For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പൃഥ്വി ഷാ സംഹാരരൂപം പൂണ്ടു; കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞു

അഹമ്മദാബാദ്: ആദ്യ ഓവറിൽത്തന്നെ ആറ് ഫോറുകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ടും കൽപ്പിച്ചായിരുന്നു പൃഥ്വി ഷാ ക്രീസിലെത്തിയത്. ലക്ഷ്യം 155. ശിവം മാവിയുടെ ആദ്യ ഓവറിൽത്തന്നെ ഒരു വൈഡടക്കം 25 റൺസ് പിറന്നു. പിന്നീടങ്ങോട്ട് ഷായുടെ 'ഷോ'യായിരുന്നു മുഴുവൻ. സ്പിന്നും പേസും മാറി മാറി മോർഗൻ പരീക്ഷിച്ചു. പക്ഷെ ഡൽഹി കുലുങ്ങിയില്ല.

IPL 2021: Delhi Capitals vs Kolkata Knight Riders Match 25 Highlights, In-Depth Analysis And More

ഒടുവിൽ 14 ആം ഓവറിൽ ധവാനെ പാറ്റ് കമ്മിൻസ് വീഴ്ത്തിയപ്പോഴേക്കും മത്സരം കൊൽക്കത്തെ ഏറെക്കുറെ കൈവിട്ടിരുന്നു. 47 പന്തിൽ 46 റൺസെടുത്ത ധവാൻ മടങ്ങുമ്പോൾ ഡൽഹിയുടെ സ്കോർ 132. 16 ആം ഓവറിലാണ് പൃഥ്വി ഷാ മടങ്ങുന്നത്. 41 പന്തിൽ 82 റൺസെടുത്ത ഷായെയും പാറ്റ് കമ്മിൻസുതന്നെ മടക്കി. 3 സിക്സും 11 ഫോറുമുണ്ട് ഷായുടെ ഇന്നിങ്സിൽ. ഇതിനിടെ പടിക്കൽ വെച്ച് റിഷഭ് പന്തും (8 പന്തിൽ 16) പാറ്റ് കമ്മിൻസിനോട് മുട്ടുമടക്കുകയുണ്ടായി. എന്നാൽ ശേഷമെത്തിയ സ്റ്റോയിനിസ് ഡൽഹിക്കായി വിജയ റൺസ് നേടി. 21 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിനാണ് ഡൽഹിയുടെ ജയം.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 6 വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് സ്കോർബോർഡിൽ കണ്ടെത്തിയത്. വാലറ്റത്ത് ആന്ദ്രെ റസ്സൽ നടത്തിയ വെടിക്കെട്ട് കൊൽക്കത്തയുടെ ഇന്നിങ്സിന് നെടുംതൂണായി. റസ്സൽ 27 പന്തിൽ പുറത്താകാതെ 45 റൺസെടുത്തു. 4 സിക്സും 2 ഫോറും താരത്തിന്റെ ഇന്നിങ്സിലുണ്ട്. സ്ട്രൈക്ക് റേറ്റ് 166.67.

ഒരുഘട്ടത്തിൽ നാലിന് 75 റൺസെന്ന നിലയിൽ അധഃപതിച്ച ടീമിനെ ശുഭ്മാൻ ഗില്ലും റസ്സലും ചേർന്നായിരുന്നു കരകയറ്റിയത്. ഗിൽ 38 പന്തിൽ 1 സിക്സും 3 ഫോറുമടക്കം 43 റൺസെടുത്തു. നിതീഷ് റാണ (12 പന്തിൽ 15), രാഹുൽ ത്രിപാഠി (17 പന്തിൽ 19), ഇയാൻ മോർഗൻ (0), സുനിൽ നരെയ്ൻ (0) എന്നിവർ സ്കോർബോർഡിലേക്ക് കാര്യമായ സംഭാവന ചെയ്തില്ല. അവസാനഘട്ടത്തിൽ ക്രീസിലെത്തിയ ദിനേശ് കാർത്തിക് 10 പന്തിൽ ഒരു സിക്സും ഫോറുമടിച്ച് 14 റൺസ് കണ്ടെത്തി. ഡൽഹി നിരയിൽ അക്സർ പട്ടേലിനും ലളിത് യാദവിനും 2 വിക്കറ്റുവീതമുണ്ട്. മാർക്കസ് സ്റ്റോയിനിസും ആവേഷ് ഖാനും ഓരോ വിക്കറ്റുവീതം വീഴ്ത്തി.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്:

ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, സുനില്‍ നരെയ്ന്‍, ഇയാന്‍ മോര്‍ഗന്‍ (നായകന്‍), ആന്ദ്രെ റസ്സല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷണ.

ഡല്‍ഹി ക്യാപിറ്റല്‍സ്:

പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് (നായകന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ഷിമറോണ്‍ ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കഗീസോ റബാദ, ഇഷാന്ത് ശര്‍മ, അവേഷ് ഖാന്‍.

Story first published: Thursday, April 29, 2021, 22:54 [IST]
Other articles published on Apr 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+