വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ്, എട്ട് ടീമിലെയും ഒന്നാം സ്ഥാനക്കാരെ പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിലേക്ക് എത്തിനില്‍ക്കുകയാണ്. പൊതുവേ വെടിക്കെട്ട് ബാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നവരുടെ ഫോര്‍മാറ്റാണ് ടി20. കൂടുതലും ബാറ്റ്‌സ്മാന് അനുകൂലമായ സാഹചര്യങ്ങളാവും ഉണ്ടാവുക. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നത് ബൗളര്‍മാരെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്. കഴിഞ്ഞ 13 സീസണിനുള്ളില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ഓരോ ടീമിലെയും ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

സിഎസ്‌കെയ്ക്കുവേണ്ടി ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ഡ്വെയ്ന്‍ ബ്രാവോയാണ്. 32 വിക്കറ്റാണ് 2013ല്‍ സിഎസ്‌കെയ്ക്കായി അദ്ദേഹം വീഴ്ത്തിയത്. ആ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയും ബ്രാവോ ആയിരുന്നു. ഇത്തവണയും സിഎസ്‌കെയ്ക്ക് കരുത്ത് പകരാന്‍ ബ്രാവോ ടീമിലുണ്ട്. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് അദ്ദേഹം.

കഗിസോ റബാദ, ലസിത് മലിംഗ

കഗിസോ റബാദ, ലസിത് മലിംഗ

ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ്. 2020 സീസണില്‍ 30 വിക്കറ്റാണ് റബാദ നേടിയത്. സീസണിലെ പര്‍പ്പിള്‍ ക്യാപിന് ഉടമയും റബാദയായിരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ലസിത് മലിംഗയാണ്. 2011 സീസണില്‍ 28 വിക്കറ്റാണ് അദ്ദേഹം നേടിയത്. 2019ല്‍ ടൂര്‍ണമെന്റിലെ തന്റെ അവസാന പന്തില്‍ മുംബൈക്ക് കിരീടം സമ്മാനിച്ചാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ജെയിംസ് ഫോക്‌നര്‍, ഭുവനേശ്വര്‍ കുമാര്‍

ജെയിംസ് ഫോക്‌നര്‍, ഭുവനേശ്വര്‍ കുമാര്‍

രാജസ്ഥാന്‍ റോയല്‍സിനായി ഈ നേട്ടത്തിലെത്തിയത് ഓസീസ് പേസര്‍ ജെയിംസ് ഫോക്‌നറാണ്. 28 വിക്കറ്റാണ് താരം നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. 2017 സീസണില്‍ 26 വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന ഭുവി ഇത്തവണ സജീവമായി ടീമിലുണ്ട്.

സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ ടൈ, ചഹാല്‍, വിനയ് കുമാര്‍

സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ ടൈ, ചഹാല്‍, വിനയ് കുമാര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സുനില്‍ നരെയ്‌നാണ് ഈ നേട്ടത്തിലെത്തിയത്. 24 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. പഞ്ചാബ് കിങ്‌സിനായി ഓസീസ് പേസര്‍ ആന്‍ഡ്രേ ടൈയാണ് ഈ റെക്കോഡ് നേടിയത്. 2018 സീസണില്‍ 24 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപിന് ഉടമയായിരുന്നു ടൈ. ആര്‍സിബിക്കായി രണ്ട് പേര്‍ ഈ റെക്കോഡില്‍ തുല്യത പുലര്‍ത്തുകയാണ്. യുസ്‌വേന്ദ്ര ചഹാല്‍,വിനയ് കുമാര്‍ എന്നിവര്‍ 23 വിക്കറ്റുകള്‍ വീതമാണ് ഒരു സീസണില്‍ വീഴ്ത്തിയത്.

Story first published: Friday, April 9, 2021, 13:48 [IST]
Other articles published on Apr 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X