
മാക്‌സ്‌വെല്ലിന്റെ പ്രതിഫലം ഇങ്ങനെ
2013ല്‍ മുംബൈ ഇന്ത്യന്‍സ് മാക്‌സ് വെല്ലിനെ സ്വന്തമാക്കിയത് 5.32 കോടിക്കാണ്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ താരത്തെ മുംബൈ കൈവിട്ടു. ഇതോടെ 2014ല്‍ 6 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) മാക്‌സ് വെല്ലിനെ സ്വന്തമാക്കി. 2017വരെ പഞ്ചാബിന്റെ നിര്‍ണ്ണായക ഘടകമായിരുന്ന അദ്ദേഹത്തെ 9 കോടി രൂപയ്ക്ക് 2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 2020ല്‍ 10.75 കോടിക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ വീണ്ടും സ്വന്തമാക്കിയത്. 2021ല്‍ ഇപ്പോള്‍ 14.25 എന്ന വമ്പന്‍ പ്രതിഫലത്തില്‍ ആര്‍സിബിയും അദ്ദേഹത്തെ സ്വന്തമാക്കിയിരിക്കുന്നു.

സീസണിലെ റണ്‍സ് ഇങ്ങനെ
അരങ്ങേറ്റ സീസണില്‍ വെറും 36 റണ്‍സാണ് അദ്ദേഹം നേടിയത്. 2014ലാണ് അദ്ദേഹത്തിന്റെ വമ്പന്‍ പ്രകടനം നടന്നത്. 552 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചെടുത്തത്. 187.75 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 36 സിക്‌സും ആ സീസണില്‍ താരം പറത്തി. റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്താനും മാക്‌സ് വെല്ലിനായി. 2015 സീസണില്‍ 145 റണ്‍സും 2016 സീസണില്‍ 179 റണ്‍സും മാത്രമാണ് താരം നേടിയത്. 2017ല്‍ 310 റണ്‍സെന്ന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും മാക്‌സ് വെല്ലിനായി. 2018ല്‍ 169 റണ്‍സും അനസാന സീസണില്‍ 108 റണ്‍സുമാണ് മാക്‌സ് വെല്‍ നേടിയത്.

ശരാശരി കണക്ക് പരിതാപം
ഐപിഎല്‍ കരിയറില്‍ രണ്ട് തവണ മാത്രമാണ് 20ന് മുകളില്‍ ശരാശരിയില്‍ കളിക്കാന്‍ മാക്‌സ് വെല്ലിന് സാധിച്ചത്. അരങ്ങേറ്റ സീസണില്‍ 18 ആയിരുന്നു ശരാശരി. 2014ല്‍ 34.50, 2015ല്‍ 13.18, 2016ല്‍ 19.88, 2017ല്‍ 31, 2018ല്‍ 14.08, 2020ല്‍ 15.42 എന്നിങ്ങനെയാണ് താരത്തിന്റെ സീസണുകളിലെ ശരാശരി. സ്‌ട്രൈക്കറേറ്റില്‍ പക്ഷേ എല്ലാ സീസണിലും 100ന് മുകളില്‍ നില്‍ക്കാന്‍ മാക്‌സ് വെല്ലിനായി. 133.3, 187.7, 129.5, 144.3, 173.2, 140.8, 101.9 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

കരിയര്‍ ഇങ്ങനെ
82 ഐപിഎല്ലില്‍ നിന്നായി 22.13 ശരാശരിയില്‍ 1505 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്. 6 അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 95 റണ്‍സാണ്. 19 വിക്കറ്റും മാക്‌സ് വെല്‍ വീഴ്ത്തിയിട്ടുണ്ട്. ഓസീസ് ടീമിനൊപ്പമുള്ളതും ബിബിഎല്ലിലെയും മാക്‌സ് വെല്ലിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം ഐപിഎല്ലിലേതാണ്.


Click it and Unblock the Notifications