Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാം പാദത്തില്‍ മോര്‍ഗനില്ല, കെകെആറിനെ നയിക്കാന്‍ തയ്യാറെന്ന് ദിനേഷ് കാര്‍ത്തിക്

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങളാണ് ആദ്യ പാദത്തില്‍ പൂര്‍ത്തിയായത്. ശേഷിക്കുന്ന 31 മത്സരങ്ങള്‍ അടങ്ങുന്ന രണ്ടാം പാദം സെപ്തംബറില്‍ യുഎഇയില്‍ വെച്ച് നടത്താനാണ് ബിസിസി ഐ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം പാദത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാല്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഇംഗ്ലണ്ട് താരമാണ്. മോര്‍ഗന്‍ രണ്ടാം പാദത്തിനില്ലെന്ന് വ്യക്തമായതോടെ പകരമാരെന്നത് വലിയ ചോദ്യമാണ്.

ഇപ്പോഴിതാ 2020 സീസണില്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ പാതിവഴിയില്‍ കെകെആര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയ ദിനേഷ് കാര്‍ത്തിക് രണ്ടാം പാദത്തില്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ദിനേഷ് കാര്‍ത്തിക് നായകസ്ഥാനത്ത് നിന്ന് മാറിയെങ്കിലും നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അദ്ദേഹം തന്നെയാണ്. പാറ്റ് കമ്മിന്‍സ് രണ്ടാം പാദത്തിനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കില്‍ ചിലപ്പോള്‍ കമ്മിന്‍സിന് നായകസ്ഥാനം നല്‍കാന്‍ സാധ്യത ഉണ്ടായിരുന്നു.

dineshkarthik

ടീമിനെ നയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ നയിക്കാന്‍ സമ്മതമാണെന്ന് കാര്‍ത്തിക് പറഞ്ഞിട്ടുണ്ട്. 'പാറ്റ് കമ്മിന്‍സ് വരാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓയിന്‍ മോര്‍ഗന്റെ കാര്യം വ്യക്തമല്ല. ഇനിയും മൂന്ന് മാസങ്ങളുള്ളതിനാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേക്കാം. എന്നാല്‍ എന്നോട് ടീമിനെ നയിക്കാന്‍ ആവിശ്യപ്പെട്ടാല്‍ അതിന് തയ്യാറാണ്'-കാര്‍ത്തിക് പറഞ്ഞു.

ആദ്യപാദത്തില്‍ മികച്ച പ്രകടനമായിരുന്നില്ല കെകെആര്‍ കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് കെകെആര്‍ ജയിച്ചത്. ഏഴ് മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. നിലവില്‍ ഏഴാം സ്ഥാനത്താണ് കെകെആറുള്ളത്. ഏഴ് മത്സരങ്ങള്‍ ശേഷിക്കെ ശക്തമായൊരു തിരിച്ചുവരവ് നടത്തുക കെകെആറിനെ സംബന്ധിച്ച് പ്രയാസമാവും.

വിദേശ താരങ്ങളുടെ അഭാവം കെകെആറിനെ കാര്യമായി ബാധിച്ചേക്കില്ല. എങ്കിലും ആദ്യ പാദത്തിലെ താരങ്ങളുടെ ഫോം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ശുഭ്മാന്‍ ഗില്‍,നിധീഷ് റാണ,ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം ഫോമിലേക്കുയരേണ്ടതായുണ്ട്. യുഎഇയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ കൂടുതല്‍ മികവ് കാട്ടുമെന്നതിനാല്‍ കമ്മിന്‍സിന്റെയും ലോക്കി ഫെര്‍ഗൂസന്റെയും അഭാവം കെകെആറിന് തിരിച്ചടി തന്നെയാണ്. പ്രസിദ്ധ് കൃഷ്ണ,ശിവം മാവി,കമലേഷ് നാഗര്‍കോട്ടി,സന്ദീപ് വാര്യര്‍ എന്നിവരാണ് രണ്ടാം പാദത്തിലെ കെകെആറിന്റെ പ്രധാന പേസര്‍മാര്‍.

Story first published: Friday, June 4, 2021, 9:35 [IST]
Other articles published on Jun 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+