Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2021 സെപ്തംബറില്‍ പുനരാരംഭിക്കുക പ്രയാസം; തടസമായി നില്‍ക്കുന്ന അഞ്ച് കാര്യങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. സീസണ്‍ റദ്ദാക്കിയില്‍ ഏകദേശം 2500ഓളം കോടി രൂപ ബിസിസി ഐക്ക് നഷ്ടമാവും. അതിനാല്‍ത്തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസിഐ. നിലവില്‍ സെപ്തംബറിലും ഒക്ടോബറിലുമായി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. എന്നാല്‍ അത് നടക്കുക എളുപ്പമല്ല. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതാണ്. കൂടാതെ ഐപിഎല്‍ സെപ്തംബറില്‍ നടത്തുന്നതിന് തടസമായി മറ്റ് ചില പരമ്പരകളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

കരീബിയന്‍ പ്രീമിയര്‍ ലീഗ്

കരീബിയന്‍ പ്രീമിയര്‍ ലീഗ്

കരീബിയന്‍ പ്രീമിയര്‍ ലീഗ് ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 19വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്,നിക്കോളാസ് പുരാന്‍,ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍,ക്രിസ് ഗെയ്ല്‍,ഷിംറോന്‍ ഹെറ്റ്‌മെയര്‍,ക്രിസ് മോറിസ്,ഫഫ് ഡുപ്ലെസിസ് തുടങ്ങിയവരെല്ലാം നിലവില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണ്. ഇവരെല്ലാം തന്നെ ഐപിഎല്‍ ടീമുകളുടെ പ്രധാന താരങ്ങളുമാണ്. സിപിഎല്ലിന് തൊട്ട് പിന്നാലെ തന്നെ ഐപിഎല്‍ വെച്ചാല്‍ കളിക്കാനെത്തുക താരങ്ങള്‍ക്ക് പ്രയാസമാവും.

ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനം

ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനം

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ സജീവമായിട്ടുള്ളവരാണ്. ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ,ഡേവിഡ് മലാന്‍,ബെന്‍ സ്‌റ്റോക്‌സ്,മോയിന്‍ അലി,ക്രിസ് വോക്‌സ്,സാം കറാന്‍,ടോം കറാന്‍ തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളാണ് പ്രധാനമായും ഐപിഎല്ലിലുള്ളത്. സെപ്തംബര്‍ 14നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ഇതിന് ശേഷം ബംഗ്ലാദേശ് പര്യടനം ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന്റെ രണ്ടാം ഭാഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.

ഇംഗ്ലണ്ടിന്റെ പാകിസ്താന്‍ പരമ്പര

ഇംഗ്ലണ്ടിന്റെ പാകിസ്താന്‍ പരമ്പര

ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ പരമ്പര നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ പങ്കെടുക്കാനെത്തിയാലും പൂര്‍ത്തിയാവും മുമ്പെ ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങിയപ്പോയേക്കും.ഇത് പല ടീമുകളെയും കാര്യമായി ബാധിക്കും. ഐപിഎല്ലില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പൂര്‍ണ്ണമായും പങ്കെടുക്കണമെങ്കില്‍ ബംഗ്ലാദേശ്,പാകിസ്താന്‍ പരമ്പര റദ്ദാക്കേണ്ടി വരും. ഇതിന് സാധ്യത കുറവാണ്.

ന്യൂസീലന്‍ഡിന്റെ പാകിസ്താന്‍ പരമ്പര

ന്യൂസീലന്‍ഡിന്റെ പാകിസ്താന്‍ പരമ്പര

ന്യൂസീലന്‍ഡും പാകിസ്താനും തമ്മിലുള്ള പരമ്പര സെപ്തംബര്‍ പകുതിയോടെ നടത്തുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. യുഎഇയില്‍ നടക്കുന്ന പരമ്പര സെപ്തംബറില്‍ നടന്നാല്‍ കിവീസ് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ട് നിന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ കെയ്ന്‍ വില്യംസണ്‍,മിച്ചല്‍ സാന്റ്‌നര്‍,കെയ്ല്‍ ജാമിസന്‍,ടിം സീഫര്‍ട്ട്,ജെയിംസ് നിഷാം,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ പല സൂപ്പര്‍ താരങ്ങള്‍ക്കും ഐപിഎല്‍ നഷ്ടമാവും.

അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ പരമ്പര

അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ പരമ്പര

അഫ്ഗാനിസ്ഥാന്‍ സെപ്തംബറില്‍ പാകിസ്താനുമായി വെള്ളബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാന്‍താരങ്ങളും ഐപിഎല്ലിന്റെ രണ്ടാം ഭാഗം കളിക്കാനുണ്ടാവില്ല. റാഷിദ് ഖാന്‍,മുഹമ്മദ് നബി എന്നിവരുടെ സേവനം ഇതോടെ നഷ്ടമാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക.

Story first published: Saturday, May 29, 2021, 9:27 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+