Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിയോട് പൊരുതിവീണ് ഡല്‍ഹി, ആവേശ പോരാട്ടത്തിലെ റെക്കോഡുകളറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ആര്‍സിബിയും ഡല്‍ഹിയും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 172 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ 170 റണ്‍സെടുക്കാനെ ഡല്‍ഹിക്ക് സാധിച്ചുള്ളു. അവസാന ഓവര്‍ എറിയാനെത്തിയ ആര്‍സിബിയുടെ മുഹമ്മദ് സിറാജ് ആദ്യ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. റിഷഭ് പന്തിനെ പിടിച്ചുനിര്‍ത്താന്‍ സിറാജിന്റെ ബൗളിങ്ങിന് സാധിച്ചു. സീസണിലെ അഞ്ചാം ജയം നേടിയ ആര്‍സിബി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിലെ പ്രധാന റെക്കോഡുകളും കളിക്കണക്കുകളുമറിയാം.

1

ആര്‍സിബിക്കായി 42 പന്തില്‍ പുറത്താവാതെ 75 റണ്‍സാണ് എബി ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. ഇത് 23ാം തവണയാണ് അദ്ദേഹം അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ സ്‌കോര്‍ നേടി പുറത്താവാതെ നില്‍ക്കുന്നത്. ഈ റെക്കോഡില്‍ തലപ്പത്താണ് എബിഡി. രണ്ടാം സ്ഥാനത്തുള്ള ധോണി 19 തവണയാണ് ഈ നേട്ടത്തിലെത്തിയത്.

തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഇത് അഞ്ചാം തവണയാണ് എബി ഡിവില്ലിയേഴ്‌സ് 50 ലധികം റണ്‍സ് നേടുന്നത്. വിദേശ താരങ്ങളില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരമാണ് എബിഡി.

ഐപിഎല്ലില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി പൃത്ഥ്വി ഷാ. ഡല്‍ഹി നായകന്‍ റിഷഭ് പന്താണ് ഈ നേട്ടം സ്വന്തമാക്കിയ പ്രായം കുറഞ്ഞ താരം.

2

ആര്‍സിബിക്കായി 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമായി ഹര്‍ഷല്‍ പട്ടേല്‍.യുസ് വേന്ദ്ര ചഹാല്‍,വിനയ് കുമാര്‍,അനില്‍ കുംബ്ലെ,ശ്രീനാഥ് അരവിന്ദ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. സിഎസ്‌കെയ്‌ക്കെതിരേ ഒരോവറില്‍ 37 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ ഡല്‍ഹിക്കെതിരേ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.

3288 പന്തുകളില്‍ നിന്നാണ് എബിഡി 5000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കിയത്. കുറഞ്ഞ പന്തില്‍ നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമായി എബിഡി മാറി. ഡേവിഡ് വാര്‍ണറുടെ 3554 പന്തുകളുടെ റെക്കോഡാണ് എബിഡി മറികടന്നത്. കൂടാതെ വാര്‍ണര്‍ക്ക് ശേഷം 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് എബിഡി.

3

ഐപിഎല്ലില്‍ ഇത് അഞ്ചാം തവണയാണ് ഗ്ലെന്‍ മാക്‌സ് വെല്ലിനെ അമിത് മിശ്ര പുറത്താക്കുന്നത്. ഇതോടെ കൂടുതല്‍ തവണ മാക്‌സ് വെല്ലിനെ പുറത്താക്കിയവരുടെ റെക്കോഡില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പമെത്താന്‍ അമിത് മിശ്രയ്ക്കായി.

25 റണ്‍സ് നേടിയ മാക്‌സ് വെല്‍ രണ്ട് സിക്‌സാണ് പറത്തിയത്. ഇതോടെ ഐപിഎല്ലില്‍ 100 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാന്‍ മാക്‌സ് വെല്ലിനായി. നിലവില്‍ 101 സിക്‌സുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു ആദ്യ അര്‍ധ സെഞ്ച്വറി.

ഐപിഎല്ലില്‍ 1 റണ്‍സിന് ആര്‍സിബി ജയിക്കുന്നത് ഇത് മൂന്നാം തവണ. ഇതോടെ മൂന്ന് തവണ 1 റണ്‍സിന് ജയിച്ച മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പം ആര്‍സിബിയെത്തി.

Story first published: Wednesday, April 28, 2021, 11:17 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+