വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റിഷഭ് ബാറ്റ് ആഞ്ഞുവീശി, ഒഴിഞ്ഞുമാറി കാര്‍ത്തിക്- രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

ഡിസിയുടെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം

1
IPL 2021 KKR vs DC:Rishabh Pant almost hits Dinesh Karthik's head with bat | Oneindia Malayalam

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെ അല്‍പ്പം ടൈമിങ് പാളിയിരുന്നെങ്കില്‍ അതൊരു ദുരന്തത്തില്‍ കലാശിച്ചേനെ, ഭാഗ്യവശാല്‍ അങ്ങനൊയുന്നും സംഭവിച്ചില്ല എന്ന ആശ്വാസത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തു കെകെആര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് ഈ നാടകീയ സംഭവത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. സ്‌ഫോടനാത്മക ബാറ്റിങിലൂടെയും വിക്കറ്റിനു പിന്നിലെ തമാശകളിലൂടെയും ആരാധകര്‍ക്കു പ്രിയങ്കരനായ റിഷഭ് ഈ മല്‍സരത്തോടെ വില്ലനായി മാറേണ്ടതായിരുന്നു. പക്ഷെ കാര്‍ത്തികിന്റെ മനസ്സാന്നിധ്യം അതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

ഡിസിയുടെ ഇന്നിങ്‌സിലെ 17ാം ഓവറിലായിരുന്നു കളി കണ്ടുകൊണ്ടിരുന്നവര്‍ തലയില്‍ കൈവച്ചു പോയ സംഭവം. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ആദ്യ ബോളില്‍ റിഷഭ് ആഞ്ഞടിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്തില്ല. മാത്രമല്ല എഡ്ജായ ബോള്‍ പിറകിലേക്ക് വീഴുകയും ചെയ്തു. സ്റ്റംപില്‍ ബോള്‍ വീഴുമോയെന്നു ഭയന്ന റിഷഭ് ഉടന്‍ തന്നെ പിറകിലേക്കു തിരിഞ്ഞ് ബാറ്റ് ആഞ്ഞുവീശി. വിക്കറ്റിനു തൊട്ടുപിന്നില്‍ കാര്‍ത്തികുണ്ടായിരുന്നത് ശ്രദ്ധിക്കാതെയായിരുന്നു ഇത്. എന്നാല്‍ അപകടം മനസ്സിലാക്കിയ കാര്‍ത്തിക് ഞൊടിയിടയില്‍ പിറകിലേക്ക് മറിഞ്ഞതില്‍ വന്‍ അപകടമൊഴിവായി. അദ്ദേഹത്തിന്റെ ഹെല്‍മറ്റില്‍ ഉരസിയെന്നു തോന്നിച്ചാണ് റിഷഭിന്റെ ബാറ്റ് കടന്നുപോയി. ആ നിമിഷം പിറകിലേക്ക് മറിഞ്ഞില്ലായിരുന്നങ്കില്‍ ബാറ്റ് കാര്‍ത്തികിന്റെ തലയില്‍ കൊള്ളുമായിരുന്നു. അതു സംഭവിച്ചിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ നിന്നു മാത്രമല്ല ചിലപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്നു പോലും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരുമായിരുന്നു.

ഇതിനെ തമാശയായി കണ്ട റിഷഭ് ചിരിക്കുന്നത് കണ്ടതെങ്കിലും കാര്‍ത്തിക് ഒട്ടും ഹാപ്പിയായിരുന്നില്ലെന്നു മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. ഉടന്‍ തന്നെ റിഷഭ് കാര്‍ത്തികിന് അടുത്തേക്ക് വരികയും കൈമുഷ്ടി കൊണ്ട് പരസ്പരം സൗഹൃദം പങ്കിട്ട് ഇരുവരും പിരിയുകയായിരുന്നു.

കൊല്‍ക്കത്തയ്ക്കു വിജയം

ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്ത മികച്ച വിജയം സ്വന്തമാക്കി. മൂന്നു വിക്കറ്റിനാണ് ഒയ്ന്‍ മോര്‍ഗന്റെ ടീം റിഷഭിന്റെ ഡിസിയെ തകര്‍ത്തത്. ഇതോടെ കെകെആര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനം നിലനിര്‍ത്തുന്നതിനോടൊപ്ം പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഡിസിയെ കൊല്‍ക്കത്ത മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. ഒമ്പതു വിക്കറ്റിന് 127 റണ്‍സാണ് ഡിസിക്കു നേടാനായത്. 39 റണ്‍സ് വീതമെടുത്ത റിഷഭും ഓപ്പണര്‍ സ്റ്റീവ് സ്മിത്തുമായിരുന്നു ഡിസിയുടെ പ്രധാന സ്‌കോറര്‍മാര്‍.

ശിഖര്‍ ധവാന്‍ 24 റണ്‍സെടുത്തു. ഇതോടെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണില്‍ നിന്നും അദ്ദേഹം തിരിച്ചുപിടിച്ചു. മാത്രമല്ല ഏഴു സീസണുകളില്‍ 450 പ്ലസ് സ്‌കോര്‍ നേടിയ താരമെന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ധവാനു കഴിഞ്ഞു. റണ്‍ചേസില്‍ 128 എന്ന വിജയലക്ഷ്യം കെകെആറിന് കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല. ഏഴു വിക്കറ്റുകള്‍ നഷ്ടത്തില്‍ 18.2 ഓവറില്‍ അവര്‍ ലക്ഷ്യത്തിലെത്തി.

പുറത്താവാതെ 36 റണ്‍സെടുത്ത നിതീഷ് റാണയാണ് കെകെആര്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. 27 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരമടിച്ചു. ശുഭ്മാന്‍ ഗില്‍ 30 റണ്‍സും സുനില്‍ നരെയ്ന്‍ 21 റണ്‍സുമെടുത്തു. നരെയ്ന്‍ വെറും 10 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു 21 റണ്‍സെടത്തത്. നേരത്തേ മികച്ച ഇക്കോണമി റേറ്റോടെ രണ്ടു വിക്കറ്റുമായി ബൗളിങിലും തിളങ്ങിയ നരെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ആവേശ് ഖാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍.

Story first published: Wednesday, September 29, 2021, 0:18 [IST]
Other articles published on Sep 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X