Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിവീസ് പരമ്പരയല്ല, ഇംഗ്ലണ്ടിന് വലുത് ഐപിഎല്‍, എല്ലാ മത്സരവും കളിക്കും; സ്ഥിരീകരിച്ച് സില്‍വര്‍വുഡ്

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഫ്രാഞ്ചൈസികള്‍ക്ക് സന്തോഷവാര്‍ത്ത. ഇത്തവണ ഐപിഎല്ലില്‍ മുഴുവന്‍ സമയവും ഇംഗ്ലണ്ട് താരങ്ങള്‍ ലഭ്യമായിരിക്കും. പല സീസണിലും പാതിവഴിയില്‍ ഇംഗ്ലണ്ട് താരങ്ങള്‍ മടങ്ങിപ്പോവാറുണ്ട്. എന്നാല്‍ ഇത്തവണ മുഴുവന്‍ മത്സരങ്ങളും ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡാണ് വ്യക്തമാക്കിയത്.

ഇംഗ്ലണ്ടിന് ന്യൂസീലന്‍ഡുമായി പരമ്പര വരാനുണ്ട്. എന്നാല്‍ ഐപിഎല്ലിനാണ് ഇംഗ്ലണ്ട് താരങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ഐപിഎല്ലില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി. ഫ്രാെൈഞ്ചസികളെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. കാരണം ഒട്ടുമിക്ക ടീമുകളുടെയും നിര്‍ണ്ണായക താരങ്ങളില്‍ പലരും ഇംഗ്ലണ്ട് താരങ്ങളാണ്.

chrissilverwood

13 ക്രിക്കറ്റ് താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. സാം കറാന്‍,ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍,മോയിന്‍ അലി,ജോണി ബെയര്‍സ്‌റ്റോ,ക്രിസ് വോക്‌സ്,ലിയാം ലിവിങ്‌സ്റ്റന്‍,ടോം കറാന്‍,ഡേവിഡ് മലാന്‍,സാം ബില്ലിങ്‌സ്,ക്രിസ് ജോര്‍ദാന്‍,ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് ഐപിഎല്ലില്‍ കളിക്കുന്ന ത്രീ ലയണ്‍സ് താരങ്ങള്‍. ഇവരെല്ലാം തന്നെ ദേശീയ ടീമില്‍ സജീവമായവരുമാണ്. എന്നാല്‍ ഇത്തവണ ഐപിഎല്ലിന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍തൂക്കം നല്‍കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിലാണ് ഇംഗ്ലണ്ടിന്റെ മൂന്ന് നിര്‍ണ്ണായക താരങ്ങളുള്ളത്. ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ടീമിലെ നിര്‍ണ്ണായക താരങ്ങളാണ്. രാജസ്ഥാന്‍ റോയല്‍സിനും ഇവര്‍ വളരെ വേണ്ടപ്പെട്ടവരാണ്. പരിക്കിന്റെ പിടിയിലുള്ള ജോഫ്രാ ആര്‍ച്ചറിന് ഇത്തവണ ഐപിഎല്‍ നഷ്ടമായേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ രാജസ്ഥാനത് വലിയ തിരിച്ചടിയാവുകയും ചെയ്യും.

ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിലെ എല്ലാ മത്സരവും കളിക്കാനുള്ള കാരണം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കളിക്കുന്ന ഐപിഎല്ലില്‍ കളിക്കുന്നത് താരങ്ങളെ ലോകകപ്പില്‍ സഹായിക്കുമെന്ന വിലയിരുത്തലാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

ഏപ്രില്‍ 9നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മെയ് 30നാണ് ഫൈനല്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആറ് വേദികളിലായാണ് മത്സരം. ഒരു ടീമിനും ഹോം ആധിപത്യം ഇല്ലാതെയാണ് ഇത്തവണ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

Story first published: Monday, March 8, 2021, 12:51 [IST]
Other articles published on Mar 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+