IPL 2021: 'ഒരു അവസരം ലഭിച്ചാന്‍ സെവാഗ് സാറിനോട് സംസാരിക്കണമെന്നുണ്ട്'- പൃത്ഥ്വി ഷാ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃത്ഥ്വി ഷാ. അവസാന സീസണില്‍ മോശം പ്രകടനം നടത്തിയപ്പോള്‍ വിമര്‍ശിച്ചവരെക്കൊണ്ട് ഇത്തവണ കൈയടിപ്പിക്കുന്ന ബാറ്റിങ്ങാണ് അദ്ദേഹം പുറത്തെടുക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 41 പന്തില്‍ 82 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. ഇതില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. ശിവം മാവിയുടെ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറിയടിച്ച് തുടങ്ങിയ പൃത്ഥ്വി കെകെആറിന്റെ പ്രതീക്ഷകളെയെല്ലാം അതിര്‍ത്തി കടത്തുകയായിരുന്നു.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ഓപ്പണറായതിനാല്‍ത്തന്നെ പൃത്ഥ്വിയുടെ ബാറ്റിങ്ങിനെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. രണ്ട് പേരും വിക്കറ്റ് നഷ്ടമാകുമോയെന്ന് ചിന്തിക്കാതെ തകര്‍ത്തടിക്കുന്ന താരങ്ങളാണ്. ഇപ്പോഴിതാ സെവാഗിന് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പൃത്ഥ്വി ഷാ.

'ഇതുവരെ എനിക്ക് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഒരു അവസരം ലഭിച്ചാല്‍ വീരു സാറുമായി സംസാരിക്കണമെന്നുണ്ട്'-മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി പൃത്ഥ്വി പറഞ്ഞു. ഒരു കാലത്ത് എതിര്‍ ടീം ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്നു വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് മാത്രം കളിക്കുന്ന ശൈലിയായിരുന്നു സെവാഗിന്റേത്. അത് ഓര്‍മിപ്പിക്കുന്ന ശൈലിയിലാണ് പൃത്ഥ്വിയും ബാറ്റ് വീശുന്നത്.

ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ആദ്യ ഓവറിലെ ആറ് പന്തും ഒരു താരം ബൗണ്ടറി നേടുന്നത്. അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒന്നിച്ച് കളിച്ചിട്ടുള്ള ശിവം മാവിയെയാണ് പൃത്ഥ്വി ആറ് തവണ ബൗണ്ടറി കടത്തിയത്. എങ്ങനെയാണ് ഇത്തരമൊരു നേട്ടത്തിലേക്കെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 'സത്യസന്ധമായി പറഞ്ഞാല്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയാണ് കളിച്ചത്. മോശം ബോളിനായി കാത്തിരുന്നു. ശിവം എനിക്കെതിരേ എവിടെയായിരിക്കും പന്തെറിയുകയെന്ന് എനിക്കറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് 4-5 വര്‍ഷത്തോളം കളിച്ചിട്ടുള്ളതാണ്. ആദ്യ നാല് പന്ത് കഴിഞ്ഞപ്പോള്‍ ഒരു ഷോര്‍ട്ട് ബോള്‍ ഞാന്‍ പ്രതീക്ഷിച്ചു. അത് ഹെല്‍മറ്റിന് നേരെ വരുന്നതും കരുതിയാണ് ഞാന്‍ ഇരുന്നത്.എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവന്‍ ഒരു ഹാഫ് വോളി മാത്രമാണ് എറിഞ്ഞത്'-പൃത്ഥ്വി പറഞ്ഞു.

കെകെആറിനെതിരേ ഏഴ് വിക്കറ്റിവാണ് ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ 21 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് റിഷഭ് പന്തും സംഘവും വിജയലക്ഷ്യം മറികടന്നത്. പൃത്ഥ്വി ഷായുടെ ഇന്നിങ്‌സിനെ പൂട്ടാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതിരുന്നതാണ് അനായാസമായി ഡല്‍ഹി ജയിക്കാന്‍ കാരണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications