Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നം, ആ അഞ്ച് പേര്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഇത്തവണ ഇന്ത്യയില്‍വെച്ചുതന്നെയാണ് മത്സരം നടക്കുന്നത്. തകര്‍പ്പന്‍ ബാറ്റിങ് നിരയും ബൗളിങും നിരയുമായി എട്ട് ടീമുകളും നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. അതിവേഗ ക്രിക്കറ്റ് ഫോര്‍മാറ്റായ ടി20യില്‍ ഡെത്ത് ഓവറിലെ ബൗളിങ് പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ കളിക്കുന്ന താരങ്ങളില്‍ ഡെത്ത് ഓവറുകളില്‍ മികവുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഡ്വെയ്ന്‍ ബ്രാവോ

ഡ്വെയ്ന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ഡ്വെയ്ന്‍ ബ്രാവോ. ഡെത്ത് ഓവറുകളില്‍ ധോണിയുടെ വിശ്വസ്തനാണ് അദ്ദേഹം. തന്റെ പരിചയസമ്പത്തിനെ നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അവസാന ഓവറുകളില്‍ വമ്പന്‍ അടിക്ക് ശ്രമിക്കുമ്പോള്‍ വിക്കറ്റ് വീഴ്ത്താനും താരം മിടുക്കനാണ്. അവസാന സീസണില്‍ പരിക്കേറ്റ് പാതി വഴിയില്‍ താരം മടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ സജീവമായിത്തന്നെ ബ്രാവോ സിഎസ്‌കെയിലുണ്ടാവും.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

ഇത്തവണ 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് ക്രിസ് മോറിസ്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയും വിവിധ ക്രിക്കറ്റ് ലീഗുകളിലും കളിച്ച് വലിയ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. തന്റെ ഉയരക്കൂടുതലിനെ മൈതാനത്ത് മുതലാക്കുന്ന താരമാണ് മോറിസ്. ഇത്തവണ ജോഫ്രാ ആര്‍ച്ചര്‍ രാജസ്ഥാനില്‍ കളിക്കുന്നില്ലാത്തതിനാല്‍ ഡെത്ത് ഓവറിലെയും ഉത്തരവാദിത്തം മോറിസിനാവും. നന്നായി യോര്‍ക്കര്‍ ചെയ്യുന്ന ബൗളര്‍മാരിലൊരാളാണ് മോറിസ്.

ജസ്പ്രീത് ബൂംറ

ജസ്പ്രീത് ബൂംറ

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റവും പേടിക്കുന്ന ഡെത്ത് ഓവര്‍ ബൗളര്‍. അതിവേഗ യോര്‍ക്കറുകളും സ്ലോ ഷോര്‍ട്ട് ബോളുകളുമായി ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്ന ബുംറ ഇത്തവണയും മുംബൈ നിരയിലുണ്ടാവും. ട്രന്റ് ബോള്‍ട്ട് കൂടുതല്‍ നന്നായി ന്യൂബോളില്‍ തിളങ്ങുമ്പോള്‍ ഡെത്ത് ഓവറുകളില്‍ ബുംറയുടെ കൃത്യതയ്ക്ക് തന്നെയാവും മുന്‍തൂക്കം. നിലവിലെ ഒന്നാം നമ്പര്‍ ഡെത്ത് ഓവര്‍ ബൗളറെന്ന് ബുംറയെ വിശേഷിപ്പിക്കാം. മുംബൈയുടെ കിരീട നേട്ടങ്ങളിലെല്ലാം ബുംറയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഇത്തവണയും മുഹമ്മദ് ഷമി ഉണ്ടാവും. മികച്ച വേഗത്തിനൊപ്പം സ്വിങും യോര്‍ക്കറും എറിയാന്‍ മിടുക്കുള്ള താരമാണ് ഷമി. അവസാന സീസണില്‍ മുംബൈക്കെതിരായ സൂപ്പര്‍ ഓവറില്‍ പഞ്ചാബിനുവേണ്ടി പന്തെറിഞ്ഞത് ഷമിയായിരുന്നു. ബൗണ്‍സറുകളും നന്നായി വഴങ്ങുന്ന ഷമി പരിക്കേറ്റ് വിശ്രമത്തിന് ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് കണ്ട് തന്നെ അറിയണം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ കെല്‍പ്പുള്ള മികച്ച ബൗളറാണ്. പരിക്കിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഭുവി പഴയ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരുന്നു. ന്യൂബോളിനെ അസാമാന്യമായി സ്വിങ് ചെയ്യിക്കാന്‍ ഭുവനേശ്വറിന് മികവുണ്ട്. ഡെത്ത് ഓവറില്‍ സ്ലോ യോര്‍ക്കറുകളും നക്കില്‍ ബോളുകളുമായാണ് അദ്ദേഹം ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

Story first published: Thursday, April 8, 2021, 14:52 [IST]
Other articles published on Apr 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+