IPL 2021: അവസാന ഓവറില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ-റിക്കി പോണ്ടിങ്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായാണ് ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അവസാനിച്ചത്. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഭാഗ്യം ആര്‍സിബിക്കൊപ്പം നിന്നു. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഒരു റണ്‍സിന്റെ ജയം ആര്‍സിബിക്ക്. അവസാന ഓവറില്‍ റിഷഭ് പന്തിന് പ്രതീക്ഷക്കൊത്ത് തിളങ്ങാനാവാത്തതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.
ഇപ്പോഴിതാ അവസാന ഓവറില്‍ തങ്ങള്‍ ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്. 'മത്സരത്തിന്റെ ഒടുവില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഞാന്‍ മാത്രമല്ല ടീം മുഴുവനും കടുത്ത നിരാശയിലാണ്. എന്നാല്‍ അതോടൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനായതില്‍ അഭിമാനവുമുണ്ട്. 4-5 ഓവറുകള്‍ക്ക് മുമ്പ് വരെ ഞങ്ങള്‍ ഏറെ പിന്നിലായിരുന്നു. ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സാണ് കളിയിലേക്ക് തിരികെയെത്തിച്ചത്. അവസാന ഓവറില്‍ ഞങ്ങള്‍ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ത്തന്നെ നിരാശയുണ്ടെങ്കിലും അവര്‍ കാഴ്ചവെച്ച പോരാട്ടവീര്യത്തെയോര്‍ത്ത് അഭിമാനിക്കുന്നു'- പോണ്ടിങ് പറഞ്ഞു.

അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആര്‍സിബിക്കായി പന്തെറിഞ്ഞത് മുഹമ്മദ് സിറാജും. മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞ താരം ആദ്യ നാല് പന്തില്‍ വെറും നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വമ്പന്‍ ഷോട്ട് കളിക്കുന്നതില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പരാജയപ്പെട്ടു. അവസാന രണ്ട് പന്തും ബൗണ്ടറി നേടിയെങ്കിലും വിജയത്തിന് 1 റണ്‍സകലെ ഡല്‍ഹിക്ക് തലകുനിക്കേണ്ടി വന്നു. ഇതിന് പിന്നാലെ റിഷഭിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ റിഷഭിനെ പിന്തുണയ്ക്കുന്ന നിലപാടാണ് റിക്കി പോണ്ടിങ് സ്വീകരിച്ചത്. 'ഒരു റണ്‍സിന് ഞങ്ങള്‍ തോറ്റത് ഒരു വ്യക്തിയുടെ പ്രകടനംകൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. 30-40 റണ്‍സിനാണ് തോറ്റതെങ്കില്‍ തോല്‍വിയും മൂന്നോ നാലോ കാരങ്ങള്‍ പറയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു റണ്‍സിന്റെ തോല്‍വിയെ അത്തരത്തില്‍ പറയാനാവില്ല'- പോണ്ടിങ് പറഞ്ഞു. ആറ് മത്സരത്തില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമടക്കം 8 പോയിന്റുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications