IPL 2021: കെആര്‍ ആരെയൊക്കെ നിലനിര്‍ത്തും, ഒഴിവാക്കും? അറിയേണ്ടതെല്ലാം
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 13ാം സീസണിന്റെ ആവേശ ഓര്‍മകള്‍ അവസാനിക്കുന്നതിന് മുമ്പിതാ 14ാം സീസണ്‍ എത്തുകയാണ്. പുതിയ സീസണിന്റെ താരലേലം ഫെബ്രുവരി 16ന് നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടക്കുക. ടീമുകളെല്ലാം ഒഴിവാക്കുന്ന താരങ്ങളുടെയും നിലനിര്‍ത്തുന്ന താരങ്ങളുടെയും പട്ടിക 21നകം നല്‍കണം. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ കെകെആര്‍ ഇത്തവണ നിലനിര്‍ത്താനും ഒഴിവാക്കാനും സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍
അവസാന സീസണില്‍ ദിനേഷ് കാര്‍ത്തികില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഇയാന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണയും നിലനിര്‍ത്തിയേക്കും. അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാന്‍ കെകെആറിന് സാധിച്ചില്ല. മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്‍കൂടിയായ മോര്‍ഗന് ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ്.

പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സിനെ ഇത്തവണയും കെകെആര്‍ നിലനിര്‍ത്തിയേക്കും. അവസാന സീസണില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ച താരമായി എത്തിയ കമ്മിന്‍സ് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ സാധിച്ചതിനാല്‍ കമ്മിന്‍സിന് കെകെആര്‍ ഒരവസരം കൂടി നല്‍കിയേക്കും.

ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ കെകെആര്‍ തീര്‍ച്ചയായും നിലനിര്‍ത്തും. 440 റണ്‍സുമായി കെകൊറിന്റെ അവസാന സീസണിലെ ടോപ് സ്‌കോററാണ് ഗില്‍. ഇന്ത്യക്കുവേണ്ടിയും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ഗില്‍ വരുംകാല കെകെആര്‍ നായകനായാണ് വിലയിരുത്തപ്പെടുന്നത്.

വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിനെ കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യത കൂടുതല്‍. അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ട് മികവോടെ മത്സരഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. ലോക്കി ഫെര്‍ഗൂസന്‍,നിധീഷ് റാണ,കമലേഷ് നാഗര്‍കോട്ടി,വരുണ്‍ ചക്രവര്‍ത്തി,ശിവം മാവി എന്നിവരെയും ടീമില്‍ നിലനിര്‍ത്താന്‍ കെകെആര്‍ ശ്രമിച്ചേക്കും.

ഇവരെ ഒഴിവാക്കാന്‍ സാധ്യതകളേറെ
മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് അവസാന സീസണില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത് അതിനാല്‍ത്തന്നെ കാര്‍ത്തികിനെ ഈ സീസണില്‍ കൈവിട്ടേക്കും. വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ 10 മത്സരത്തില്‍ നിന്ന് 121 റണ്‍സും അഞ്ച് വിക്കറ്റുമാണ് നേടിയത്. ബൗളിങ് ആക്ഷന്റെ പേരില്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിയും വന്നതിനാല്‍ നരെയ്‌നെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം.

ലേലത്തില്‍ പദ്ധതി എങ്ങനെ?
നിലവിലെ സാഹചര്യത്തില്‍ മികച്ച സ്പിന്‍ ഓള്‍റൗണ്ടറേയും ഓപ്പണര്‍ ബാറ്റ്‌സ്മാനെയും കെകെആറിന് ആവിശ്യമാണ്. അവസാന സീസണില്‍ ഓപ്പണിങ്ങില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ കെകെആറിന് ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരു വെടിക്കെട്ട് ഓപ്പണറിനെയാണ് ആവിശ്യം. ആര്‍സിബി ജോഷ്വാ ഫിലിപ്പിയെ ഒഴിവാക്കിയാല്‍ കെകെആര്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications