IPL 2021: ഞങ്ങളുടെ സ്പിന്നര്‍മാര്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചവരില്‍ ഒന്ന്- ഓയിന്‍ മോര്‍ഗന്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ 8 ദിവസം മാത്രം ശേഷിക്കെ ടീമുകളെല്ലാം അവസാന ഘട്ട പരിശീലനത്തിലാണ്. ഇത്തവണ ശക്തമായ താരനിരയുമാണ് ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കെകെആര്‍ എത്തുന്നത്. രണ്ട് തവണ കിരീടം നേടിയിട്ടുള്ള കെകെആര്‍ അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍.
ഇത്തവണ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരുള്ള ടീമുകളിലൊന്നാണ് കെകെആറിന്റേതെന്നാണ് മോര്‍ഗന്‍ പറയുന്നത്്. 'ഹര്‍ഭജന്‍ സിങ് കൂടി ടീമിലേക്കെത്തിയതോടെ ടീമിന്റെ ശക്തി ഉയര്‍ന്നുവെന്നാണ് കരുതുന്നത്. ഞങ്ങളുടെ സ്പിന്‍ നിരയെ നോക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചവരില്‍ ഒന്നാണെന്ന് മനസിലാകും. ചെന്നൈയിലെ സാഹചര്യത്തിലും തിളങ്ങാന്‍ കഴിയുന്ന സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇത്തവണ നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്'-മോര്‍ഗന്‍ പറഞ്ഞു.

പരിചയസമ്പന്നരായ മികച്ച സ്പിന്നര്‍മാര്‍ കെകെആറിനുണ്ട്. സീനിയര്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ സാന്നിധ്യമാണ് അതില്‍ പ്രധാനം. അവസാന സീസണില്‍ കളിക്കാതിരുന്ന ഹര്‍ഭജന്‍ മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകള്‍ക്കൊപ്പം കളിച്ച് വലിയ പരിചയസമ്പത്തുള്ള താരമാണ്. ഇന്ത്യയിലെ സാഹചര്യങ്ങളെ കൂടുതല്‍ അറിയുള്ള മറ്റൊരു സ്പിന്നറില്ല. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് ഹര്‍ഭജന്‍.
ഇന്ത്യന്‍ സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തി,കുല്‍ദീപ് യാദവ് എന്നിവരും ടീമിലുണ്ട്. കുല്‍ദീപിന്റെ സമീപകാലത്തെ പ്രകടനം വളരെ മോശമായതിനാല്‍ത്തന്നെ ഇത്തവണ പ്ലേയിങ് 11ല്‍ ഇടം ലഭിക്കുക പ്രയാസമാണ്. അതേ സമയം അവസാന സീസണില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ശ്രദ്ധേയ പ്രകടനമാണ് വരുണ്‍ പുറത്തെടുത്തത്.
വിദേശ സ്പിന്നറായ സുനില്‍ നരെയ്‌നാണ് പ്രധാനമായും ടീമിലുള്ളത്. ഡെത്ത് ഓവറിലും പവര്‍പ്ലേയിലും ഒരുപോലെ പന്തെറിയാന്‍ മികവുള്ള നരെയ്ന്‍ ഐപിഎല്ലിലും മികച്ച റെക്കോഡുള്ള താരമാണ്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും ടീമിലേക്ക് മടങ്ങിയെത്തിയത് കെകെആറിന് കൂടുതല്‍ കരുത്ത് പകരും. രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷമാണ് ഷക്കീബിന്റെ മടങ്ങിവരവ്.
ഇത്തവണ സംതുലിതമായ ടീമാണ് കെകെആറിനുള്ളതെന്നും മോര്‍ഗന്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്‍,ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ,ആന്‍ഡ്രേ റസല്‍ എന്നിവരുടെയൊക്കെ പ്രകടനം കെകെആറിന് നിര്‍ണ്ണായകമാവും. അവസാന സീസണില്‍ കാര്‍ത്തികും റസലും നിരാശപ്പെടുത്തിയതാണ് ടീമിനെ പ്രതികൂലമായി ബാധിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications