വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

ദുബായ്; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തിനൊരുങ്ങുന്ന സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി. സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിസിന് പരിക്കേറ്റതാണ് ധോണിക്കും സംഘത്തിനും തലവേദനയാവുന്നത്. നിലവില്‍ സിപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഡുപ്ലെസിസിന് ബാര്‍ബഡോസ് റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. ഇതോടെ വരുന്ന മത്സരങ്ങളില്‍ നിന്ന് ഡുപ്ലെസിസിനെ ഒഴിവാക്കിയിട്ടുണ്ട്.കാല്‍ത്തുടക്കാണ് പരിക്ക്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. അതിനാല്‍ത്തന്നെ ഐപിഎല്ലിന്റെ രണ്ടാം പാദം കളിക്കാനുള്ള സാധ്യതയും കുറവാണ്.

ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നുഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

1

ഡുപ്ലെസിന്റെ അഭാവം സിഎസ്‌കെയ്ക്ക് വലിയ തലവേദനയാവുമെന്നുറപ്പാണ്. നിലവില്‍ സിപിഎല്ലില്‍ കളിച്ച് മികച്ച ഫോമിലായിരുന്നു അദ്ദേഹം. സിഎസ്‌കെയുടെ ടോപ് ഓഡറില്‍ നിര്‍ണ്ണായക റോളാണ് അദ്ദേഹത്തിനുള്ളത്. ഓപ്പണിങ്ങിലാണ് കൂടുതലായും ഡുപ്ലെസിസ് സിഎസ്‌കെയ്ക്കായി കളിച്ചത്. ആദ്യ പാദത്തിലെ പ്രമുഖ റണ്‍സ് സ്‌കോറര്‍മാരിലൊരാളാണ് ഡുപ്ലെസിസ്. ഏഴ് മത്സരത്തില്‍ നിന്ന് 320 റണ്‍സാണ് അദ്ദേഹം നേടിയത്. ഡുപ്ലെസിസിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ സിഎസ്‌കെയില്‍ റുതുരാജ് ഗെയ്ക് വാദിനൊപ്പം ആര് ഓപ്പണറാവും?സാധ്യതാ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍ ആരൊക്കെയാണ് നോക്കാം.

Also Read: IPL 2021: 'മറ്റ് ടീമുകളേക്കാള്‍ സിഎസ്‌കെയ്ക്ക് ഒരു മുന്‍തൂക്കമുണ്ട്', ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

ഓപ്പണറായി പ്രഥമ പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള താരം റോബിന്‍ ഉത്തപ്പയാണ്. ഇന്ത്യയുടെ സീനിയര്‍ താരമായ ഉത്തപ്പയെ 2021 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സിഎസ്‌കെ ടീമിലെത്തിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഉത്തപ്പക്ക് ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡാണുള്ളത്.

Also Read: ഈ നല്ല കാര്യം ലോകകപ്പില്‍ വേണമായിരുന്നു!- രോഹിത് ക്യാപ്റ്റനാവുന്നതില്‍ ഫാന്‍സ് ഹാപ്പി

3

77 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് 11 അര്‍ധ സെഞ്ച്വറിയടക്കം 2057 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 129.45 ആണ് സ്‌ട്രൈക്കറേറ്റ്. രണ്ട് തവണ പുറത്താവാതെ നിന്നിട്ടുള്ള ഉത്തപ്പയുടെ ഉയര്‍ന്ന സ്‌കോര്‍ 83* റണ്‍സാണ്. എന്നാല്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങുന്നത്. 50 ഇന്നിങ്‌സില്‍ നിന്ന് 32.29 ശരാശരിയില്‍ 1425 റണ്‍സാണ് അദ്ദേഹം നേടിയത്. 140.39 സ്‌ട്രൈക്കറേറ്റുമുണ്ട്.

Also Read: IND vs ENG: 'അടുത്ത വര്‍ഷം രണ്ട് ടി20 അധികം കളിക്കാം', ഇസിബിയെ അനുനയിപ്പിക്കാന്‍ ബിസിസിഐ

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ഓപ്പണിങ്ങില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം അമ്പാട്ടി റായിഡുവാണ്. നിലവില്‍ ടീമിന്റെ മധ്യനിര ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഓപ്പണായി 15 ഇന്നിങ്‌സില്‍ നിന്ന് 30.79 ശരാശരിയില്‍ 431 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 131.80 എന്ന സ്‌ട്രൈക്കറേറ്റും റായിഡുവിന്റെ പേരിലുണ്ട്. പുറത്താവാതെ 100* റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍.

Also Read: രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്റ്റനാവില്ല, വിരാട് കോലി തന്നെ 'നായകന്‍'- ബിസിസിഐ

5

നിലവില്‍ അഞ്ചാം നമ്പറില്‍ കളിക്കുന്ന റായിഡു 32 ഇന്നിങ്‌സില്‍ നിന്ന് 35.17 ശരാശരിയില്‍ 809 റണ്‍സാണ് നേടിയിട്ടുള്ളത്. നാലാം നമ്പറില്‍ 34 ഇന്നിങ്‌സില്‍ നിന്ന് 29.07 ശരാശരിയില്‍ 814 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ നാലാം നമ്പറിലെ സ്‌ട്രൈക്കറേറ്റ് 116.62 മാത്രമാണ്. ന്യൂബോളില്‍ നന്നായി കളിക്കാന്‍ സാധിക്കുന്ന റായിഡുവിന് ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ സാധിക്കും.

Also Read: T20 World Cup 2021: 'സൂപ്പര്‍ താരങ്ങള്‍, എന്നിട്ടും ഇടം ലഭിച്ചില്ല', വിശ്വസിക്കാനാവാത്ത 10 ഒഴിവാക്കലുകളിതാ

മോയിന്‍ അലി

മോയിന്‍ അലി

മോയിന്‍ അലിയെ ഓപ്പണറെന്ന നിലയില്‍ സിഎസ്‌കെയ്ക്ക് പരിഗണിക്കാവുന്നതാണ്. 2021 സീസണില്‍ ആര്‍സിബിയില്‍ നിന്ന് സിഎസ്‌കെയിലെത്തിയ മോയിന്‍ അലി ഓള്‍റൗണ്ടറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റ്‌സ്മാനായും ബൗളറായും സിഎസ്‌കെയുടെ കുതിപ്പിന് മോയിന്‍ അലി സഹായിച്ചു. പല ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മോയിന്‍ അലി കളിക്കുമെന്നുറപ്പാണ്. ആറ് മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് മോയിന്‍ ആദ്യ പാദത്തില്‍ നേടിയത്. 34.33 ആണ് ശരാശരി. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.അഞ്ച് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. യുഎഇയില്‍ ബാറ്റിങ്ങിനും സ്പിന്‍ ബൗളിങ്ങിനും ഒരുപോലെ തിളങ്ങാനാവും. അതിനാല്‍ത്തന്നെ മോയിന്‍ അലിയില്‍ പ്രതീക്ഷിക്കുന്നതും ഗംഭീര പ്രകടനമാണ്.

Story first published: Tuesday, September 14, 2021, 12:48 [IST]
Other articles published on Sep 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X