വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പൊള്ളാര്‍ഡിനെ മുംബൈയിലെത്തിച്ചത് ഞാന്‍', തുറന്ന് പറഞ്ഞ് ഡ്വെയ്ന്‍ ബ്രാവോ

കിങ്‌സ്ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സജീവ സാന്നിധ്യമായ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ഡ്വെയ്ന്‍ ബ്രാവോയും കീറോണ്‍ പൊള്ളാര്‍ഡും. ബ്രാവോ സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായി തുടരുമ്പോള്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സ് മധ്യനിരയിലെ ഉരുക്കുകോട്ടയാണ്. ഇരുവരും ടൂര്‍ണമെന്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളുമാണ്. പൊള്ളാര്‍ഡും ബ്രാവോയും തമ്മില്‍ അടുത്ത സുഹൃത് ബന്ധവുമുണ്ട്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിലേക്ക് കീറോണ്‍ പൊള്ളാര്‍ഡ് എത്താന്‍ കാരണം താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രാവോ.

'ഞാന്‍ ടീം വിടാനൊരുങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന് എനിക്ക് പകരക്കാരനായി ഒരു ഓള്‍റൗണ്ടറെ വേണമായിരുന്നു. ഞാനാണ് കീറോണ്‍ പൊള്ളാര്‍ഡിന്റെ പേര് നിര്‍ദേശിച്ചത്. അവനെ അന്ന് മുംബൈ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റേതോ ക്ലബ്ബിനുവേണ്ടി അവന്‍ കളിക്കുകയായിരുന്നു.അതിനാല്‍ എന്റെ നിര്‍ദേശ പ്രകാരമാണ് ഡ്വെയ്ന്‍ സ്മിത്തിനെ എന്റെ പകരക്കാരനായി മുംബൈ ടീമിലെടുത്തത്'-ബ്രാവോ ക്രിക് ബസിനോട് പറഞ്ഞു.

bravoandpollard

ആദ്യ രണ്ട് സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു ബ്രാവോ. പിന്നീടാണ് സിഎസ്‌കെയിലേക്ക് പോയത്. '2010ല്‍ ചാമ്പ്യന്‍സ് ലീഗ് നടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ രാഹുലിനെ വിളിച്ച് പൊള്ളാര്‍ഡ് ഇപ്പോള്‍ നാട്ടിലുണ്ടെന്ന് അറിയിച്ചത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് അവനുമായി കരാറിലെത്താന്‍ നിര്‍ദേശിച്ചു. രാഹുലും റോബിന്‍ സിങ്ങും ചേര്‍ന്ന് മുംബൈയില്‍ നിന്ന് ഹൈദരാബാദിലെത്തി.

200000 യുഎസ് ഡോളറിന് പൊള്ളാര്‍ഡുമായി കരാറിലെത്താനായി അവര്‍ വന്നത് ഇപ്പോഴും മറക്കാനാവില്ല. ട്രിന്‍ഡാഡില്‍ നിന്ന് എത്തിയ 19കാരനായ പൊള്ളാര്‍ഡിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതപ്പെട്ടു. നീ പറയുന്നത് സത്യമാണോയെന്നാണ് അവന്‍ എന്നോട് ചോദിച്ചത്'-ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച കരാറുകളിലൊന്നാണ് കീറോണ്‍ പൊള്ളാര്‍ഡ്. മധ്യനിരയില്‍ ഇറങ്ങി പലതവണ അദ്ദേഹം ടീമിനെ വിജയത്തിലെത്തിച്ചു. 2021ല്‍ സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടി പൊള്ളാര്‍ഡ് മുംബൈയെ ജയത്തിലെത്തിച്ചു. 171 മത്സരങ്ങളില്‍ നിന്ന് 16 സെഞ്ച്വറി ഉള്‍പ്പെടെ 3191 റണ്‍സ് പൊള്ളാര്‍ഡിന്റെ പേരിലുണ്ട്. അടുത്ത തവണ മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ പൊള്ളാര്‍ഡായിരിക്കുമെന്നുറപ്പ്.

37കാരനായ ബ്രാവോ ഇത്തവണയും സിഎസ്‌കെയ്ക്കായി കളിച്ചിരുന്നു. 144 ഐപിഎല്ലില്‍ നിന്ന് 1510 റണ്‍സും 156 വിക്കറ്റുമാണ് ബ്രാവോയുടെ പേരിലുള്ളത്. അടുത്ത സീസണില്‍ സിഎസ്‌കെ താരത്തെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്.

Story first published: Thursday, May 13, 2021, 15:05 [IST]
Other articles published on May 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X