IPL 2021: രാജസ്ഥാന്‍ x ഡല്‍ഹി, കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. റിഷഭ് പന്ത്- സഞ്ജു സാംസണ്‍ എന്നീ യുവ വിക്കറ്റ് കീപ്പര്‍ നായകന്മാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. ഡല്‍ഹി ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലെത്തുമ്പോള്‍ പഞ്ചാബ് കിങ്‌സിനോട് പൊരുതിത്തോറ്റതിന് ശേഷമാണ് രാജസ്ഥാന്‍ എത്തുന്നത്. ബെന്‍ സ്‌റ്റോക്‌സും പരിക്കേറ്റ് പുറത്തായത് രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്. ആവേശ പോരാട്ടം തന്നെ പ്രതീക്ഷിച്ചിരിക്കവെ മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അവസാനം കളിച്ച അഞ്ച് മത്സരത്തിലും മുംബൈയിലെ ശരാശരി സ്‌കോര്‍ 175 റണ്‍സായിരുന്നു. പഞ്ചാബും രാജസ്ഥാനും കളിച്ച അവസാന മത്സരത്തില്‍ ഇരു ടീമും 215 റണ്‍സിന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അവസാന അഞ്ച് മത്സരത്തില്‍ മൂന്നിലും റണ്‍സ് പിന്തുടര്‍ന്ന ടീമാണ് വിജയിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃത്ഥ്വി ഷാക്ക് 1000 റണ്‍സ് ക്ലബ്ബില്‍ ഉള്‍പ്പെടാന്‍ വേണ്ടത് 102 റണ്‍സ്. നിലവില്‍ 39 ഇന്നിങ്‌സില്‍ നിന്ന് 898 റണ്‍സാണ് പൃത്ഥ്വിയുടെ പേരിലുള്ളത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ പൃത്ഥ്വിക്ക് സാധിച്ചിരുന്നു.

11 റണ്‍സ് നേടിയാല്‍ രോഹിത് ശര്‍മയേയും ഡേവിഡ് വാര്‍ണറെയും മറികടന്ന് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ ശിഖര്‍ ധവാനാവും. നിലവില്‍ 5282 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. ഡല്‍ഹിയുടെ ആര്‍ അശ്വിന്‍ 248 മത്സരത്തില്‍ നിന്ന് 249 വിക്കറ്റാണ് ടി20യില്‍ നേടിയത്. 1 വിക്കറ്റ് കൂടി നേടിയാല്‍ 250 ടി20 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന ബഹുമതി സ്വന്തമാക്കാന്‍ അശ്വിനാവും. പീയൂഷ് ചാള (262),അമിത് മിശ്ര (256) എന്നിവരാണ് നേരത്തെ ഈ റെക്കോഡിലെത്തിയത്.
ഡല്‍ഹിയുടെ അജിന്‍ക്യ രഹാനെ 140 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 3933 റണ്‍സ്. 67 റണ്‍സ്‌കൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലെത്താന്‍ രഹാനെക്ക് സാധിക്കും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ രഹാനെയും ഉണ്ടായിരുന്നു. രാജസ്ഥാനെതിരേ 19 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് അമിത് മിശ്ര നേടിയത്. ഒരു ടീമിനെതിരേ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 6.90 ആണ് രാജസ്ഥാനെതിരേ അമിതിന്റെ ഇക്കോണമി.
രാജസ്ഥാനെതിരേ മികച്ച റെക്കോഡാണ് റിഷഭിനുള്ളത്. 225 റണ്‍സ് ഇതിനോടകം നേടാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള റിഷഭ് പന്ത് രാജസ്ഥാനെതിരെയും ഗംഭീര പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications