Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'സൂപ്പറായി തോറ്റ് ഹൈദരാബാദ്', പ്രതീക്ഷ ഉയര്‍ത്തി ഡല്‍ഹി, മത്സരത്തിലെ റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ഡല്‍ഹിക്കെതിരേ സൂപ്പര്‍ ഓവറിലും തോറ്റതോടെ സീസണില്‍ ഹൈദരാബാദ് തോല്‍ക്കുന്ന നാലാമത്തെ മത്സരമായി ഇത് മാറി. താരങ്ങള്‍ ഫോമിലാണെങ്കിലും നിര്‍ഭാഗ്യവും തന്ത്രങ്ങളിലെ പാളിച്ചകളും ഹൈദരാബാദിനെ പിന്നോട്ടടിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് നാലാം ജയത്തോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ നാലാം തോല്‍വിയോടെ ഹൈദരാബാദ് ഏഴാം സ്ഥാനത്തേക്കെത്തി. സൂപ്പര്‍ ഓവര്‍ ത്രില്ലറിലേക്ക് മാറിയ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളിതാ.

ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി ഹൈദരാബാദ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ. 26 ഇന്നിങ്‌സില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. ഈ നേട്ടം വേഗത്തില്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബെയര്‍‌സ്റ്റോ. കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ബെയര്‍സ്‌റ്റോ.

ഡല്‍ഹി ക്യാപിറ്റല്‍സിനായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായി റിഷഭ് പന്ത്. 2204 റണ്‍സാണ് നിലവില്‍ റിഷഭിന്റെ പേരിലുള്ളത്. വീരേന്ദര്‍ സെവാഗ്, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് റിഷഭ് മറികടന്നത്. 27 പന്തില്‍ 34 റണ്‍സ് നേടിയ താരം സൂപ്പര്‍ ഓവറിലും തിളങ്ങി.

rishabhpant1

വിരാട് സിങ് 14 പന്തുകള്‍ നേരിട്ട് നേടിയത് നാല് റണ്‍സ്. 28.57 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 10 ബോളെങ്കിലും നേരിട്ട ഹൈദരാബാദ് താരങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്കറേറ്റാണിത്. താരത്തിന്റെ ഈ പ്രകടനം ഹൈദരാബാദിന്റെ തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്. മനീഷ് പാണ്ഡെയെ പുറത്തിരുത്തിയാണ് വിരാട് സിങ്ങിനെ ഹൈദരാബാദ് കളിപ്പിച്ചത്.

ഹൈദരാബാദിനായി കെയ്ന്‍ വില്യംസണ്‍ അര്‍ധ സെഞ്ച്വറി നേടി. 51 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെ പുറത്താവാതെ 66 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഡല്‍ഹിക്കെതിരേ വില്യംസണ്‍ നേടുന്ന നാലാം അര്‍ധ സെഞ്ച്വറിയാണിത്. ഡല്‍ഹിക്കെതിരേ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയുടെ ഭാഗമാവാന്‍ ഇതോടെ വില്യംസണിന് സാധിച്ചു.

ചെന്നൈ സ്‌റ്റേഡിയം ഹൈദരാബാദിന്റെ മുന്നില്‍ ബാലികേറാമലയായി തുടരുന്നു. കളിച്ച എട്ട് മത്സരത്തില്‍ ഏഴിലും ഹൈദരാബാദിന് തോല്‍വി വഴങ്ങേണ്ടി വന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഡല്‍ഹിയാണ് മത്സര വേദി.

ഐപിഎല്ലില്‍ സൂപ്പര്‍ ഓവര്‍ മൂന്ന് തവണ എറിഞ്ഞ് റാഷിദ് ഖാന്‍. ഐപിഎല്ലില്‍ കൂടുതല്‍ സൂപ്പര്‍ ഓവര്‍ എറിയുന്ന രണ്ടാമത്തെ താരമാണ് റാഷിദ് ഖാന്‍. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ നാല് തവണ സൂപ്പര്‍ ഓവര്‍ എറിഞ്ഞിട്ടുണ്ട്. മൂന്ന് തവണ പന്തെറിഞ്ഞപ്പോഴും ടീമിനെ ജയിപ്പിക്കാന്‍ റാഷിദിനായില്ല.

Story first published: Monday, April 26, 2021, 11:34 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+