Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആറുമായി മത്സരം കളിച്ചു, ഡല്‍ഹി ടീമിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോവിഡ് 19 വ്യാപന ആശങ്ക ശക്തമാവുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 29ാം തീയ്യതി കെകെആറുമായി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളെ ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. വരുണ്‍ ചക്രവര്‍ത്തി കെകെആറിന്റെ പ്ലേയിങ് 11 ഉള്‍പ്പെട്ട താരമായിരുന്നു. സന്ദീപ് വാര്യര്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഇതുവരെ കളിച്ചിരുന്നില്ല.

ടീം സെല്‍ഫ് ഐസൊലേഷനിലാണെന്ന് ഡല്‍ഹി ടീം വൃത്തങ്ങള്‍ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എട്ടാം തീയ്യതി കൊല്‍ക്കത്തയ്‌ക്കെതിരെ തന്നെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ താരങ്ങള്‍ക്ക് പരസ്പരം ഇടപഴകാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ടീമിന്റെ പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദേശ താരങ്ങള്‍ക്ക് ഇത് മാനസികമായ പ്രയാസവും സമ്മര്‍ദ്ദവും ആശങ്കയും ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

അവസാന നാല് ദിവസത്ത പരിശോധനയിലാണ് വരുണിനും സന്ദീപിനും കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങള്‍ മുഴുവന്‍ സമയവും ബയോ ബബിള്‍ സുരക്ഷയിലായിരുന്നിട്ടും എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചിട്ടുണ്ടോയെന്ന് വ്യക്തമാവും. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കര്‍ശന സുരക്ഷയൊരുക്കി നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎല്‍ മുന്നോട്ട് പോകുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.

dc

സിഎസ്‌കെയില്‍ മൂന്ന് അംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിഇഒ കാശി വിശ്വനാഥ്,ബൗളിങ് പരിശീലകന്‍ ലക്ഷ്മിപദി ബാലാജി,ബസ് ശുചീകരണ തൊഴിലാളി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ സിഎസ്‌കെയിലെ മറ്റുള്ളവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. നിലവില്‍ ടീമിലുള്ളവരെയെല്ലാം ഐസൊലേഷനിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലും മത്സരം നടന്നിരുന്നു. സിഎസ്‌കെയില്‍ മൂന്ന് പേര്‍ കോവിഡ് പോസിറ്റീവായതോടെ ടീമുമായി മത്സരം നടന്ന മറ്റ് ടീമുകളും ആശങ്കയിലാണ്. മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി മത്സരം കളിക്കുന്നുണ്ട്. നിലവില്‍ മറ്റ് ടീമിലെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ പാതി വഴിയില്‍ ടൂര്‍ണമെന്റ് ഒഴിവാക്കേണ്ട സാഹചര്യം വരും.

ഇതിനോടകം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഐപിഎല്‍ നിര്‍ത്തിവെക്കണമെന്ന ആവിശ്യം ഉയരുന്നുണ്ട്. നിലവില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ആവിശ്യം ശക്തമാകുന്നുണ്ട്. നില വില്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം വളരെ രൂക്ഷമാണ്.

Story first published: Tuesday, May 4, 2021, 13:20 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+