴിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചുകൊണ്ടിരിക്കുന്ന പൃഥ്വി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്.

ഓസീസിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ ദയനീയ പ്രകടനമായിരുന്നു പൃഥ്വിക്കു തിരിച്ചടിയായത്. രണ്ടിന്നിങ്‌സുകളില്‍ നിന്നും നാലു റണ്‍സ് മാത്രമെടുത്ത അദ്ദേഹം മോശം ഫുട്ട് വര്‍ക്കിനെത്തുടര്‍ന്ന് സമാനമായ രീതിയില്‍ ക്ലീന്‍ ബൗള്‍ഡായാണ് രണ്ടിന്നിങ്‌സിലും പുറത്തായത്. എന്നാല്‍ 21 കാരനായ പൃഥ്വി പഴയ വീക്കനെസുകളെല്ലാം പരിഹരിച്ചാണ് വീണ്ടും ക്രിക്കറ്റ് ലോകത്തെ സംസാര വിഷയമായി മാറിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ വ്യാഴാഴ്ച നടന്ന കളിയില്‍ 41 ബോളില്‍ 82 റണ്‍സോടെ താരം ടീമിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. നാലു മാസങ്ങള്‍ക്കിടെ എങ്ങനെയാണ് താന്‍ ഇത്രയും ശക്തമായ തിരിച്ചുവരവ് നടത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വി.

 അച്ഛന്റെ പിന്തുണ

അച്ഛന്റെ പിന്തുണ

അച്ഛന്‍ പങ്കജിന്റെ അകമഴിഞ്ഞ പിന്തുണയാണ് കരിയറിലെ ഏറ്റവും മോശം സമയത്തില്‍ നിന്നും കരകയറാന്‍ തന്നെ സഹായിച്ചതെന്നു പൃഥ്വി പറയുന്നു. അച്ഛന്‍ എന്നെ വളരെ നന്നായി പിന്തുണച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വന്തം ബാറ്റിങില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനായിരുന്നില്ല. നീ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളി തുടരണമെന്ന് അച്ഛന്‍ ഉപദേശിക്കുകയായിരുന്നു. ഈ വാക്കുകള്‍ എനിക്കു ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കി. ഒപ്പം കഠിനാധ്വാനവും ശക്തമായ തിരിച്ചുവരവിന് തന്നെ സഹായിച്ചതായും പൃഥ്വി വെളിപ്പെടുത്തി.

 ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്തി

ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്തി

ബാറ്റിങ് ടെക്‌നിക്കില്‍ വരുത്തിയ മാറ്റമാണ് പൃഥ്വിയെ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ബാറ്റ്‌സ്മാനാക്കി മാറ്റിയിരിക്കുന്നത്. നേരത്തേ സ്‌ട്രൈക്ക് നേരിടുമ്പോള്‍ പലപ്പോഴും ബോളിനു കുറുകെ കളിക്കുന്നത് പൃഥ്വിക്കു തിരിച്ചടിയായിരുന്നു. എന്നാല്‍ പ്രശാന്ത് ഷെട്ടി, പ്രവീണ്‍ ആംറെ (ഡിസിയുടെ ബാറ്റിങ് കോച്ച്) എന്നിവര്‍ക്കു കീഴില്‍ നടത്തിയ പരിശീലനം ഫുട്ട് വര്‍ക്കിലെ അപാകത പരിഹരിക്കാന്‍ പൃഥ്വിയെ സഹായിക്കുകയായിരുന്നു.
മാര്‍ച്ചില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ നയിച്ചത് പൃഥ്വിയായിരുന്നു. ബാറ്റിങ് ടെക്‌നിക്കില്‍ വരുത്തിയ ചില മാറ്റങ്ങള്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ അദ്ദേഹത്തെ സഹായിച്ചു. 827 റണ്‍സാണ് ടൂര്‍ണമെന്റില്‍ പൃഥ്വി വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. ഒരു ടൂര്‍ണമെന്റില്‍ മൂന്നു തവണ 150 പ്ലസ് സ്‌കോര്‍ നേടിയ ആദ്യ താരമായും അദ്ദേഹം മാറിയിരുന്നു.

 ഐപിഎല്ലിലെ പ്രകടനം

ഐപിഎല്ലിലെ പ്രകടനം

വിജയ് ഹസാരെ ട്രോഫിക്കു ശേഷമാണ് പൃഥ്വി ഐപിഎല്ലിലേക്കു വരുന്നത്. മികച്ച ഫോം ഐപിഎല്ലിലും താരം ആവര്‍ത്തിക്കുകയാണ്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്ത് അദ്ദേഹമുണ്ട്.
ഏഴു മല്‍സരങ്ങളില്‍ നിന്നും 38.42 ശരാശരിയില്‍ 165 സ്‌ട്രൈക്ക് റേറ്റോടെ 269 റണ്‍സ് പൃഥ്വി നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സ്‌ട്രൈക്ക് റേറ്റെടുത്താല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് (174.4) മാത്രമേ ഈ സീസണില്‍ പൃഥ്വിക്കു മുന്നിലുള്ളൂ.

Story first published: Friday, April 30, 2021, 18:16 [IST]
Other articles published on Apr 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X