For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്തവണ മിസ്സാകില്ല, ഡല്‍ഹി ഒരുങ്ങിത്തന്നെ, സമ്പൂര്‍ണ്ണ മത്സരക്രമമിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കപ്പിനായി ഒരുങ്ങി ഇറങ്ങുന്നു. ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് റിക്കി പോണ്ടിങ് കളി പഠിപ്പിക്കുന്ന ഡല്‍ഹിയുടെ വരവ്. ശ്രേയസ് അയ്യര്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ നായകന്‍. ഇത്തവണ വലിയ കിരീടപ്രതീക്ഷയുള്ള ഡല്‍ഹിയുടെ മത്സരക്രമം പരിശോധിക്കാം.

സ്റ്റീവ് സ്മിത്താണ് ഇത്തവണ ഡല്‍ഹിയിലെത്തിയ വമ്പന്‍.സാം ബില്ലിങ്‌സ്,വിഷ്ണു വിനോദ്,ഉമേഷ് യാദവ് എന്നിവരെല്ലാം ലേലത്തില്‍ ടീമിലെത്തിയവരാണ്. ഏപ്രില്‍ 10നാണ് ടീമിന്റെ ആദ്യ മത്സരം. എംഎസ് ധോണി നായകനാവുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍. മുംബൈ,അഹമ്മദാബാദ്,ചെന്നൈ,കൊല്‍ക്കത്ത എന്നിവടങ്ങിലാണ് ഡല്‍ഹിക്ക് മത്സരങ്ങളുള്ളത്. കൂടുതല്‍ മത്സരം കൊല്‍ക്കത്തയിലാണ്.

ഏപ്രില്‍ 15ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയും 18ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സുമാണ് ഡല്‍ഹിയുടെ എതിരാളികള്‍. മൂന്ന് മത്സരമാണ് മുംബൈയില്‍ ഡല്‍ഹിക്കുള്ളത്. അഹമ്മദാബാദില്‍ നാല് മത്സരമാണ് ടീമിനുള്ളത്. 27ന് ആര്‍സിബി,29ന് കെകെആര്‍,മെയ് 2ന് പഞ്ചാബ് കിങ്‌സ്,8ന് കൊല്‍ക്കത്ത എന്നിവരാണ് അഹമ്മദാബാദ് വേദിയിലെ ഡല്‍ഹിയുടെ എതിരാളികള്‍.

dc

ചെന്നൈയില്‍ രണ്ട് മത്സരമാണുള്ളത്. മെയ് 20ന് മുംബൈക്കെതിരെയും 25ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും. കൊല്‍ക്കത്തയില്‍ അഞ്ച് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. 11ന് രാജസ്ഥാന്‍,14ന് ആര്‍സിബി,17ന് ഹൈദരാബാദ്,21ന് ചെന്നൈ എന്നിവരെ നേരിടുന്ന ഡല്‍ഹിയുടെ അവസാന പോരാട്ടം 23ന് മുംബൈക്കെതിരെയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം

ശ്രേയസ് അയ്യര്‍, കഗിസോ റബാദ, മാര്‍ക്കസ് സ്‌റ്റോയിനിസ്, സാം ബില്ലിങ്‌സ്, അജിന്‍ക്യ രഹാനെ, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, സ്റ്റീവ് സ്മിത്ത്, എം സിദ്ധാര്‍ത്ഥ്, വിഷ്ണു വിനോദ്, ലളിത് യാദവ്, ആവേഷ് ഖാന്‍, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, റിപാല്‍ പട്ടേല്‍, ശിഖര്‍ ധവാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, പ്രവീണ്‍ ദുബെ, പൃത്ഥ്വി ഷാ, ആന്റിച്ച് നോക്കിയേ, ഉമേഷ് യാദവ്, ലുക്മാന്‍ മെറിവാള, ടോം കറാന്‍.


ഡല്‍ഹി ക്യാപിറ്റല്‍സ്- സമ്പൂര്‍ണ്ണ മത്സരക്രമം


വേദി മുംബൈ

ഡല്‍ഹി-ചെന്നൈ, ഏപ്രില്‍ 10,7.30 pm

ഡല്‍ഹി-രാജസ്ഥാന്‍, ഏപ്രില്‍ 15,7.30 pm

ഡല്‍ഹി-പഞ്ചാബ് കിങ്‌സ്, ഏപ്രില്‍ 18,7.30 pm

വേദി ചെന്നൈ

ഡല്‍ഹി-മുംബൈ, ഏപ്രില്‍ 20, 7.30 ുാ

ഡല്‍ഹി-ഹൈദരാബാദ്, ഏപ്രില്‍ 25,7.30 ുാ

വേദി അഹമ്മദാബാദ്

ഡല്‍ഹി-ആര്‍സിബി, ഏപ്രില്‍ 27,7.30 pm

ഡല്‍ഹി-കെകെആര്‍, ഏപ്രില്‍ 29,7.30 pm

ഡല്‍ഹി-പഞ്ചാബ്, മെയ് 2,7.30 pm

ഡല്‍ഹി-കെകെആര്‍, മെയ് 8,3.30 pm

വേദി കൊല്‍ക്കത്ത

ഡല്‍ഹി-രാജസ്ഥാന്‍, മെയ് 11,7.30 pm

ഡല്‍ഹി-ആര്‍സിബി, മെയ് 14,7.30 pm

ഡല്‍ഹി-ഹൈദരാബാദ്, മെയ് 17,7.30 pm

ഡല്‍ഹി-ചെന്നൈ, മെയ് 21,7.30 pm

ഡല്‍ഹി-മുംബൈ, മെയ് 23,3.30 pm

Story first published: Monday, March 8, 2021, 9:57 [IST]
Other articles published on Mar 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+