Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ x ഡല്‍ഹി, മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളിതാ

മുംബൈ: സഞ്ജു സാംസണും റിഷഭും പന്തും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം സഞ്ജുവിനൊപ്പം. ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. ബൗളര്‍മാര്‍ കൂടുതല്‍ ആധിപത്യം കാട്ടിയ മത്സരത്തില്‍ ക്രിസ് മോറിസിന്റെ (18 പന്തില്‍ 36*) ബാറ്റിങ്ങാണ് അവസാന ഓവറില്‍ രാജസ്ഥാന് വിജയം നേടിക്കൊടുത്തത്. ഡേവിഡ് മില്ലറും (62) രാജസ്ഥാനായി തിളങ്ങി. ആവേശ മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

അപൂര്‍വ്വ റെക്കോര്‍ഡുകള്‍ പിറന്ന് രാജസ്ഥാന്‍ ഡല്‍ഹി മത്സരം | Oneindia Malayalam

തുടര്‍ച്ചയായ അഞ്ച് തോല്‍വിക്ക് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹിയെ പരാജയപ്പെടുത്തുന്നത്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലാണ് ഈ നേട്ടം ടീമിന് സ്വന്തമാക്കാനായതെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഒറ്റ സിക്‌സര്‍ പോലും നേടാന്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായില്ല. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇതാദ്യമായാണ് ഒരു ഐപിഎല്‍ ടീം ഒരു സിക്‌സര്‍ പോലും നേടാതെ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നത്.

ഡല്‍ഹിക്കായി നായകന്‍ റിഷഭ് പന്ത് (32 പന്തില്‍ 51) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. എന്നാല്‍ ഒരു സിക്‌സര്‍ പോലുമില്ല. നേടിയത് 9 ബൗണ്ടറി. ഇതാദ്യമായാണ് സിക്‌സറില്ലാതെ റിഷഭ് അര്‍ധ സെഞ്ച്വറി നേടുന്നത്. ഡല്‍ഹിയുടെ ഓപ്പണര്‍ റിഷഭ് പന്തിനെ കാത്ത് നാണക്കേടിന്റെ റെക്കോഡാണുള്ളത്. ഇത് 18ാം തവണയാണ് പൃത്ഥ്വി ഷാ ഒറ്റ സംഖ്യയില്‍ പുറത്താവുന്നത്. പൃത്ഥ്വി ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ ശേഷമുള്ള കണക്കുകളില്‍ പൃത്ഥ്വി തന്നെയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്.

rajasthanroyals

20 ബൗണ്ടറികളാണ് ഡല്‍ഹി ഇന്നിങ്‌സില്‍ ആകെ നേടിയത്. ഒരു സിക്‌സര്‍ പോലുമില്ലാതെ കൂടുതല്‍ ബൗണ്ടറി നേടുന്ന രണ്ടാമത്തെ ടീമായി ഡല്‍ഹി മാറി. ജയദേവ് ഉനദ്ഘട്ടിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു മത്സരം. തല്ലുകൊള്ളി ബൗളര്‍മാരുടെ കൂട്ടത്തില്‍ ട്രോളര്‍മാര്‍ ഉള്‍പ്പെടുത്താറുള്ള ഉനദ്ഘട്ട് നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി. 2018 മുതല്‍ ഇതാദ്യമായാണ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്നത്.

രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് ക്രിസ് മോറിസായിരുന്നു. നാല് വമ്പന്‍ സിക്‌സറുമായി പുറത്താവാതെ 36 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ ഇതില്‍ ഒരു ബൗണ്ടറി പോലും ഇല്ലായിരുന്നു. ഒരു ബൗണ്ടറിപോലും നേടാതെ ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇതാണ്. ബെന്‍ സ്‌റ്റോക്‌സിന്റെ പകരക്കാരനായി എത്തിയ ഡേവിഡ് മില്ലര്‍ (62) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അഞ്ചാം നമ്പറിലിറങ്ങി ഇത് 10ാം തവണയാണ് മില്ലര്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. 11 അര്‍ധ സെഞ്ച്വറി നേടിയ എംഎസ് ധോണി മാത്രമാണ് ഈ റെക്കോഡില്‍ മില്ലറിന് മുന്നിലുള്ളത്.

Story first published: Friday, April 16, 2021, 9:48 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+