Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നിങ്ങള്‍ പൃത്ഥ്വിക്ക് ആത്മവിശ്വാസം നല്‍കിയാല്‍ അവന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും- റിഷഭ് പന്ത്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയക്കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. കെകെആര്‍ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യം 21 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ട പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത പൃത്ഥ്വി ഷായാണ് (41 പന്തില്‍ 82) ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ട പൃത്ഥ്വിയുടെ ഇന്നിങ്‌സിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത്.

പൃത്ഥ്വി ഷായ്ക്ക് ആത്മവിശ്വാസം നല്‍കിയാല്‍ അവന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിഷഭ് പറഞ്ഞത്. 'പൃത്ഥ്വി ഷാ പ്രതിഭാശാലിയായ താരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അവന് ആത്മവിശ്വാസം നല്‍കിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവന് സാധിക്കും. അവനോട് നിന്റെ ശൈലിക്ക് അനുസരിച്ച് കളിക്കാന്‍ മാത്രമാണ് പറയേണ്ടത്. ഇത്തരം മത്സരങ്ങളില്‍ റണ്‍റേറ്റിനെക്കുറിച്ച് ചിന്തിക്കാനല്ല യുവതാരങ്ങളോട് പറയാറുള്ളത്. അവരോട് പറയുന്നത് നിങ്ങളുടെ ക്രിക്കറ്റ് ആസ്വദിച്ച് കളിച്ച് നിങ്ങളുടെ ഏറ്റവും മികച്ചത് കാഴ്ചവെക്കാനാണ്'-റിഷഭ് പറഞ്ഞു.

rishabhandprithviipl

155 റണ്‍സിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്കായി ആദ്യ ഓവറിലെ ആറ് പന്തും പൃത്ഥ്വി ബൗണ്ടറി കടത്തി.കെകെആറിന്റെ ശിവം മാവിയെയാണ് പൃത്ഥ്വി നാണംകെടുത്തിയത്. സുനില്‍ നരെയ്ന്‍,പ്രസിദ്ധ് കൃഷ്ണ,വരുണ്‍ ചക്രവര്‍ത്തി എന്നിവരെയെല്ലാം പൃത്ഥ്വി അടിച്ചുപറത്തി. വിജയത്തിന് തൊട്ടരികില്‍ പൃത്ഥ്വി മടങ്ങുമ്പോഴും 200 സ്‌ട്രൈക്കറേറ്റ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി.

ലളിത് യാദവിന്റെ പ്രകടനത്തെയും റിഷഭ് പ്രശംസിച്ചു. 'ലളിത് ഓള്‍റൗണ്ടറാണ്. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും പഠിക്കാനുള്ള അവസരം അവന് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിനാണ് ഞങ്ങള്‍ തോറ്റത്. അതിനാല്‍ത്തന്നെ ടീമെന്ന നിലയില്‍ പറയുമ്പോള്‍ ഒന്നും തന്നെ ഞങ്ങള്‍ക്ക് മാറ്റേണ്ടതായിട്ടില്ല. ക്യാപ്റ്റന്‍സി തീര്‍ച്ചയായും ആസ്വദിക്കുന്നുണ്ട്'-റിഷഭ് പറഞ്ഞു.

ഒരേ ഓവറില്‍ ഓയിന്‍ മോര്‍ഗനെയും സുനില്‍ നരെയ്‌നെയും പുറത്താക്കി കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കിയത് ലളിത് യാദവായിരുന്നു. രണ്ട് പേരെയും റണ്ണെടുക്കാന്‍ അനുവദിക്കാതെയാണ് യുവതാരം മടക്കിയത്. മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരത്തിന്റെ പ്രകടനം. വരും മത്സരങ്ങളിലും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ലളിത്. പഞ്ചാബ് കിങ്‌സാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍.

Story first published: Friday, April 30, 2021, 13:11 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+