Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സൂപ്പര്‍ ഡല്‍ഹി, മുട്ടുകുത്തി ഹൈദരാബാദ്, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറിലാണ് ഹൈദരാബാദ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് തന്നെയെടുത്തു. സൂപ്പര്‍ ഓവറില്‍ ഹൈദരാബാദ് മുന്നോട്ടുവെച്ച എട്ട് റണ്‍സ് വിജയലക്ഷ്യം റിഷഭ് പന്തും ശിഖര്‍ ധവാനും ചേര്‍ന്ന് വിജയകരമായി മറികടക്കുകയായിരുന്നു. നാലാം ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഹൈദരാബാദ് ഏഴാം സ്ഥാനത്തേക്കെത്തി. മത്സരത്തില്‍ ഹൈദരാബാദിന് പിഴച്ചതെവിടെ?മൂന്ന് കാരണങ്ങളിതാ.

SRH vs DC:3 reasons why SRH lost the match | Oneindia Malayalam
സൂപ്പര്‍ ഓവറില്‍ ബെയര്‍സ്‌റ്റോയെ ഇറക്കിയില്ല

സൂപ്പര്‍ ഓവറില്‍ ബെയര്‍സ്‌റ്റോയെ ഇറക്കിയില്ല

നിലവില്‍ ഹൈദരാബാദിനായി കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന താരം ജോണി ബെയര്‍സ്‌റ്റോയാണ്. ഹൈദരാബാദിനെതിരേ 18 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. മികച്ച ഫോമിലുമായിരുന്നു താരമെങ്കിലും സൂപ്പര്‍ ഓവറില്‍ ബെയര്‍സ്‌റ്റോയെ ഹൈദരാബാദ് പരിഗണിച്ചില്ല. കെയ്ന്‍ വില്യംസണും ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി ഇറങ്ങിയത്. രണ്ട് ഡോട്ട്‌ബോളുകളടക്കം വഴങ്ങിയ ഹൈദരാബാദ് ആകെ നേടിയത് ഏഴ് റണ്‍സ്.

ബെയര്‍സ്‌റ്റോയായിരുന്നെങ്കില്‍ 10ന് മുകളിലേക്ക് റണ്‍സെത്താന്‍ സാധ്യത കൂടുതലായിരുന്നു. റാഷിദ് ഖാനെപ്പോലൊരു മികച്ച താരമുള്ള ഹൈദരാബാദിന് ചിലപ്പോള്‍ ഈ സ്‌കോറിനെ പ്രതിരോധിച്ച് നിര്‍ത്താനും സാധിച്ചേനെ. എന്നാല്‍ ബെയര്‍സ്‌റ്റോയില്‍ വിശ്വാസം അര്‍പ്പിക്കാത്ത ഹൈദരാബാദിന്റെ തീരുമാനത്തിന്റെ പിഴവാണ് ഡല്‍ഹിക്കെതിരായ തോല്‍വി.

വിരാട് സിങ്ങിന്റെ മെല്ലെപ്പോക്ക്

വിരാട് സിങ്ങിന്റെ മെല്ലെപ്പോക്ക്

മനീഷ് പാണ്ഡെയെ പുറത്തിരുത്തി വിരാട് സിങ്ങിനെ ഇറക്കിയ ഹൈദരാബാദിന്റെ തീരുമാനം പാളി. 14 പന്തില്‍ നാല് റണ്‍സ് മാത്രമാണ് യുവതാരം നേടിയത്. വിരാട് സിങ് ബാറ്റിങ്ങില്‍ ഇഴഞ്ഞത് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചു. കെയ്ന്‍ വില്യംസണ് കൂടുതല്‍ കരുതലോടെ കളിക്കേണ്ടി വന്നു. വിരാട് സ്‌ട്രൈക്ക് കൈമാറി വില്യംസണ് മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വില്യംസണ് കളിക്കാന്‍ സാധിക്കുമായിരുന്നു. എങ്കില്‍ ഒരു പക്ഷെ നേരത്തെ തന്നെ വിജയിക്കാനും ഹൈദരാബാദിന് സാധിക്കുമായിരുന്നു.

 പവര്‍പ്ലേയില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ നിരാശപ്പെടുത്തി

പവര്‍പ്ലേയില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ നിരാശപ്പെടുത്തി

ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരെ പവര്‍പ്ലേയില്‍ പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായില്ല. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി പായിച്ച് ഗംഭീര തുടക്കമാണ് പൃത്ഥ്വി ഷാ നല്‍കിയത്. ശിഖര്‍ ധവാന്‍ (26 പന്തില്‍ 28) പിന്തുണ നല്‍കിയപ്പോള്‍ പൃത്ഥ്വി (39 പന്തില്‍ 53) കടന്നാക്രമിച്ചു. 7 ഫോറും ഒരു സിക്‌സുമാണ് യുവതാരം നേടിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദ് പൊളിക്കുമ്പോള്‍ 10.2 ഓവറില്‍ 81 റണ്‍സ് ഡല്‍ഹി സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കപ്പെട്ടിരുന്നു.

Story first published: Monday, April 26, 2021, 10:28 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+