Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ക്യാപറ്റന്‍സി ദുരന്തം, കളിയാണെങ്കില്‍ മഹാമോശം, കെകെആറില്‍ സൂപ്പര്‍ ഫ്‌ളോപ്പായി മോര്‍ഗന്‍

ദില്ലി: ദിനേഷ് കാര്‍ത്തിക്കില്‍ നിന്ന് കഴിഞ്ഞ സീസണിന്റെ പാതിവഴിയില്‍ വെച്ചാണ് ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ എന്ന പേരാണ് മോര്‍ഗന് ഗുണമായത്. എന്നാല്‍ ഇതുകൊണ്ട് കെകെആറിന് മാറ്റങ്ങളുണ്ടായോ? ഇല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മോര്‍ഗന്റെ ക്യാപ്റ്റന്‍സി വന്‍ ദുരന്തമായി മാറിയിരിക്കുകയാണ്. അതിലുപരി മോര്‍ഗന്‍ എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനില്‍ നിന്ന് ഒരു ഉപകാരവും കെകെആറിന് കിട്ടിയിട്ടില്ല.

ക്യാപ്റ്റന്‍ മഹാമോശം

ക്യാപ്റ്റന്‍ മഹാമോശം

ക്യാപ്റ്റന്‍ എന്ന നിലയില്‍ മഹാമോശമാണ് മോര്‍ഗന്റെ പ്രകടനം. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. മോര്‍ഗന് താഴെയുള്ളത് സഞ്ജു മാത്രമാണ്. പക്ഷേ സഞ്ജു അപ്പോഴും നാല് മത്സരങ്ങളില്‍ മാത്രമാണ് നയിച്ചതെന്ന് പറയേണ്ടി വരും. 18 മത്സരങ്ങളില്‍ ടീമിനെ നയിച്ച കെഎല്‍ രാഹുല്‍ ആറ് ജയവുമായി മുന്നിലുണ്ട്. നാല് കൡയില്‍ മൂന്നും ജയിച്ച് റിഷഭ് പന്തും മോര്‍ഗനേക്കാള്‍ മുന്നിലാണ്. മോര്‍ഗന്‍ ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മോശമെന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാറ്റിംഗിലും സൂപ്പര്‍ ഫ്‌ളോപ്പ്

ബാറ്റിംഗിലും സൂപ്പര്‍ ഫ്‌ളോപ്പ്

ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ വളരെ മോശം പ്രകടനമായിരുന്നു മോര്‍ഗന്‍ നടത്തിയത്. അതേ പ്രകടനമാണ് ഇപ്പോള്‍ ഐപിഎല്ലിലും ആവര്‍ത്തിക്കുന്നത്. ആകെ 45 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. എട്ട് ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ മോര്‍ഗനേക്കാള്‍ കുറവ് റണ്‍സ് നേടിയത് എംഎസ് ധോണി മാത്രമാണ്. കെകെആര്‍ ലൈനപ്പില്‍ തന്നെ ഏഴാം സ്ഥാനത്താണ് മോര്‍ഗന്റെ റണ്‍വേട്ട. ആര്‍സിബിക്കെതിരെ നേടിയ 29 റണ്‍സാണ് ടോപ് സ്‌കോര്‍. ക്യാപ്റ്റനെന്ന നിലയില്‍ ആകെ 305 റണ്‍സാണ് ഇതുവരെ മോര്‍ഗന്‍ നേടിയത്.

അബദ്ധങ്ങളുടെ നിര

അബദ്ധങ്ങളുടെ നിര

മധ്യനിരയെ കരുത്തുറ്റതാക്കാന്‍ മോര്‍ഗന്‍ കൊണ്ടുവന്ന താരമാണ് ഷാക്കിബ് അല്‍ ഹസന്‍. ഈ തീരുമാനം തീര്‍ത്തും പാളി. 38 റണ്‍സാണ് താരം ആകെ നേടിയത്. ബൗളിംഗില്‍ രണ്ട് വിക്കറ്റും. സുനില്‍ നരെയ്‌നായിരുന്നു കളിക്കേണ്ടിയിരുന്ന താരം. ആന്ദ്രേ റസ്സലിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചില്ല. ഇത് രണ്ട് കളി തോല്‍പ്പിച്ചു. ആര്‍സിബിക്കെതിരെയും മുംബൈക്കെതിരെയും റസ്സല്‍ അഞ്ചാം നമ്പറില്‍ ഇറങ്ങേണ്ടിയിരുന്നു. രണ്ടിടത്തും ഏഴാം നമ്പറിലാണ് റസ്സല്‍ ഇറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയെ ആര്‍സിബിക്കെതിരെ അനാവശ്യമായി പിന്‍വലിച്ചു. വിക്കറ്റെടുത്ത് നില്‍ക്കുന്ന സമയത്താണ് ചക്രവര്‍ത്തിയെ പിന്‍വലിച്ചത്. ലോക്കി ഫെര്‍ഗൂസനെയും മോര്‍ഗന്‍ കളിപ്പിച്ചില്ല. ഇതെല്ലാം ഈ സീസണില്‍ കെകെആര്‍ തോല്‍ക്കാന്‍ കാരണമായി.

മോര്‍ഗന്‍ മുന്നില്‍ നില്‍ക്കണം

മോര്‍ഗന്‍ മുന്നില്‍ നില്‍ക്കണം

മോര്‍ഗന്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ മാത്രമേ ഇനി കെകെആര്‍ രക്ഷപ്പെടൂ. വലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് മോര്‍ഗന്‍. അതുകൊണ്ട് കളിച്ച് കാണിച്ച് കൊടുക്കാന്‍ മോര്‍ഗന്‍ തയ്യാറാവണം. രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാന്‍ മോര്‍ഗന്‍ തയ്യാറാവണം. ഇവര്‍ മികച്ച ക്യാപ്റ്റന്‍മാരാണ്. അതിലുപരി നല്ല കളിക്കാരുമാണ്. രണ്ട് കളിയില്‍ കൂടി മോര്‍ഗന്‍ പരാജയപ്പെട്ടാല്‍ അദ്ദേഹത്തെ ടീം പുറത്താക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Story first published: Saturday, April 24, 2021, 5:59 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+