Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'അന്ന് എന്റെ ബാറ്റിങ്ങിനെ ഓര്‍ത്ത് ആശങ്കപ്പെട്ടു', തുറന്ന് പറഞ്ഞ് പൃത്ഥ്വി ഷാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ മോശം പ്രകടനങ്ങള്‍ മറന്ന് 14ാം സീസണില്‍ ഗംഭീര തിരിച്ചുവരവാണ് ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷാ നടത്തിയിരിക്കുന്നത്. പവര്‍പ്ലേയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി പൃത്ഥ്വി മാറി. പഞ്ചാബിനെ ഡല്‍ഹി ആറ് വിക്കറ്റിന് തോല്‍പ്പിച്ചപ്പോഴും ഗംഭീര തുടക്കം നല്‍കാന്‍ പൃത്ഥ്വിക്കായി. 17 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് പൃത്ഥ്വി പുറത്തായത്.

ഇപ്പോഴിതാ തന്റെ ബാറ്റിങ്ങിനെയോര്‍ത്ത് ആശങ്കപ്പെട്ട സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃത്ഥ്വി ഷാ. 'ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം പ്ലേയിങ് 11ല്‍ നിന്ന് എന്നെ ഒഴിവാക്കിയപ്പോള്‍ എന്റെ ബാറ്റിങ്ങിനെയും ടെക്‌നിക്കുകളെയും ഓര്‍ത്ത് ആശങ്കപ്പെട്ടിരുന്നു. പിന്നീട് ചെറിയ പിഴവുകള്‍ പോലും കണ്ടെത്തി ശരിയാക്കാന്‍ ശ്രമിച്ചു.

prithvishaw

എന്റെ ക്രീസിലെ സ്റ്റാന്റിങ് ശരിയാക്കാന്‍ ശ്രമം നടത്തി. നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം എന്റെ പരിശീലകരായ പ്രശാന്ത് ഷെട്ടി സാറും പ്രവീണ്‍ ആംറെ സാറുമായി പ്രവര്‍ത്തിച്ചു. അതിന് ശേഷമാണ് വിജയ് ഹസാരെ ട്രോഫിക്ക് പോയത്. അത് ഫലം കാണുകയും ചെയ്തു.എന്റെ സ്വാഭാവികമായ കളിയാണ് വിജയ് ഹസാരെ ട്രോഫിയിലും കാഴ്ചവെച്ചത്. എന്നാല്‍ ടെക്‌നിക്കുകളില്‍ അല്‍പ്പം മാറ്റം വരുത്തി'-പൃത്ഥ്വി പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടത്തിലെത്തിച്ച പൃത്ഥ്വി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായിരുന്നു. ഇതേ ഫോം ഐപിഎല്ലിലും നിലനിര്‍ത്താന്‍ പൃത്ഥ്വിക്ക് സാധിക്കുന്നുണ്ട്. തുടക്കത്തില്‍ റണ്‍സുയര്‍ത്തുക എന്നതാണ് പൃത്ഥ്വിക്ക് ടീമിലുള്ള പ്രധാന ചുമതല. അതിനാല്‍ത്തന്നെ പവര്‍പ്ലേയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന പ്രകടനമാണ് പൃത്ഥ്വി ഷാ കാഴ്ചവെക്കുന്നത്.

'ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയതിന് ശേഷം എന്റെ ബാറ്റിങ്ങിനെ ഓര്‍ത്ത് വളരെ ആശങ്കപ്പെട്ടിരുന്നു. കഠിനാധ്വാനം ചെയ്യുന്നതിനോടൊപ്പം തെറ്റുകള്‍ കണ്ടെത്താനും ശ്രമിച്ചു. ഐപിഎല്ലിന് മുമ്പായി ടി20 ഫോര്‍മാറ്റിലുള്ള പരിശീലനം അധികം ലഭിച്ചിരുന്നില്ല. എന്നാല്‍ റിക്കി പോണ്ടിങ് സാറുമായി മികച്ച പരിശീലനമാണ് ലഭിച്ചത്. അത് എന്നില്‍ വലിയ മാറ്റമുണ്ടാക്കി'-പൃത്ഥ്വി ഷാ പറഞ്ഞു.

ആദ്യ മൂന്ന് മത്സരത്തില്‍ നിന്ന് 35.33 ശരാശരിയിലും 177 സ്‌ട്രൈക്കറേറ്റിലും 106 റണ്‍സാണ് പൃത്ഥ്വി നേടിയിരിക്കുന്നത്. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ അടുത്ത എതിരാളി. ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ ഉള്‍പ്പെടുന്ന മുംബൈയുടെ ബൗളിങ് നിരയ്‌ക്കെതിരേ പൃത്ഥ്വി ഷാക്ക് എന്ത് ചെയ്യാനാകുമെന്ന് കണ്ടറിയാം.

Story first published: Monday, April 19, 2021, 10:11 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+