Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ ഭയക്കണം, ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി റബാദ,ഡല്‍ഹിക്കായി കളിച്ചേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് നേര്‍ക്കുനേര്‍ എത്തവെ ഡല്‍ഹിയെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത. ടീമിന്റെ സ്റ്റാര്‍ പേസറും അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപിന് ഉടമയുമായ കഗിസോ റബാദ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി എന്നതാണ് റിഷഭിന്റെയും സംഘത്തിന്റെയും ആത്മവിശ്വാസം ഉയര്‍ത്തുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ റബാദ ഡല്‍ഹിക്കായി കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റബാദ കളിച്ചാല്‍ രാജസ്ഥാനെ സംബന്ധിച്ചത് കടുത്ത വെല്ലുവിളിയാവും.

കഗിസോ റബാദ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. റബാദകൂടിയെത്തുന്നതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്ത് ഇരട്ടിക്കും. ആദ്യ മത്സരത്തില്‍ ആവേഷ് ഖാന്‍,ക്രിസ് വോക്‌സ്,ടോം കറാന്‍ എന്നിവരായിരുന്നു ഡല്‍ഹി നിരയില്‍ പേസര്‍മാരായി ഉണ്ടായിരുന്നത്. ഇഷാന്ത് ശര്‍മ പരിക്കിന്റെ പിടിയിലാണ്. ഉമേഷ് യാദവും ഇന്ത്യന്‍ പേസറായി ഉണ്ട്. ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ ടോം കറാനെ മാറ്റി റബാദ കളിക്കാനാണ് സാധ്യത.

എന്നാല്‍ കോവിഡില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാവാത്ത ആന്റിച്ച് നോക്കിയേ രാജസ്ഥാനെതിരേയും കളിക്കില്ല. ആദ്യ കോവിഡ് ഫലം പോസിറ്റീവായ താരത്തിന് ടീമിലേക്കെത്താന്‍ കുറച്ചുസമയം കൂടി ആവിശ്യമായിട്ടുണ്ട്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍ കളിച്ചപ്പോള്‍ നോക്കിയെ, റബാദ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഐപിഎല്ലിലെ വേഗമേറിയ പന്തിന് ഉടമയാണ് നോക്കിയെ.

kagisorabada

പാകിസ്താനെതിരായ പരമ്പരക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ നോക്കിയേയും റബാദയും ഇന്ത്യയിലേക്കെത്തിയത്. പാകിസ്താനെതിരായ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹിക്കൊപ്പം അവസാന സീസണില്‍ തകര്‍ത്തുകളിച്ച ഇരുവരും അതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി ആരാധകര്‍.

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് സഞ്ജു സാംസണ്‍-റിഷഭ് പന്ത് എന്നീ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയായി മാറും. ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നിലവില്‍ റിഷഭ് പന്താണ് ഇടം പിടിച്ചിരിക്കുന്നതെങ്കിലും ടി20 ഫോര്‍മാറ്റില്‍ റിഷഭിന്റെ സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തുന്ന താരം സഞ്ജുവാണ്. ഈ സീസണില്‍ സഞ്ജു സാംസണ്‍ സ്ഥിരതയോടെ തിളങ്ങിയാല്‍ ടി20 ലോകകപ്പില്‍ ആര് ഇന്ത്യയുടെ കീപ്പറാവുമെന്നത് സംബന്ധിച്ച് സെലക്ടര്‍മാരും ആശയക്കുഴപ്പത്തിലാവും.

രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റ ക്ഷീണത്തിലെത്തുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. നിലവില്‍ ഫോമില്‍ ആര്‍ക്കും മുന്‍തൂക്കം പ്രവചിക്കുക സാധ്യമല്ല.

Story first published: Thursday, April 15, 2021, 15:46 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+