For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബ് കിങ്‌സ് x ഡല്‍ഹി ക്യാപിറ്റല്‍സ്- കാത്തിരിക്കുന്ന റെക്കോഡുകളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ഏഴ് മത്സരത്തില്‍ മൂന്ന് ജയവും നാല് തോല്‍വിയുമടക്കം അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. അഹമ്മദാബാദിലാണ് മത്സരമെന്നതിനാല്‍ ബാറ്റിങ് നിരക്ക് പണി കൂടും. ക്രിസ് ഗെയ്ല്‍ ഫോമിലേക്കുയര്‍ന്നത് പഞ്ചാബിന് ആശ്വാസമാവും. അതേ സമയം നിക്കോളാസ് പുരാന പകരം ഡേവിഡ് മലാന് പഞ്ചാബ് അവസരം നല്‍കിയേക്കും. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

rishabhpant-klrahul

പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ 63 റണ്‍സ് നേടിയാല്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരവും മൂന്നാമത്തെ വിദേശതാരവുമെന്ന ബഹുമതിയാണ് ഗെയ്‌ലിനെ കാത്തിരിക്കുന്നത്. ഡേവിഡ് വാര്‍ണര്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ വിദേശ താരങ്ങള്‍.

മിന്നും ഫോമിലാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലുള്ളത്. ഇന്ന് 22 റണ്‍സ് കൂടി നേടിയാല്‍ 3000 റണ്‍സ് ക്ലബ്ബിലേക്കെത്താന്‍ രാഹുലിന് സാധിക്കും. ഏഴ് മത്സരത്തില്‍ നിന്ന് 331 റണ്‍സ് രാഹുല്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓപ്പണിങ്ങിലിറങ്ങുന്ന രാഹുലിന്റെ ഇന്നിങ്‌സ് പഞ്ചാബിന് നിര്‍ണ്ണായകമാണ്. രാഹുല്‍ പെട്ടെന്ന് മടങ്ങിയ മത്സരങ്ങളിലെല്ലാം പഞ്ചാബ് കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്.

പഞ്ചാബ് കിങ്‌സിന്റെ പേസ് ബൗളര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയാല്‍ പഞ്ചാബിനായി 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാവും. സീസണില്‍ പഞ്ചാബിനൊപ്പം മികച്ച പ്രകടനമല്ല ഷമി കാഴ്ചവെക്കുന്നത്. സീനിയര്‍ പേസറെന്ന നിലയില്‍ ഡെത്ത് ഓവറിലടക്കം ഷമി നിരാശപ്പെടുത്തുകയാണ്.

ഡല്‍ഹിയുടെ അജിന്‍ക്യ രഹാനെ 59 റണ്‍സ് കൂടി നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബിലെത്താന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ നിലവില്‍ പ്ലേയിങ് 11ന് പുറത്താണ് രഹാനെ. സ്റ്റീവ് സ്മിത്താണ് രഹാനെക്ക് പകരം നിലവില്‍ ഡല്‍ഹിക്കായി കളിക്കുന്നത്.

ഡല്‍ഹിയുടെ പേസര്‍ ഉമേഷ് യാദവിന് ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഉമേഷിനാവും. എന്നാല്‍ നിലവിലെ ടീമില്‍ ഉമേഷിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കുക പ്രയാസമാണ്.

Story first published: Sunday, May 2, 2021, 15:29 [IST]
Other articles published on May 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+