Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സ്റ്റീവ് സ്മിത്ത് എവിടെ ബാറ്റുചെയ്യും? വ്യക്തമാക്കി ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ കപ്പടിക്കാന്‍ ഉറച്ചാണ് അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. ശ്രേയസ് അയ്യറിന് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നതിനാല്‍ ഇത്തവണ റിഷഭ് പന്താണ് ഡല്‍ഹിയെ നയിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി താരലേലത്തില്‍ സ്റ്റീവ് സ്മിത്തിനെ ഡല്‍ഹി സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരസമ്പന്നമായ ഡല്‍ഹി നിരയില്‍ എവിടെ സ്മിത്തിനെ കളിപ്പിക്കുമെന്നത് വലിയ ചോദ്യമായിരുന്നു. ഇപ്പോഴിതാ അതിന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്.

ടോപ് ഓഡറില്‍ത്തന്നെയാവും സ്മിത്തിന് അവസരമെന്ന് വ്യക്തമാക്കിയ പോണ്ടിങ് സ്മിത്ത് ടീമിലെ സ്ഥിര സാന്നിധ്യമായിരിക്കില്ലെന്ന സൂചനയും നല്‍കി. 'ദീര്‍ഘ നാളുകളായി ഒരു ഫ്രാഞ്ചൈസിയില്‍ത്തന്നെ കളിക്കുന്നതിനാലാണ് അവനെ ഒഴിവാക്കിയതെന്നാണ് സത്യത്തില്‍ വിശ്വസിക്കുന്നത്. റണ്‍സടിക്കാന്‍ വിശന്നാവും സ്മിത്ത് ഈ സീസണില്‍ ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് ഇതൊരു അവസരമാണ്. ടോപ് ത്രീയില്‍ എവിടെയെങ്കിലുമാവും അവസരം. തിളങ്ങിയാല്‍ ഞങ്ങള്‍ക്കത് മഹത്തായ കാര്യമായിരിക്കും'-പോണ്ടിങ് പറഞ്ഞു.

stevesmith

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടാന്‍ സ്മിത്തിനായില്ല. സ്ഥിരതയില്ലായ്മ സ്മിത്തിനെ വേട്ടയാടിയതോടെ താരത്തെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ താരലേലത്തിലേക്ക് എത്തിപ്പെട്ട സ്മിത്തിനെ വാങ്ങാന്‍ അധികമാരും രംഗത്തെത്താതിരുന്നതോടെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് രാജസ്ഥാന്‍ സ്മിത്തിനെ ടീമിലെത്തിക്കുകയായിരുന്നു.

'അടുത്ത വര്‍ഷം വലിയ താരലേലം ഇനിയും നടക്കാനുണ്ട്. അതിനാല്‍ത്തന്നെ സ്മിത്തിനെ സംബന്ധിച്ച് ഈ വര്‍ഷം മികച്ച സീസണായാല്‍ അവന്റെ മൂല്യം അടുത്ത സീസണില്‍ വളരെ വലുതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. സ്മിത്തിനെ ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ കാണുകയെന്നത് മഹത്തായ കാര്യമാണ്. കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്രയും പ്രതിഭാശാലിയായ താരം ഒപ്പമുള്ളത് ടീമിന് ഗുണം ചെയ്യും. അവനോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കാനാവില്ല'-പോണ്ടിങ് പറഞ്ഞു.

വിദേശ താരങ്ങള്‍ പ്ലേയിങ് 11ല്‍ നാല് പേര്‍ മാത്രമെന്ന നിയമമാണ് സ്മിത്തിന് തിരിച്ചടിയാവുന്നത്. കഗിസോ റബാദ,മാര്‍ക്കസ് സ്‌റ്റോയിനിസ്,ആന്‍ റിച്ച് നോക്കിയേ,ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്കാവും കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യത. ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ കൂട്ടുകെട്ട് ഓപ്പണിങ്ങിലിറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ സ്റ്റോയിനിസിന് അവസരം ലഭിക്കാനാണ് കൂടുതല്‍ സാധ്യത.

Story first published: Wednesday, April 7, 2021, 19:35 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+