വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എത്രമോശം ഫോം ആണെങ്കിലും ധോണി റെയ്‌നയെ ടീമില്‍ നിന്നും പുറത്താക്കില്ല: സെവാഗ്‌

By Abin MP

ഐപിഎല്ലില്‍ മിന്നും ഫോമിലാണ് എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പ്ലേ ഓഫ് യോഗ്യത നേടുന്ന ആദ്യത്തെ ടീമായും ചെന്നൈ മാറി. ധോണിയുടെ സികസര്‍ നേടിയുളള മാച്ച് ഫിനിഷിംഗ് ആരാധകര്‍ക്ക് ആവേശം പകരുന്ന കാഴ്ചയായി മാറുകയായിരുന്നു. ഒരു വശത്ത് ടീമിന്റെ പ്രകടനം ആവേശം പകരുന്നതാണെങ്കില്‍ മറുവശത്ത് ആരാധകരേയും ടീമിനേയും വലയ്ക്കുന്നതാണ് സുരേഷ് റെയ്‌നയുടെ മോശം പ്രകടനം.

ഈ സീസണില്‍ പത്ത് മത്സരങ്ങള്‍ കളിച്ച റെയ്‌നയ്ക്ക് വെറും 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. താരത്തിന്റെ ഈ മോശം പ്രകടനം വലിയ തോതില്‍ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. റെയ്‌നയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ റെയ്‌നയുടെ ഫോമില്ലായ്മയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

Suresh Raina

താളം കണ്ടെത്താന്‍ റെയ്‌ന കൂടുതല്‍ സമയം ക്രീസില്‍ ചെലവിടണമെന്നാണ് സെവാഗ് പറയുന്നത്. അതേസമയം റെയ്‌നുടെ മോശം പ്രകടനം ചെന്നൈയെ അലട്ടില്ലെന്നും ആഴമുള്ള ബാറ്റിംഗ് ലൈനപ്പാണ് ചെന്നൈയുടേതെന്നുമാണ് സെവാഗ് പറയുന്നത്.

''റെയ്‌നയുടെ പ്രകടനം മോശമാണെന്ന് ധോണിയ്ക്ക് അറിയാം. പക്ഷെ റെയ്‌നെ ഒഴിവാക്കി മറ്റൊരാളെ ടീമില്‍ എടുക്കുന്നതിനെക്കുറിച്ച് ധോണി ചിന്തിക്കുന്നേയുണ്ടാകില്ല. റെയ്‌ന 20-30 പന്തുകള്‍ കളിച്ച് 10-20 റണ്‍സ് നേടിയാല്‍ അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഉണ്ടാക്കും. അത് ചെന്നൈയ്ക്ക് അറിയാം. അവരുടെ ബാറ്റിംഗ് ആഴമുള്ളതാണ്. ശാര്‍ദുല്‍ ഠാക്കൂര്‍ വരെ ബാറ്റ് ചെയ്യും. അതുകൊണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കാര്യമായി പേടിക്കാനില്ല'' എന്നാണ് സെവാഗ് പറഞ്ഞത്.

''നേരത്തെ ലൈനപ്പില്‍ ധോണിയ്ക്ക് മുന്നേ റെയ്‌ന വരുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ധോണി റെയ്‌നയെ നേരത്തെ അയക്കുകയായിരുന്നു. മോശം ഷോട്ട് കളിച്ചാണ് റെയ്‌ന പുറത്തായത്. അതൊരു ആശങ്കയാണെന്ന് എനിക്ക് തോന്നുന്നില്ല. പ്ലേ ഓഫിന് മുമ്പ് കുറച്ച് റണ്‍സുകള്‍ കണ്ടെത്തി ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് റെയ്‌നയില്‍ നിന്നും ധോണി പ്രതീക്ഷിക്കുന്നത്'' സെവാഗ് പറഞ്ഞു. റെയ്‌നയുടെ അനുഭവ സമ്പത്ത് കണക്കിലെടുക്കുമ്പോള്‍ പ്ലേ ഓഫില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനുള്ള സാധ്യത എഴുതിത്തള്ളാനാകില്ലെന്നാണ് സെവാഗ് പറയുന്നത്.

''ചിലപ്പോള്‍ എത്ര ശ്രമിച്ചാലും റണ്‍ കണ്ടെത്താന്‍ സാധിക്കണമെന്നില്ല. പക്ഷെ റെയ്‌ന ശ്രമം തുടരണം. ഒരുപാട് അനുഭവ സമ്പത്തുള്ള, ട്വന്റി-20 ഇഷ്ടമുള്ള താരമാണ് റെയ്‌ന. അതുകൊണ്ട് തന്നെ പ്ലേ ഓഫില്‍ അവന്‍ റണ്‍ കണ്ടെത്താനുള്ള സാധ്യത എഴുതിത്തള്ളാനാകില്ല'' സെവാഗ് പറയുന്നു. നേരത്തെ ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമ്മിംഗും റെയ്‌നയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ചെന്നൈ സമ്മര്‍ദ്ദമില്ലാതെയായിരിക്കും കളത്തിലിറങ്ങുക.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. രണ്ട് പന്ത് ബാക്കി നില്‍ക്കെ സിക്‌സറിലൂടെയാണ് ധോണി ടീമിനെ വിജയതീരത്ത് എത്തിച്ചത്. ചെന്നൈയ്ക്കായി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ഗ്വാദ് 45 റണ്‍സും ഫാഫ് ഡുപ്ലെസിസ് 41 റണ്‍സും നേടിയിരുന്നു. 11 പന്തുകൡ നിന്നും 14 റണ്‍സാണ് ധോണി നേടിയത്. മോയിന്‍ അലി 17 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‌നയ്ക്ക് വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. ചെന്നൈയ്ക്കായി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. തിരിച്ചുവന്ന ഡെയ്ന്‍ ബ്രാവോ രണ്ട് വിക്കറ്റും നേടിയിരുന്നു. സണ്‍റൈസേഴ്‌സ് നിരയില്‍ 44 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ടോപ് സ്‌കോറര്‍.

Story first published: Friday, October 1, 2021, 14:38 [IST]
Other articles published on Oct 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X