വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മോര്‍ഗന്‍ നയിക്കും- ഇതു ഫ്‌ളോപ്പ് ഇലവന്‍, ടീമില്‍ പാണ്ഡ്യ ബ്രദേഴ്‌സും!

ചില താരങ്ങള്‍ വന്‍ ഫ്‌ളോപ്പായിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണിനു ഒടുവില്‍ തിരശീല വീണിരിക്കുകയാണ്. ആവേശകരമായ നിരവധി പോരാട്ടങ്ങള്‍ കണ്ട ടൂര്‍ണമെന്റില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഫൈനലില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയായിരുന്നു സിഎസ്‌കെ 27 റണ്‍സിനു തകര്‍ത്തുവിട്ടത്.

ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന ചില താരങ്ങള്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. അത്തരം താരങ്ങളെ ഉള്‍പ്പെടുത്തിയൊരു ഫ്‌ളോപ്പ് ഇലവന്‍ തയ്യാറാക്കിയാല്‍ ആരൊക്കെയായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

 ഡേവിഡ് വാര്‍ണര്‍- മനന്‍ വോറ

ഡേവിഡ് വാര്‍ണര്‍- മനന്‍ വോറ

ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണര്‍മാരായി ഇറങ്ങുക സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് മുന്‍ നായകനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറും രാജസ്ഥാന്‍ റോയല്‍സിന്റെ മനന്‍ വോറയുമായിരിക്കും. വാര്‍ണറെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇത്. എട്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ഹൈദരാബാദ് കളിപ്പിച്ചുള്ളൂ. ഇവയില്‍ നിന്നും 195 റണ്‍സാണ് താരത്തിനു നേടാനായത്. ടീമിന്റെ ദയനീയ പ്രകടനം കാരണം ആദ്യ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട വാര്‍ണര്‍ ബാറ്റിങിലും ഫ്‌ളോപ്പായതോടെ ടീമില്‍ നിന്നു പുറത്താവുകയായിരുന്നു.
അറ്റാക്കിങ് ബാറ്റ്‌സ്മാനായ വോറ റോയല്‍സ് ടീമില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. റോബിന്‍ ഉത്തപ്പയ്ക്കു പകരമാണ് വോറയെ ഈ സീസണില്‍ ടീമിലേക്കു കൊണ്ടുവന്നത്. പക്ഷെ നാലു മല്‍സരങ്ങളില്‍ നിന്നും 42 റണ്‍സ് മാത്രമെടുത്തതോടെ താരത്തെ റോയല്‍സ് പുറത്തിരുത്തുകയായിരുന്നു. 14 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

 റെയ്‌ന, പൂരന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക്

റെയ്‌ന, പൂരന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക്

മൂന്നാം നമ്പറിലെത്തുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സുരേഷ് റെയ്‌നയാണ്. ഐപിഎല്ലിലെ ഇതിഹാസ താരങ്ങളിലൊരാളായ അദ്ദേഹം ബാറ്റിങില്‍ ഇത്തവണ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. ഇതേ തുടര്‍ന്നു ഫൈനലടക്കം അവസാന നാലു മല്‍സരങ്ങളിലും റെയ്‌ന പുറത്തിരിക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നു 17.77 എന്ന മോശം ശരാശരിയില്‍ 160 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ഫ്‌ളോപ്പ് ഇലവന്റെ വിക്കറ്റ് കീപ്പര്‍ പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരമായ നിക്കോളാസ് പൂരനാണ്. ഈ സീസണില്‍ 12 മല്‍സരങ്ങളില്‍ കളിച്ച താരത്തിനു നേടാനായത് വെറും 85 റണ്‍സ് മാത്രമാണ്. ടൂര്‍ണമെന്റിലാകെ അദ്ദേഹം പായിച്ചത് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറും മാത്രമായിരുന്നു.
പൂരന് പിന്നില്‍ അഞ്ചാം നമ്പര്‍ ലഭിക്കുക മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കായിരിക്കും. മുംബൈ ഇത്തവണ പ്ലേഓഫിലെത്താതെ പുറത്താവാന്‍ പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ ദയനീയ പ്രകടനമായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും വെറും 127 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. മാത്രമല്ല ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഒരോവര്‍ പോലും ബൗള്‍ ചെയ്തതുമില്ല.

 ക്രുനാല്‍, മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഹര്‍ഭജന്‍

ക്രുനാല്‍, മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഹര്‍ഭജന്‍

ഹാര്‍ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് ടീമിലെ സഹതാരവുമായ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ആറാം നമ്പറില്‍. നേരത്തേ ഹാര്‍ദിക്കിനെപ്പോലെ മുംബൈയുടെ ഏറ്റവും നിര്‍ണാകമായ താരങ്ങളിലൊരാളായിരുന്നു ക്രുനാല്‍. പക്ഷെ ഇത്തവണ ക്രുനാലും ടീമിനു ബാധ്യതയായി മാറി. 13 മല്‍സരങ്ങളില്‍ നിന്നും 143 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ബൗളിങിലാവട്ടെ 13 മല്‍സരങ്ങളില്‍ നിന്നു വീഴ്ത്തിയത് അഞ്ചു വിക്കറ്റുകളായിരുന്നു.
ഫ്‌ളോപ്പ് ഇലവനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനാണ്. കെകെആറിനെ ഫൈനലിലെത്തിച്ചെങ്കിലും ബാറ്റിങില്‍, മോര്‍ഗന്‍ ദുരന്തമായി മാറി. 17 മല്‍സരങ്ങളില്‍ നിന്നും 11.08 എന്ന മോശം ശരാശരിയില്‍ 133 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 95.68 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.
ഫ്‌ളോപ്പ് ഇലവനിലെ എട്ടാമന്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ കൂടിയായ ഹര്‍ഭജന്‍ സിങാണ്. ഈ സീസണില്‍ വെറും മൂന്നു കളികളില്‍ മാത്രമേ ഭാജിയെ കെകെആര്‍ ഇറക്കിയുള്ളൂ. ഇവയിലാവട്ടെ അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല. മൂന്നു കളികളില്‍ ഒരോവറില്‍ 9ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്ത ഭാജി 63 റണ്‍സ് വഴങ്ങുകയും ചെയ്തു.

 ഇഷാന്ത്, റിച്ചാര്‍ഡ്‌സന്‍, എം അശ്വിന്‍

ഇഷാന്ത്, റിച്ചാര്‍ഡ്‌സന്‍, എം അശ്വിന്‍

ഫ്‌ളോപ്പ് ഇലവനിലെ തുടര്‍ന്നുള്ള താരങ്ങള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ, പഞ്ചാബ് കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ ജൈ റിച്ചാര്‍ഡ്‌സന്‍, പഞ്ചാബിന്റെ തന്നെ ഇന്ത്യന്‍ സ്പിന്നര്‍ മുരുകന്‍ അശ്വിന്‍ എന്നിവരാണ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ ഇഷാന്ത് പക്ഷെ ഐപിഎല്ലില്‍ അവിഭാജ്യഘടകമല്ല. ഈ സീസണില്‍ ഡിസിക്കായി മൂന്നു മല്‍സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹത്തിന് ഒരു വിക്കറ്റാണ് ലഭിച്ചത്.
ഈ സീസണില്‍ പഞ്ചാബിലെത്തിയ താരമാണ് റിച്ചാര്‍ഡ്‌സന്‍. 14 കോടി മുടക്കി പഞ്ചാബ് കൊണ്ടുവന്ന അദ്ദേഹം പക്ഷെ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്നു മല്‍സരങ്ങളില്‍ നിന്നും 10.63 ഇക്കോണമി റേറ്റല്‍ മൂന്നു വിക്കറ്റുകളാണ് റിച്ചാര്‍ഡ്‌സനു ലഭിച്ചത്. ലെഗ് സ്പിന്നറായ മുരുകന്‍ അശ്വിനു ഈ സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ പഞ്ചാബ് അവസരം നല്‍കിയുള്ളൂ. ഒരു വിക്കറ്റാണ് അദ്ദേഹത്തിനു ലഭിച്ചത്.

Story first published: Saturday, October 16, 2021, 17:42 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X