Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തോറ്റ് മതിയായി, കെകെആര്‍ അവനെ തിരിച്ചുകൊണ്ടുവരും, പ്രശ്‌നമായത് ഈ 3 കാര്യം

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒരു സീസണിന്റെ തുടക്കം ഒരിക്കല്‍ കൂടി പ്രതിസന്ധിയുടേതായിരിക്കുകയാണ്. തുടര്‍ച്ചയായി അവര്‍ രണ്ട് കളികള്‍ തോറ്റിരിക്കുകയാണ്. ആര്‍സിബിക്കെതിരെ ഇന്ന് വഴങ്ങിയ തോല്‍വിക്ക് പ്രധാന കാരണക്കാരനായി എല്ലാവരും കാണുന്നത് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ്. ആര്‍സിബിക്കെതിരെ അത്രയ്ക്കും മോശമായിരുന്നു മോര്‍ഗന്റെ ക്യാപ്റ്റന്‍സി. ടീമില്‍ മാറ്റത്തിന് ഒരുങ്ങുകയാണ് കൊല്‍ക്കത്ത. മോര്‍ഗന്റെ പ്രശ്‌നങ്ങളും ഇതോടൊപ്പം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്.

ചക്രവര്‍ത്തിയെ മാറ്റി

ചക്രവര്‍ത്തിയെ മാറ്റി

ഒരോവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ആര്‍സിബിയെ ഞെട്ടിച്ചിരുന്നത്. വിരാട് കോലി അടക്കം അതില്‍ വീണു. കളി കെകെആറിന് അനുകൂലമായ സമയമായിരുന്നു. എന്നാല്‍ രണ്ടാമതൊരു ഓവര്‍ ആ സമയത്ത് മോര്‍ഗന്‍ നല്‍കിയില്ല. ആരാധകരെ തീര്‍ത്തും അമ്പരിപ്പിച്ച തീരുമാനമായിരുന്നു അത്. ആര്‍സിബി സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനൊരു തീരുമാനം മോര്‍ഗന്‍ എടുക്കാതിരുന്നത് മത്സരത്തെ മാറ്റി. ഇതിനെതിരെ ഗംഭീര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.

നരെയ്ന്‍ എവിടെ പോയി?

നരെയ്ന്‍ എവിടെ പോയി?

ഷാക്കിബ് അല്‍ ഹസനെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കളിപ്പിച്ചതാണ് മറ്റൊരു അബദ്ധ തീരുമാനം. ബാറ്റിംഗ് വിഭാഗത്തിന് യാതൊരു ഗുണവും ഷക്കീബിനെ കൊണ്ടില്ല. ആര്‍സിബിക്കെതിരെ വെറും 26 റണ്‍സാണ് താരം നേടിയത്. മുംബൈക്കെതിരെ ഒമ്പതും ഹൈദരാബാദിനെതിരെ മൂന്ന് റണ്‍സുമാണ് എടുത്തത്. ഷാക്കിബിന് പകരം സുനില്‍ നരെയ്‌നെ കളിപ്പിക്കണമെന്നാണ് ആവശ്യം. 120 മത്സരങ്ങളില്‍ നിന്ന് 127 വിക്കറ്റും 892 റണ്‍സും നരെയ്‌ന്റെ സമ്പാദ്യമാണ്. ബൗളിംഗ്-ബാറ്റിംഗ് ശരാശരിയിലും ഇക്കോണമിയിലും മുന്നില്‍ നരെയ്ന്‍ തന്നെയാണ്.

റസ്സല്‍ നാലാം നമ്പറിലെത്തിയില്ല

റസ്സല്‍ നാലാം നമ്പറിലെത്തിയില്ല

ആന്ദ്രേ റസ്സല്‍ 20 പന്തില്‍ 31 റണ്‍സെടുത്തിരുന്നു. വലിയൊരു ടാര്‍ഗറ്റ് ചേസ് ചെയ്യാനുണ്ടായിരുന്നിട്ടും റസ്സലിനെ മോര്‍ഗന്‍ നേരത്തെ ഇറക്കിയില്ല. നെറ്റ് റണ്‍റേറ്റ് കൂടിക്കൊണ്ടിരിക്കുന്ന സമയത്താണ്. റസ്സല്‍ ഇറങ്ങിയത്. എന്നാല്‍ റസ്സലിന്റെ മധ്യനിരയിലെ ബാറ്റിംഗും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 19ാമത്തെ ഓവറില്‍ ഹര്‍ഭജന്‍ സിംഗിന് ബാറ്റ് ചെയ്യാന്‍ പോലും റസ്സല്‍ അവസരം നല്‍കിയില്ല. വെറും ഒരു റണ്‍സ് മാത്രമാണ് റസ്സലിന് സിറാജിന്റെ ഓവറില്‍ നേടാനായത്. അതേസമയം 38 റണ്‍സിനേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ തോറ്റിരുന്നെങ്കില്‍ റണ്‍റേറ്റിന്റെ കാര്യത്തിലെങ്കിലും ഗുണം ചെയ്‌തേനെ എന്നാണ് വിമര്‍ശനം.

അവന്‍ തിരിച്ചുവരും

അവന്‍ തിരിച്ചുവരും

സുനില്‍ നരെയ്ന്‍ അടുത്ത മത്സരത്തില്‍ കളിക്കുമെന്ന സൂചനയാണ് ബ്രണ്ടന്‍ മക്കല്ലം നല്‍കുന്നത്. നൂറ് ശതമാനം ഫിറ്റല്ലാത്തത് കൊണ്ടാണ് നരെയ്ന്‍ കളിക്കാതിരുന്നത്. മൂന്ന് കളിയിലും കെകെആര്‍ നന്നായി കളിച്ചു. ടീമിന് പക്ഷേ അതിന്റെ ഫലം കിട്ടിയിട്ടില്ല. മുംബൈയിലെ പിച്ചില്‍ ചില മാറ്റങ്ങളോടെയാണ് കെകെആര്‍ ഇറങ്ങുകയെന്ന് മക്കല്ലം പറഞ്ഞു. അതേസമയം വലിയ അബദ്ധമാണ് വരുണ്‍ ചക്രവര്‍ത്തിക്ക് തുടര്‍ച്ചയായ രണ്ടാം ഓവര്‍ കൊടുക്കാതിരുന്നതിലൂടെ സംഭവിച്ചത്. ഡിവില്യേഴ്‌സിനെതിരെ പന്തെറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. പക്ഷേ പാളിപ്പോയെന്നും മക്കല്ലം പറഞ്ഞു.

Story first published: Sunday, April 18, 2021, 22:12 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+