വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡിസിയുടെ സമയമെത്തി, കന്നിക്കിരീടം പന്തിനു കീഴില്‍ തന്നെ!- അറിയാം കാരണങ്ങള്‍

സിഎസ്‌കെയെ തകര്‍ത്തുകൊണ്ട് പന്ത് തുടക്കം ഗംഭീരമാക്കിയിരുന്നു

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയിലെ അരങ്ങേറ്റം ഗംഭീരമാക്കിയതോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനു മേല്‍ ആരാധകര്‍ക്കു പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. സാക്ഷാല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ക്യാപ്റ്റനായ ശേഷമുള്ള ആദ്യ കളിയില്‍ തന്നെ പന്തിന്റെ ഡല്‍ഹി കെട്ടുകെട്ടിച്ചിരിക്കുകയാണ്. റണ്‍മഴ കണ്ട മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല ജയമായിരുന്നു ഡിസി സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയതായിരുന്നു ഐപിഎല്ലില്‍ ഡിസിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇത്തവണ ഡിസിക്കു കന്നിക്കിരീടം നേടിത്തരാന്‍ പന്തിനു കഴിഞ്ഞേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

 സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറിയില്ല

സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറിയില്ല

സിഎസ്‌കെയ്‌ക്കെതിരായ മല്‍സരത്തില്‍ പല സമ്മര്‍ദ്ദഘട്ടങ്ങളിലും വളരെ കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പന്തിനു സാധിച്ചതായി കാണാന്‍ കഴിയും. മല്‍സരശേഷം ഡിസി ഓപ്പണറും മാന്‍ ഓഫ് ദി മാച്ചുമായ ശിഖര്‍ ധവാന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ കളിയില്‍ പന്ത് വളരെ നന്നായി തന്നെ ചെയ്തു. വളരെ കൂളായി കാണപ്പെട്ട അവന്‍ ടീമംഗങ്ങളെ ഇടയ്ക്കിടെ പ്രചോദിപ്പിക്കുകയും ചെയ്തതായും ധവാന്‍ പറഞ്ഞിരുന്നു.

 മുന്നില്‍ നിന്നു നയിക്കാനാവും

മുന്നില്‍ നിന്നു നയിക്കാനാവും

ധവാനും (85) പൃഥ്വി ഷായുമായിരുന്നു (72) സിഎസ്‌കെയ്‌ക്കെതിരേ ഡിസിയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 189 റണ്‍സ് അനായാസം ചേസ് ചെയ്തു ജയിക്കാനും ഇവര്‍ സിഎസ്‌കെയെ സഹായിച്ചു.
ഇരുവരും മടങ്ങിയ ശേഷം ഡിസിയുടെ വിജയം പൂര്‍ത്തിയാക്കാനുള്ള ദൗത്യം പന്തിനായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ താരം അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ബൗണ്ടറിയിലൂടെ ഡിസിയുടെ വിജയറണ്‍സ് കുറിച്ച പന്ത് 12 ബോളില്‍ 15 റണ്‍സെടുത്തിരുന്നു.

 ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

അവസാന നിമിഷം പരിചയസമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മ സിഎസ്‌കെയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ നിന്നു പിന്‍മാറിയപ്പോള്‍ പകരക്കാരനെ തിരഞ്ഞെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് പന്തിനു മുന്നിലുണ്ടായിരുന്നത്. അവേശ് ഖാനെ പകരം കളിപ്പിക്കാനുള്ള പന്തിന്റെ ചങ്കൂറ്റം കൈയടി അര്‍ഹിക്കുന്നു. രണ്ടു വിക്കറ്റുമായി താരം ക്യാപ്റ്റന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു. ടീം സെലക്ഷന്റെ കാര്യത്തിലും പന്തിന്റെ മിടുക്ക് ആദ്യ കളിയില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
അവേശിനെക്കൂടാതെ ക്രിസ് വോക്‌സ്, ടോം കറെന്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പന്തിന്റെ ടീം സെലക്ഷനും മികച്ചതായിരുന്നു. തുടക്കത്തില്‍ തന്നെ സിഎസ്‌കെ ഓപ്പണര്‍മാരെ പുറത്താക്കാന്‍ വോക്‌സിനും അവേശിനുമായിരുന്നു.

 പോസിറ്റീവ് ചിന്താഗതി

പോസിറ്റീവ് ചിന്താഗതി

കളിയുടെ തുടക്കം മുതല്‍ വളരെ പോസിറ്റീവ് ചിന്താഗതിയോടെയാണ് പന്ത് ടീമിനെ നയിച്ചത്. തന്റെ ആരാധനാപാത്രമായ ധോണിയുടെ സിഎസ്‌കെയ്‌ക്കെതിരേ ആദ്യമായി ക്യാപ്റ്റനായതിന്റെ പരിഭ്രമമൊന്നും അദ്ദേഹത്തില്‍ കണ്ടില്ല. മധ്യ ഓവറുകളില്‍ സുരേഷ് റെയ്‌ന, മോയിന്‍ അലി അടക്കമുള്ളവര്‍ അടിച്ചു തകര്‍ത്തപ്പോള്‍ മാത്രമാണ് കളി അല്‍പ്പമെങ്കിലും ഡിസിയുടെ കൈകളില്‍ നിന്നും വഴുതിപ്പോയത്. ഇതു മാറ്റിനിര്‍ത്തിയാല്‍ പന്തിന്റെ മിക്ക നീക്കങ്ങളും വിജയം കണ്ടുവെന്നു പറയാം. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും അദ്ദേഹം ക്യാപ്റ്റന്‍സി മികവ് മെച്ചപ്പെടുത്തുമെന്ന സൂചനയാണ് ആദ്യ മല്‍സരം നല്‍കുന്നത്.

 ടീമംഗങ്ങള്‍ക്കു പ്രചോദനം

ടീമംഗങ്ങള്‍ക്കു പ്രചോദനം

തന്നേക്കാള്‍ സീനിയറായ ഒരുപിടി താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും പന്ത് ഇടയ്ക്കിടെ ഇവരെയെല്ലാം കളിക്കിടെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു. വിക്കറ്റിനു പിന്നില്‍ വളരെ ആക്ടീവായാണ് അദ്ദേഹം കാണപ്പെട്ടത്. ബൗളര്‍മാരെ പന്ത് ഇടയ്ക്കിടെ പ്രചോദിപ്പിക്കുകയും നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതും കാണാമായിരുന്നു.

Story first published: Sunday, April 11, 2021, 17:52 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X