Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്തുകൊണ്ട് മനീഷ് പാണ്ഡെ കളിച്ചില്ല, കടുത്ത തീരുമാനമായി പോയെന്ന് ഡേവിഡ് വാര്‍ണര്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള ഹൈദരാബാദിന്റെ തോല്‍വി ചര്‍ച്ചയായിരിക്കുകയാണ്. മനീഷ് പാണ്ഡെ എന്തുകൊണ്ട് കളിച്ചില്ല എന്നാണ് ചോദ്യമുയര്‍ത്തിയത് ആരാധകരാണ്. ഒടുവില്‍ മത്സരശേഷം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ അതിനുള്ള ഉത്തരവുമായി എത്തി. സെലക്ടര്‍മാരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് വാര്‍ണര്‍ പറഞ്ഞു. പക്ഷേ അടുത്ത തീരുമാനമായി പോയെന്നും വാര്‍ണര്‍ വ്യക്തമാക്കി. 61, 38, 2 എന്നിങ്ങനെയാണ് പാണ്ഡെയുടെ ഈ സീസണിലെ സ്‌കോര്‍. പാണ്ഡെയ്ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം. ആദ്യ കളിയില്‍ ടീം തോറ്റതും പാണ്ഡെയുടെ വേഗം കുറഞ്ഞ ഇന്നിംഗ്‌സ് കാരണമാണ്.

1

കെയ്ന്‍ വില്യംസണ്‍ വന്നതോടെ മനീഷ് പാണ്ഡെ ടീമില്‍ നിന്ന് പുറത്താവുകയും ചെയ്തു. പക്ഷേ പാണ്ഡെ ഉണ്ടെങ്കില്‍ മധ്യനിര ഒന്ന് കൂടി ശക്തമാകുമായിരുന്നു. എന്നാല്‍ പാണ്ഡെയ്ക്ക് പകരം വിരാട് സിംഗ് ഇറങ്ങിയതില്‍ തെറ്റില്ല. വളരെ നല്ല ബാറ്റ്‌സ്മാനാണ് വിരാട്. പക്ഷേ ഇത്തരമൊരു പിച്ചില്‍ കളിക്കുക ബുദ്ധിമുട്ടാണെന്നും വാര്‍ണര്‍ പറഞ്ഞു. പാണ്ഡെയ്ക്ക് പകരം വിരാട് സിംഗിനെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു സണ്‍റൈസേഴ്‌സ്. എന്നാല്‍ 14 പന്തില്‍ 4 റണ്‍സ് മാത്രമാണ് വിരാട് എടുത്തത്. വന്‍ പരാജയമായി താരം. പാണ്ഡെയെ അടുത്ത മത്സരത്തില്‍ തിരിച്ച് കൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

മുന്‍നിരയില്‍ ജോണി ബെയര്‍സ്‌റ്റോയും മധ്യനിരയില്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് മത്സരത്തെ പരമാവധി മുന്നോട്ട് കൊണ്ടുപോയെന്ന് വാര്‍ണര്‍ പറഞ്ഞു. മധ്യ ഓവറുകളില്‍ ടീമിന് മികവ് പുലര്‍ത്താനായില്ല. എന്നാല്‍ ബൗളര്‍മാര്‍ മികവ് പുലര്‍ത്തി. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. പവര്‍പ്ലേയ്ക്ക് ശേഷം ബൗളര്‍മാര്‍ ഡല്‍ഹിയെ പിടിച്ചുകെട്ടി. അത് ഗംഭീരമായിരുന്നു. തുടക്കത്തില്‍ ആനുകൂല്യം കിട്ടിയാലും പിന്നീട് അത് കഠിനമായി മാറുന്ന പിച്ചാണ് ഇവിടെയുള്ളത്. വളരെ ബുദ്ധിമുട്ടാണ് ഈ പിച്ചില്‍ കളിക്കുകയെന്നത്. അതേസമയം ലോകോത്തര ഫീല്‍ഡര്‍ നില്‍ക്കുന്ന ഇടത്തേക്ക് പന്ത് അടിച്ചാല്‍ റണ്ണൗട്ടാകാനുള്ള സാധ്യത ശക്തമാണെന്നും വാര്‍ണര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഈ സീസണില്‍ രണ്ടാം തവണയാണ് വാര്‍ണര്‍ റണ്ണൗട്ടാകുന്നത്.

അതേസമയം സൂപ്പര്‍ ഓവറില്‍ ഡേവിഡ് വാര്‍ണര്‍ ഇറങ്ങിയതിനെതിരെയും ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് ജോണി ബെയര്‍സ്‌റ്റോയെ ഇറക്കിയില്ലെന്നാണ് ചോദ്യം. 18 പന്തില്‍ 38 റണ്‍സടിച്ചിരുന്നു മത്സരത്തില്‍ ബെയര്‍‌സ്റ്റോ. അത്രയും വെടിക്കെട്ട് ബാറ്റ്‌സ്മാനെ ഇറക്കാതെ വാര്‍ണര്‍ തന്നെ ഇറക്കിയത് വലിയ അബദ്ധമാവുകയും ചെയ്തു. ക്രീസില്‍ ശരിയായി കുത്താതെ ഓടിയ വാര്‍ണര്‍ ആദ്യം തന്നെ വലിയ തിരിച്ചടി നല്‍കി. വാര്‍ണര്‍ വെറും രണ്ട് റണ്‍സാണ് എടുത്തത്. അക്ഷര്‍ പട്ടേലിന്റെ അടിച്ച് തൂക്കിയ ബെയര്‍‌സ്റ്റോ പന്തെറിഞ്ഞിരുന്നെങ്കില്‍ മത്സരം ഹൈദരാബാദ് തന്നെ ജയിക്കുമായിരുന്നു.

Story first published: Monday, April 26, 2021, 4:45 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+