വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതു ജൂനിയര്‍ ധോണി! ഭാരം കുറച്ച് കൂടുതല്‍ ചുള്ളനായി ക്യാപ്റ്റന്‍ കൂള്‍- ചിത്രങ്ങള്‍ വൈറല്‍

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളിലാണ് അദ്ദേഹം ഇനി കളിക്കുക

1

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ സപ്തംബറില്‍ നടക്കാനിരിക്കെ ചെന്നെ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ പുതിയ ലുക്ക് ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ഇതു ധോണി തന്നെയാണോയെന്നു ഒറ്റനോട്ടത്തില്‍ ആരുമൊന്നു സംശയിച്ചുപോവും. അദ്ദേഹത്തിന്റ രൂപത്തില്‍ അത്രയേറെ മാറ്റമാണ് നമുക്കു കാണാന്‍ സാധിക്കുക. ശരീരഭാരം നന്നായി കുറച്ച് സ്ലിമ്മായ, ഫിറ്റായ ധോണിയാണ് ചിത്രങ്ങളിലുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യഘട്ട മല്‍സരങ്ങളില്‍ കണ്ട അല്‍പ്പം തടിയുള്ള ധോണിയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് പുത്തന്‍ ധോണിയെന്നു നിസംശയം പറയാം. ഗായകനും സംഗീത സംവിധായകനുമായ രാഹുല്‍ വൈദ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതാനി മുംബൈയിലേക്കു പോവുന്ന അദ്ദേഹത്തിന്റെ കുറച്ചു ഫോട്ടാസാണ് പുറത്തു വന്നിരിക്കുന്നത്. വിമാനത്തിന് അകത്തും പുറത്തു നിന്നുമുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പ്ലെയിന്‍ ബ്ലാക്ക് ടീ ഷര്‍ട്ടും ഗ്രേ നിറത്തിലുള്ള പാന്റ്‌സുമായിരുന്നു ധോണിയുടെ വേഷം.

2

ഈ മാസമായിരുന്നു ധോണിക്കു 40 വയസ്സ് പൂര്‍ത്തിയായത്. അടുത്ത സുഹൃത്തുക്കളോടൊപ്പം വളരെ ലളിതമായാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. റാഞ്ചിയിലെ സ്വന്തം ഫാം ഹൗസില്‍ വച്ചായിരുന്നു ഇത്. ഇവയുടെ ഫോട്ടോസും സോഷ്യല്‍ മീഡിയകളിലൂടെ വൈറലായി മാറിയിരുന്നു. ഐപിഎല്‍ പാതിവഴിയില്‍ വച്ച് മുടങ്ങിയ ശേഷം ധോണി ഭാര്യക്കും മകള്‍ സിവയ്ക്കുമൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഒരു കോട്ടേജിലും മൂന്നു പേരും കുറച്ചുനാളുകള്‍ താമസിച്ചിരുന്നു.

IND-SL: ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നാഴികക്കല്ലുകളറിയാം, സഞ്ജുവിന് ഇടം ലഭിച്ചാല്‍ ചരിത്രംIND-SL: ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നാഴികക്കല്ലുകളറിയാം, സഞ്ജുവിന് ഇടം ലഭിച്ചാല്‍ ചരിത്രം

IND vs SL: റണ്‍വേട്ടയില്‍ സച്ചിന്‍, വിക്കറ്റുകള്‍ മുരളിക്ക്- കണക്കുകളില്‍ മുന്നിലാര്? എല്ലാമറിയാംIND vs SL: റണ്‍വേട്ടയില്‍ സച്ചിന്‍, വിക്കറ്റുകള്‍ മുരളിക്ക്- കണക്കുകളില്‍ മുന്നിലാര്? എല്ലാമറിയാം

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനാല്‍ ധോണിയെ ഐപിഎല്ലില്‍ മാത്രമേ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ അവസരം ലഭിക്കാറുള്ളൂ. ഈ സീസണിലെ ടൂര്‍ണമെന്റിലെ ആദ്യഘട്ടത്തിലെ മല്‍സരങ്ങളില്‍ സിഎസ്‌കെ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ധോണിയുടെ ബാറ്റിങ് നിരാശാജനകമായിരുന്നു. വെറും 37 റണ്‍സായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 18 ആയിരുന്നു. പഴയ താളവും ടൈമിങുമെല്ലാം നഷ്ടപ്പെട്ട്, ഓരോ റണ്‍സിനു വേണ്ടിയും പതറുന്ന ധോണിയെയായിരുന്നു മഞ്ഞക്കുപ്പായത്തില്‍ ആരാധകര്‍ക്കു കാണാനായത്. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു.

3

യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ സിഎസ്‌കെയുടെ മികച്ച ഫോമം നിലനിര്‍ത്തുന്നതോടൊപ്പം സ്വന്തം പ്രകടനം മെച്ചപ്പെടുത്താനും ധോണി ശ്രമിക്കുമെന്നുറപ്പാണ്. ഈ സീസണിനു ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അങ്ങനെയെങ്കില്‍ സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് രാജകീയമായി തന്നെ പടിയിറങ്ങാനാവും ധോണിയുടെ ആഗ്രഹം.

Story first published: Saturday, July 17, 2021, 18:09 [IST]
Other articles published on Jul 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X