IPL 2021: സൂപ്പര്‍ താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നു, രോഹിതിനെ വരവേറ്റ് മുംബൈ, കോലി വൈകും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ കൂടുതല്‍ ആവേശത്തിലേക്ക്. സൂപ്പര്‍ താരങ്ങളെല്ലാം ടീമിനൊപ്പം ചേര്‍ന്ന് കഴിഞ്ഞു. ഏപ്രില്‍ 9നാണ് 14ാം സീസണ്‍ ആരംഭിക്കുന്നത്. ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണുള്ളതെന്നതിനാല്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് താരങ്ങളില്‍ ഐപിഎല്ലില്‍ കളിക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങാതെ ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ചേരുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മക്ക് ആവേശ വരവേല്‍പ്പാണ് ടീം നല്‍കിയത്. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍പട്ടം ചൂടിച്ച രോഹിത് ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. സൂര്യകുമാര്‍ യാദവും ടീമിനൊപ്പം ചേര്‍ന്നു. ഇഷാന്‍ കിഷന്‍ നേരത്തെ തന്നെ മുംബൈ ക്യാംപിലെത്തിയിരുന്നു. ഒട്ടുമിക്ക വിദേശ താരങ്ങളും മുംബൈയിലെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ ഏപ്രില്‍ 1ന് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഓയിന്‍ മോര്‍ഗനും പ്രസിദ്ധ് കൃഷ്ണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു. ഇംഗ്ലണ്ട് ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍ ഇന്ത്യക്കെതിരായ അവസാന രണ്ട് ഏകദിനങ്ങളും കളിച്ചിരുന്നില്ല. പരിക്കായിരുന്നു പ്രശ്‌നം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നയിക്കുന്നത് മോര്‍ഗനാണ്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നതാണ്. പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ അരങ്ങേറിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിന് പരിമിത ഓവറില്‍ അവസരം ലഭിച്ചില്ല.

മൂന്നാം ഏകദിനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഇംഗ്ലണ്ടിന്റെ സാം കറാനും സ്പിന്നര്‍ മോയിന്‍ അലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്നു. ഇത്തവണത്തെ ലേലത്തില്‍ സിഎസ്‌കെ സ്വന്തമാക്കിയ താരമാണ് മോയിന്‍ അലി. ആര്‍സിബിക്കൊപ്പം വേണ്ടത്ര തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനാല്‍ ടീം ഒഴിവാക്കിയിരുന്നു.

പഞ്ചാബ് കിങ്‌സിനൊപ്പം കെ എല്‍ രാഹുലും ചേര്‍ന്നിട്ടുണ്ട്. സജീവമായി പഞ്ചാബ് ക്യാംപ് മുന്നോട്ട് പോവുകയാണ്. ഇത്തവണ പഞ്ചാബ് ടീമിലെത്തിച്ച തമിഴ്‌നാട് ബാറ്റ്്‌സ്മാന്‍ ഷാരൂഖ് ഖാന്‍ നെറ്റ്‌സില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാതിരുന്ന രാഹുല്‍ ഏകദിന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

അതേ സമയം വിരാട് കോലി ഏപ്രില്‍ 1ന് മാത്രമെ ആര്‍സിബി ടീമില്‍ ചേരുകയുള്ളു. ഇംഗ്ലണ്ടിനെതിരായ ടി20,ഏകദിന പരമ്പരകളില്‍ തിളങ്ങിയ കോലി ഇത്തവണ കന്നി ഐപിഎല്‍ കിരീടമാണ് ലക്ഷ്യം വെക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്ന വെടിക്കെട്ട് താരത്തെ ടീമിലെത്തിച്ചാണ് ഇത്തവണ ആര്‍സിബി പോരാട്ടത്തിനൊരുങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications