വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വീണ്ടും അച്ഛനാവാനൊരുങ്ങി ധോണി, സാക്ഷി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. എംഎസ് ധോണിയെന്ന ക്യാപ്റ്റന്റെ തന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി കിരീടത്തിലേക്ക് ടീമിനെയെത്തിച്ചിരിക്കുകയാണ്. സിഎസ്‌കെയുടെ നാലാം കിരീടമാണിത്. ടീമിന്റെ കിരീടത്തില്‍ ആരാധകരും ആവേശത്തിലായിരിക്കെ മറ്റൊരു സന്തോഷവാര്‍ത്തകൂടി എത്തുകയാണ്. ധോണി വീണ്ടും അച്ഛനാവാന്‍ പോകുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത.

ധോണിയുടെ ഭാര്യ സാക്ഷി ധോണി ഗര്‍ഭിണിയാണെന്നും അടുത്തു തന്നെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇത്തവണയും സിഎസ്‌കെയ്ക്ക് പ്രോത്സാഹനം നല്‍കി സാക്ഷിയും മകള്‍ സിവ ധോണിയും മൈതാനത്തുണ്ടായിരുന്നു. എന്നാല്‍ പതിവ് സീസണിലേതുപോലെ ആഹ്ലാദ പ്രകടനങ്ങളിലൊന്നും സാക്ഷി സജീവമല്ലായിരുന്നു. ഇത് രണ്ടാമതും ഗര്‍ഭിണിയായതിനാലാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

IPL 2021: 'അവനൊരു സൂപ്പര്‍ സ്റ്റാറാണ്', റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളമിങ്IPL 2021: 'അവനൊരു സൂപ്പര്‍ സ്റ്റാറാണ്', റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളമിങ്

1

ധോണിയുടെയും സാക്ഷിയുടെയും വിവാഹം 2010 ജൂലൈ നാലിനാണ് നടന്നത്. പ്രണയ വിവാഹമായിരുന്നു. 2007ലെ ടി20 ലോകകപ്പടക്കം നേടി ധോണി ഇന്ത്യന്‍ നായകനെന്ന നിലയില്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. ഇരുവര്‍ക്കും ആദ്യ കുഞ്ഞ് പിറന്നത് 2015 ഫെബ്രുവരിയിലാണ്. സിവ എന്ന് പേരിട്ട പെണ്‍കുട്ടിയ്ക്ക് ധോണിയെപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുണ്ട്. സിവയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം വലിയ പിന്തുണ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കാറുണ്ട്.

സിഎസ്‌കെയുടെ മത്സരങ്ങള്‍ കാണാന്‍ സിവയും ഗ്യാലറയില്‍ സജീവമായുണ്ടാവാറുണ്ട്. സിവക്ക് ഇപ്പോള്‍ ആറ് വയസുണ്ട്. അതിനാല്‍ത്തന്നെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള സമയമായെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ഇത്തവണ സിഎസ്‌കെ കിരീടം നേടിയപ്പോഴും സിവ മൈതാനത്തിറങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്.2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ഇത്തവണത്തോടെ സിഎസ്‌കെ ക്യാപ്റ്റന്‍സ്ഥാനം ധോണി ഒഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത സീസണിലും കളിക്കുമെന്നാണ് സൂചന.

2

നിലവില്‍ ധോണിക്ക് 40 വയസുണ്ട്. ബാറ്റിങ്ങിലും ഈ സീസണില്‍ നിരാശപ്പെടുത്തി. ഈ അവസരത്തില്‍ ധോണി വിരമിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും മത്സരശേഷം സംസാരിക്കവെ അടുത്ത സീസണിലും തുടര്‍ന്നേക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. വിരമിച്ച ശേഷം ഉപദേഷ്ടാവായി സിഎസ്‌കെയ്‌ക്കൊപ്പം ധോണി തുടരാനും സാധ്യതകളേറെ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ധോണി കൃഷി ചെയ്യാന്‍ ആരംഭിച്ചിരുന്നു. ജന്മസ്ഥലമായ റാഞ്ചിയില്‍ ഏക്കറുകണക്കിന് സ്ഥലത്ത് ധോണി കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിദേശക്ക് ധോണി ബ്രാന്റായി കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.

3

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായിരുന്നു. ധോണി 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചിരുന്നു. അതിന് ശേഷം ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഇത്തവണ ധോണിയെ ഉപദേഷ്ടാവാക്കി ഇടവേളക്ക് ശേഷം ഐസിസി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. അര്‍ധ സെഞ്ച്വറി നേടിയ ഫഫ് ഡുപ്ലെസിസാണ് ഫൈനലിലെ താരം. റുതുരാജ് ഗെയക് വാദ് ഓറഞ്ച് കിരീടവും സ്വന്തമാക്കി. അടുത്ത സീസണില്‍ മെഗാ ലേലം നടക്കാനിരിക്കെ സിഎസ്‌കെയിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.

Story first published: Saturday, October 16, 2021, 11:47 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X