IPL 2021: പ്രതീക്ഷിച്ചതിലും 10-15 റണ്‍സ് കൂടുതലാണ് ആര്‍സിബി നേടിയത്- റിഷഭ് പന്ത്
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവസാന പന്തുവരെ നീണ്ട ആവേശപോരാട്ടത്തില്‍ വിരാട് കോലിയുടെ ആര്‍സിബിയോട് ഒരു റണ്‍സിന് തോറ്റിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവറില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹിക്ക് 12 റണ്‍സ് മാത്രമാണ് നേടാനായത്. ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാത്തത് അവസാന ഓവറില്‍ ഡല്‍ഹിയെ ബാധിച്ചു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് നേടാനായത്.
ഇപ്പോഴിതാ ഒരു റണ്‍സിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത്. 'തീര്‍ച്ചയായും വളരെ നിരാശയുണ്ട്. പ്രത്യേകിച്ച് ഞമ്മള്‍ തോല്‍ക്കേണ്ടി വന്നിരിക്കുന്ന സാഹചര്യത്തില്‍. ഈ പിച്ചില്‍ 10-15 റണ്‍സ് അധികം നേടാന്‍ ആര്‍സിബിക്കായി. വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ത്തത്. സ്പിന്നര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷിച്ച മുന്‍തൂക്കം ലഭിച്ചില്ല. അതിനാലാണ് സ്റ്റോയിനിസിനെ പന്തേല്‍പ്പിച്ചത്'-റിഷഭ് പറഞ്ഞു.

19 ഓവറില്‍ 148 എന്ന നിലയിലായിരുന്ന ആര്‍സിബി 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 171 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറില്‍ 23 റണ്‍സാണ് സ്‌റ്റോയിനിസ് വിട്ടുകൊടുത്തത്. എബി ഡിവില്ലിയേഴ്‌സിനെപ്പോലൊരു താരം മികച്ച ഫോമില്‍ ക്രീസില്‍ നില്‍ക്കവെ സ്‌റ്റോയിനിസിന് ഓവര്‍ നല്‍കിയ റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി പാളിച്ച ടീമിന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായി.
ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കിയിരുന്ന ടോപ് ഓഡര്‍ ആര്‍സിബിക്കെതിരേ നിരാശപ്പെടുത്തിയിരുന്നു. പൃത്ഥ്വി ഷാ (21),ശിഖര്‍ ധവാന്‍ (6) കൂട്ടുകെട്ട് ക്ലിക്കാവാതിരുന്നതോടെ ടീം പ്രതിസന്ധിയിലായി. സ്റ്റീവ് സ്മിത്തും (4) പെട്ടെന്ന് മടങ്ങിയതോടെ ഡല്‍ഹിയുടെ റണ്‍നിരക്ക് വളരെ താന്നു. എന്നാല്‍ ഹെറ്റ്‌മെയര്‍ നടത്തിയ (25 പന്തില്‍ 53*) വെടിക്കെട്ട് ബാറ്റിങ്ങാണ് വാശിയേറിയ നിലയിലേക്ക് മത്സരത്തെ എത്തിച്ചത്.
ഹെറ്റ്‌മെയറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിനെയും റിഷഭ് പ്രശംസിച്ചു. 'മനോഹര ഇന്നിങ്‌സാണ് ഹെറ്റ്‌മെയര്‍ കളിച്ചത്. അവന്റെ പ്രകടനംകൊണ്ടാണ് വിജയലക്ഷ്യത്തോടടുത്തെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. അവസാന ഓവറില്‍ മത്സരം ഫിനിഷ് ചെയ്യാമെന്നായിരുന്നു പദ്ധതി. എന്നാല്‍ അവസാനം ഒരു റണ്‍സകലെയായിപ്പോയി. എല്ലാ മത്സരത്തിന്റെയും പോസിറ്റീവ് ഉള്‍ക്കൊള്ളുന്നു. യുവ ടീമെന്ന നിലയില്‍ എല്ലാ മത്സരത്തില്‍ നിന്നും പഠിക്കുകയും എല്ലാ ദിവസവും മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു'-റിഷഭ് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications