Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഈ അഞ്ച് പേരെ കരുതിയിരുന്നോളു, ഉടന്‍ തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കേണ്ടി വന്നു.60 മത്സരങ്ങളിലെ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നിലയിലേക്ക് ചില താരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാത്ത ആ അഞ്ച് താരങ്ങള്‍ അധികം താമസിക്കാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് ഉറപ്പാണ്. ആരൊക്കെയാണ് ഭാവിയിലെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള ആ അഞ്ച് താരങ്ങളെന്ന് നോക്കാം.


ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബിയുടെ വെടിക്കെട്ട് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലെത്തുന്ന കാലം വിദൂരമല്ല. 2020 സീസണില്‍ 473 റണ്‍സുമായി ആര്‍സിബിയുടെ ടോപ് സ്‌കോററായ ദേവ്ദത്ത് ഈ സീസണില്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും കുറിച്ചു. ആറ് മത്സരത്തില്‍ നിന്ന് 195 റണ്‍സ് യുവതാരം ഈ സീസണില്‍ നേടി. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം രണ്ടാമത്തെ ടോപ് സ്‌കോററായിരുന്ന കര്‍ണാടകക്കാരനായ ദേവ്ദത്ത്.

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

നേരത്തെ തന്നെ ഐപിഎല്ലിന്റെ ഭാഗമായിരുന്നെങ്കിലും ഇത്തവണത്തെ സീസണോടെയാണ് ആവേഷ് ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ആവേഷ് ഖാന്‍ ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ ഈ സീസണില്‍ നേടി. ഡെത്ത് ഓവറിലും മധ്യ ഓവറുകളിലും മികവ് കാട്ടിയ ആവേഷിനെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കാനും സാധ്യതകളേറെയാണ്.

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ആര്‍സിബിക്കൊപ്പം ഇത്തവണ തിളങ്ങിയ ഓള്‍റൗണ്ടറാണ് ഹര്‍ഷല്‍ പട്ടേല്‍. ഏഴ് മത്സരത്തില്‍ നിന്ന് ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 17 വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ ഈ സീസണില്‍ വീഴ്ത്തി. പര്‍പ്പിള്‍ ക്യാപും ഹര്‍ഷലിന്റെ തലയിലായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാറില്ലെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഹര്‍ഷല്‍. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് താരത്തിന് വൈകാതെ അവസരം ലഭിച്ചേക്കും.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

മുന്‍ ആര്‍സിബി നെറ്റ്‌സ് ബൗളറായ ചേതന്‍ സക്കറിയ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങിയിരുന്നു. ഏഴ് വിക്കറ്റുകളാണ് താരം നേടിയത്. ന്യൂബോളില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ പേസറാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്തതിനാല്‍ത്തന്നെ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കെല്‍പ്പുള്ള താരമാണ് ചേതന്‍ സക്കറിയ.

റുതുരാജ് ജയ്ഗ്വാദ്

റുതുരാജ് ജയ്ഗ്വാദ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ജയ്ഗ്വാദും വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. ക്ലാസിക് ബാറ്റ്‌സ്മാനാണ് അദ്ദേഹം. കടന്നാക്രമിച്ച് കളിക്കുന്നതിലുപരിയായി ഗ്യാപ് കണ്ടെത്തി ഷോട്ടുകള്‍ കളിച്ച് മുന്നേറാന്‍ റുതുരാജിന് മികവുണ്ട്. ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് ഭാവിയില്‍ വളരെ നിര്‍ണ്ണായ താരമായി മാറാന്‍ കെല്‍പ്പുള്ളവനാണ് റുതുരാജ്.

Story first published: Sunday, May 9, 2021, 15:42 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+