വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ ഡിസിയും പഞ്ചാബും, മുന്‍തൂക്കം ആര്‍ക്ക്? എല്ലാമറിയാം

ഇരുടീമുകളും കഴിഞ്ഞ മല്‍സരം തോറ്റിരുന്നു

മുംബൈ: ഐപിഎല്ലിലെ ഈ സീസണിലെ ആദ്യ ഡബിള്‍ ഹെഡ്ഡറാണ് ഞായറാഴ്ച നടക്കാനിരിക്കുന്നത്. ആദ്യ മല്‍സരം വൈകീട്ട് 3.30ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ്. രാത്രി 7.30ന് രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ക്കും. ആദ്യ മല്‍സരം ചെന്നൈയിലും രണ്ടാമത്തേത് മുംബൈയിലുമാണ്.

വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡിസിയും പഞ്ചാബും മുഖാമുഖം വരുന്നത്. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ തോല്‍വി രുചിച്ചിരുന്നു. ഡിസി രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു വിക്കറ്റിനു തോറ്റപ്പോള്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍കിങ്‌സിനോടു ആറു വിക്കറ്റിന്റെ കനത്ത പരാജയവുമേറ്റു വാങ്ങി. ജയത്തോടെ പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താനുറച്ചാവും ഡിസിയും പഞ്ചാബും തങ്ങളുടെ മൂന്നാം റൗണ്ട് മല്‍സരത്തിനിറങ്ങുക.

 പിച്ച് ആളാകെ മാറി

പിച്ച് ആളാകെ മാറി

റണ്ണൊഴുകിയിരുന്ന മുംബൈയിലെ വാംഖഡെ പിച്ച് ഇപ്പോള്‍ അടിമുടി മാറിക്കഴിഞ്ഞു. റണ്‍ചേസ് ഇവിടെ അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ഇവിടെ ബാറ്റ് ചെയ്യാനായായിരിക്കും ശ്രമിക്കുക. ശനിയാഴ്ച രാത്രി ഈ ഗ്രൗണ്ടില്‍ ടോസിനു ശേഷം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 150 റണ്‍സ് പ്രതിരോധിച്ചു മികച്ച വിജയം കൊയ്തിരുന്നു.

 നോര്‍ക്കിയയുടെ മടങ്ങിവരവ്

നോര്‍ക്കിയയുടെ മടങ്ങിവരവ്

കൊവിഡിനെ തുടര്‍ന്നു സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളും നഷ്ടമായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ രോഗമുക്തനായിക്കഴിഞ്ഞു. പഞ്ചാബിനെതിരേ ഡിസിയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നാണ് വിവരം. കാഗിസോ റബാഡയോടൊപ്പം നോര്‍ക്കിയ കൂടി ചേരുന്നതോടെ ഡിസി ബൗളിങ് ആക്രമണത്തിന്റെ പ്രഹരശേഷി ഇരട്ടിയാവും. കഴിഞ്ഞ സീസണില് ഡിസി ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഇരുവരുമായിരുന്നു. നോര്‍ക്കിയ തിരിച്ചെത്തിയാല്‍ ടോം കറെനായിരിക്കും പുറത്തുപോവുക.

 ഡിസി സാധ്യതാ ഇലവന്‍

ഡിസി സാധ്യതാ ഇലവന്‍

പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ലളിത് യാദവ്, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, അവേശ് ഖാന്‍.

 ജോര്‍ഡനെ തിരിച്ചുവിളിക്കും

ജോര്‍ഡനെ തിരിച്ചുവിളിക്കും

ഈ സീസണില്‍ കോടികള്‍ മുടക്കി പഞ്ചാബ് ടീമിലേക്കു കൊണ്ടു വന്ന ഓസ്‌ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്‌സനും റിലേ മെറെഡിത്തും ആദ്യ രണ്ടു മല്‍സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ട ഇരുവര്‍ക്കും ഓരോ വിക്കറ്റുകള്‍ മാത്രമേ വീഴ്ത്താനായിട്ടുള്ളൂ. രണ്ടിലൊരാളെ ഒഴിവാക്കി ക്രിസ് ജോര്‍ഡനെ പഞ്ചാബ് തിരിച്ചുവിളിച്ചേക്കും.

പഞ്ചാബ് സാധ്യതാ ഇലവന്‍

പഞ്ചാബ് സാധ്യതാ ഇലവന്‍

മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ഷാരുഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ക്രിസ് ജോര്‍ഡന്‍, അര്‍ഷ്ദീപ് സിങ്.

കണക്കുകളില്‍ പഞ്ചാബ്

കണക്കുകളില്‍ പഞ്ചാബ്

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ 26 തവണയാണ് ഡിസിയും പഞ്ചാബും ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയല്‍ 15 മല്‍സരങ്ങളില്‍ വിജയം പഞ്ചാബിനായിരുന്നു. 11 കളികളില്‍ ഡിസിയും ജയിച്ചുകയറി.
രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയ സംപ്രേക്ഷണമുണ്ടാവും. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ ലൈവ് സ്ട്രീമിങും ആസ്വദിക്കാം.

Story first published: Sunday, April 18, 2021, 0:36 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X